x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തി​ന്‍റെ ന​യം നി​ർ​ണ​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലോ അ​മേ​രി​ക്ക​യി​ലോ ഉ​ള്ള ഒ​രു ശ​ത​കോ​ടീ​ശ്വ​ര​നും അ​വ​കാ​ശ​മി​ല്ല; ക​മ​ൽ ഹാ​സ​ൻ 

വെബ് ഡെസ്‌ക്
Published: October 10, 2026 07:47 AM IST | Updated: October 10, 2026 07:47 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ ന​യം നി​ർ​ണ​യി​ക്കാ​ൻ ഇ​ന്ത്യ​യി​ലോ അ​മേ​രി​ക്ക​യി​ലോ ഉ​ള്ള ഒ​രു ശ​ത​കോ​ടീ​ശ്വ​ര​നും അ​വ​കാ​ശ​മി​ല്ലെ​ന്ന് ന​ട​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ക​മ​ൽ ഹാ​സ​ൻ. ഇ​ന്ത്യ​യി​ൽ സ്റ്റാ​ർ​ലി​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് ചി​ല വ്യ​വ​സാ​യ പ്ര​മു​ഖ​ർ ത​ട​യു​ക​യാ​ണെ​ന്ന ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "ഇ​ന്ത്യ ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്, അ​ല്ലാ​തെ കോ​ള​നി​യ​ല്ല. ഞ​ങ്ങ​ൾ ലോ​ക​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു, എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​രാ​യ ഞ​ങ്ങ​ൾ ത​ന്നെ​യാ​യി​രി​ക്കും ഞ​ങ്ങ​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​ക," എ​ന്നാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​തി​ക​ര​ണം.


ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളു​ടെ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തോ​ടൊ​പ്പം ദേ​ശീ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ക​മ​ൽ ഹാ​സ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു. നെ​റ്റ്‌​വ​ർ​ക്കു​ക​ളെ​യും സ്‌​പെ​ക്ട്ര​ത്തെ​യും വെ​റു​മൊ​രു വാ​ണി​ജ്യ സ്വ​ത്താ​യി കാ​ണാ​തെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യി വേ​ണം കാ​ണാ​നെ​ന്നും ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 


തു​റ​ന്ന വി​പ​ണി ആ​വ​ശ്യ​പ്പെ​ടു​ന്ന പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ, ത​ങ്ങ​ളു​ടെ വി​പ​ണി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും വി​ദേ​ശ​ത്ത് മാ​ത്രം സ്വ​ത​ന്ത്ര മ​ത്സ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​ത്താ​പ്പി​നെ​യും അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്തു. ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര നി​ർ​മാ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ​യാ​ണ് അ​മേ​രി​ക്ക ചൈ​നീ​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് 100 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 


കു​ത്ത​ക നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ചി​ല വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ ത​ന്‍റെ സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് ക​മ്പ​നി​യെ ത​ട​യു​ക​യാ​ണെ​ന്ന് മ​സ്‌​ക് ആ​രോ​പി​ച്ചി​രു​ന്നു. 

Tags : No billionaire India America policy Kamal Haasan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up