കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയുണ്ടായ വ്യാപക കൃഷിനാശം
കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തി. ഇന്ന് പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എ.സി. പൗലോസിന്‍റെ പുരയിടത്തിലാണ് വ്യാപകമായി കൃഷി നാശം വരുത്തിയത്.
വീടിന് സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ തിന്നുകയും ചവിട്ടിമെതിച്ചും നശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തിയിരുന്നു. ആനശല്യം കാരണം വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Tags : WildElephant Kottapadi Crops Damage HumanWildConflicts