x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​ൻ ഭ​യം; ത​മി​ഴ്നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി


Published: June 18, 2026 11:14 AM IST | Updated: June 18, 2026 11:14 AM IST

കോ​യ​മ്പ​ത്തൂ‍​ർ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ നീ​റ്റ് പ​രീ​ക്ഷ​ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. കോ​വൈ​പു​തു​രി​ലെ പാ​ർ​ക്ക് ടൗ​ൺ സ്വ​ദേ​ശി​നി അ​നു​കീ‍‍​ർ​ത്ത​ന (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ണ്ടും നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​താ​ൻ ഭ​യ​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് സ​ന്ദേ​ശം അ​യ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നു​കീ​ർ​ത്ത​ന ജീ​വ​നൊ​ടു​ക്കി​യ​ത്.

വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം ക​ണ്ട് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​നു​കീ​ർ​ത്ത​ന​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്ക് ശേ​ഷം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു വ‍​ർ​ഷ​മാ​യി നീ​റ്റ് പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു അ​നു​കീ​ർ​ത്ത​ന. ഇ​ക്കു​റി പ​രീ​ക്ഷ​യെ​ഴു​തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തും പു​നഃ​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ച​തും. ഇ​തോ​ടെ അ​നു​കീ​ർ​ത്ത​ന ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു എ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ‍​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് കേ​സ് അ​നു​കീ​ർ​ത്ത​ന​യു​ടെ ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : NEET aspirant suicide

Recent News

Corehub Up