ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾ
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570 ഓളം പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉണ്ടായ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി.
തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചന നൽകി.
Tags : Deepika BreakingNews Earthquake Death