x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിഐ അന്വേഷണം; നന്ദി അറിയിച്ച് നവീൻ ബാബുവിന്‍റെ കുടുംബം


Published: June 4, 2026 07:59 PM IST | Updated: June 4, 2026 07:59 PM IST

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചതില്‍ യുഡിഎഫ് സർക്കാരിന് നന്ദി അറിയിച്ച് കുടുംബം.
തങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധുവിനൊപ്പം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി രമേശ് ചെന്നിത്തലയെയും മഞ്ജുഷയും മക്കളും സഹോദരൻ പ്രവീൺ ബാബുവും നേരിൽ കണ്ടത്.

സിബിഐ അന്വേഷണം സംബന്ധിച്ചു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണെന്നും ഗൂഢാലോചന പുറത്തുവരണം. ആരെയും ശിക്ഷിക്കണം എന്ന് പറഞ്ഞല്ല ഞങ്ങള്‍ പോകുന്നത്.

ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. നീതി മാത്രമാണ് നോക്കുന്നത്. സിബിഐയെ ഭയക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം അന്വേഷണത്തെ എതിർക്കുന്നത്. ഇടതു ഭരണകാലത്ത് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. കേസിന്‍റെ മെറിറ്റ് നോക്കിയല്ല സുപ്രീംകോടതി സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഇടത് സര്‍ക്കാരിന്റെ നിലപാടിനേ തുടര്‍ന്നാണ് സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഞങ്ങളുടെ സംശയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു. 

Tags : Naveen Babu Suicide High Court CBI probe Latest News

Recent News

Corehub Up