x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​നം; വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി


Published: May 20, 2026 10:58 AM IST | Updated: May 20, 2026 10:58 AM IST

പാ​റ്റ്ന: അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ബി​ഹാ​ർ സ്വ​ദേ​ശി ചു​ന്നു കു​മാ​ർ(23) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച​ത്.

ബാ​ങ്ക് കോ​ച്ചിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി മാ​ർ​ച്ചി​ലാ​ണ് ചുന്നു കുമാർ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. ബാ​ങ്കിം​ഗ്, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്, ഇ​ൻ​ഷു​റ​ൻ​സ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് കോ​ച്ചിം​ഗ് ന​ൽ​കു​ന്ന മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി​യി​ലാ​ണ് ചു​ന്നു കു​മാ​ർ ചേ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ചു​ന്നു കു​മാ​റി​നെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ക്കാ​ദ​മി​യി​ലെ ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ൾ ചു​ന്നു കു​മാ​റി​നെ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ചി​ല വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ചു​ന്നു​വി​നെ നി​ര​ന്ത​രം അ​വ​ഹേ​ളി​ച്ചി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​രോ​പി​ച്ചു. ക്ലാ​സ് മു​റി​ക​ളി​ൽ വ​ച്ച് പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക, ഒ​രു​പ​കാ​ര​വു​മി​ല്ലാ​ത്ത​വ​ൻ എ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക, അ​മി​ത​മാ​യ പ്രോ​ജ​ക്ട് ജോ​ലി​ക​ൾ ന​ൽ​കി ബു​ദ്ധി​മു​ട്ടി​ക്കു​ക എ​ന്നി​ങ്ങ​നെ പ​ല​ത​വ​ണ ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ൾ ചു​ന്നു​വി​നെ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.‌

അ​ക്കാ​ദ​മി അ​ധി​കൃ​ത​രി​ൽ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന മോ​ശം പെ​രു​മാ​റ്റം കാ​ര​ണം വ​ലി​യ രീ​തി​യി​ലു​ള്ള മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​താ​യി ചു​ന്നു പ​ല സു​ഹൃ​ത്തു​ക്ക​ളോ​ടും സം​സാ​രി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ധ്യാ​പ​ക​രു​ടെ പീ​ഡ​നം താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്ന് മ​ര​ണ​ത്തി​ന് മു​ൻ​പ് അ​വ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ചെ​ന്നു​വി​ന്‍റെ റൂം​മേ​റ്റാ​യ അ​ങ്കി​ത് ശ​ർ​മ, നി​ര​ന്ത​ര​മാ​യു​ള്ള അ​പ​മാ​ന​വും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും കാ​ര​ണം ചു​ന്നു പ​ല​പ്പോ​ഴും ക​ടു​ത്ത വി​ഷാ​ദ​ത്തി​ലേ​ക്ക് വീ​ണു​പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബ​ത്തോ​ട് പ​റ​ഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 

 

 

Tags : Bihar Student Bengaluru suicide

Recent News

Corehub Up