x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ അ​തീ​വ ദുഃ​ഖ​ക​രം: ഐ​എം​എ


Published: April 15, 2026 01:34 AM IST | Updated: April 15, 2026 01:34 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ണ്ണൂ​​ര്‍ അ​​ഞ്ച​​ര​​ക്ക​​ണ്ടി ഡെ​​ന്‍റ​​ല്‍ കോ​​ള​​ജി​​ലെ ബി​​ഡി​​എ​​സ് വി​​ദ്യാ​​ര്‍​ഥി​​യു​​ടെ ആ​​ത്മ​​ഹ​​ത്യ അ​​തീ​​വ ദുഃ​​ഖ​​ക​​ര​​വും ഗൗ​​ര​​വ​​മു​​ള്ള​​തു​​മാ​​ണെ​​ന്നു ഐ​​എം​​എ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ.​​എം.​​എ​​ന്‍. മേ​​നോ​​ന്‍, ഐ​​എം​​എ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഡോ. ​​റോ​​യ് ആ​​ര്‍. ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ത്ര​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു.

വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ജീ​​വി​​ത​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍ മാ​​താ​​പി​​താ​​ക്ക​​ളെ​​പ്പോ​​ലെ ക​​രു​​ത​​ലും മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​വും ന​​ല്‍​കേ​​ണ്ട​​വ​​രാ​​ണ്. അ​​ക്കാ​​ദ​​മി​​ക് വ​​ള​​ര്‍​ച്ച​​യ്‌​​ക്കൊ​​പ്പം അ​​വ​​രു​​ടെ മാ​​ന​​സി​​കാ​​രോ​​ഗ്യ​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വും സം​​ര​​ക്ഷി​​ക്കു​​ക എ​​ന്ന​​ത് വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ്. വി​​ദ്യാ​​ര്‍​ഥി​​ക​​ൾ​ക്കു​നേരേ ഏ​​തു​​ത​​ര​​ത്തി​​ലു​​ള്ള മാ​​ന​​സി​​ക പീ​​ഡ​​ന​​മോ അ​​പ​​മാ​​ന​​ക​​ര​​മാ​​യ പെ​​രു​​മാ​​റ്റ​​മോ ഉ​​ണ്ടാ​​യാ​​ലും അ​​ത് ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല.

ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള സം​​ഭ​​വ​​ങ്ങ​​ള്‍ ആ​​വ​​ര്‍​ത്തി​​ക്കാ​​തി​​രി​​ക്കു​​വാ​​ന്‍ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും മാ​​ന​​സി​​കാ​​രോ​​ഗ്യ സ്‌​​ക്രീ​​നിം​​ഗും കാ​​ലാ​​നു​​സൃ​​ത​​മാ​​യ കൗ​​ണ്‍​സലിം​​ഗും ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും ഐ​​എം​​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​ലും സ്വ​​ത​​ന്ത്ര​​വും വി​​ശ്വാ​​സ്യ​​ത​​യു​​ള്ള​​തു​​മാ​​യ വി​​ദ്യാ​​ര്‍​ഥി പ​​രാ​​തി പ​​രി​​ഹാ​​ര സ​​മി​​തി​​ക​​ളും ആ​​ന്‍റി​​ഹ​​രാ​​സ്‌​​മെ​​ന്‍റ് സെ​​ല്ലു​​ക​​ളും സ​​ജീ​​വ​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്ക​​ണം. അ​​ധ്യാ​​പ​​ക​​ര്‍​ക്ക് വി​​ദ്യാ​​ര്‍​ഥി​​ക​​ളോ​​ടു​​ള്ള മാ​​ന​​സി​​ക സ​​മീ​​പ​​ന​​വും ആ​​ശ​​യ​​വി​​നി​​മ​​യ രീ​​തി​​ക​​ളും മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി സ്ഥി​​ര​​മാ​​യ സെ​​ന്‍​സി​​റ്റൈ​​സേ​​ഷ​​ന്‍ പ​​രി​​ശീ​​ല​​ന​​ങ്ങ​​ള്‍ ന​​ല്‍​കേ​​ണ്ട​​താ​​ണ്.

പേ​രു വെ​ളി​പ്പെ​ടു​ത്താ​തെ പ​​രാ​​തി​​ക​​ള്‍ ന​​ല്‍​കാ​​നു​​ള്ള സം​​വി​​ധാ​​ന​​വും അ​​തി​​നു വേ​​ഗ​​ത്തി​​ലു​​ള്ള പ്ര​​തി​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്ക​​ണം. കൂ​​ടാ​​തെ, ഓ​​രോ വി​​ദ്യാ​​ര്‍​ഥി​​ക്കും ഒ​​രു മെ​​ന്‍റ​​ര്‍ സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി അ​​വ​​രു​​ടെ അ​​ക്കാ​​ദ​​മി​​ക് മാ​​ന​​സി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ നേരത്തേ തി​​രി​​ച്ച​​റി​​യു​​ക​​യും പ​​രി​​ഹ​​രി​​ക്കു​​ക​​യും ചെ​​യ്യ​​ണം.

ര​​ക്ഷി​​താ​​ക്ക​​ളു​​മാ​​യി സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യ ആ​​ശ​​യ​​വി​​നി​​മ​​യം ഉ​​റ​​പ്പാ​​ക്ക​ണം. ഗു​​രു​​ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ ത്വ​​രി​​ത ഇ​​ട​​പെ​​ട​​ലി​​നു​​ള്ള ക്രൈ​​സി​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റ് പ്രോ​​ട്ടോ​​ക്കോ​​ളു​​ക​​ളും എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും ഐ​​എം​​എ അ​​റി​​യി​​ച്ചു.

Tags : BDS student suicide deeply saddened IMA Nithin

Recent News

Corehub Up