x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂട്യൂബർ 'തൊപ്പി'ക്ക് വീണ്ടും പോലീസ് നോട്ടീസ്

വെബ് ഡെസ്ക്
Published: August 11, 2026 10:28 AM IST | Updated: August 11, 2026 10:28 AM IST

യൂ​ട്യൂ​ബ​ർ 'തൊ​പ്പി'

കൊ​ച്ചി: സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യൂ​ട്യൂ​ബ​ർ 'തൊ​പ്പി' എ​ന്ന മു​ഹ​മ്മ​ദ് നി​ഹാ​ദി​ന് പോലീ​സ് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. ആ​ലു​വ റൂ​റ​ൽ സൈ​ബ​ർ പോലീ​സാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

 അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ​ടി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ആ​ലു​വ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് നി​ഹാ​ദി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ ഒ​ളി​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തൊ​പ്പി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഈ ​ന​ട​പ​ടി.

നേ​ര​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് നി​ഹാ​ദ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി അ​ടു​ത്തി​ടെ തീ​ർ​പ്പാ​ക്കി​യി​രു​ന്നു. ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

 

Tags : Police notice YouTuber Thoppi Deepika DeepikaNewspaper DailyNews InDepth NewsFlash

Recent News

Corehub Up