മുംബൈ: പുഴയുടെ അടിത്തട്ടിൽ ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മഹാരാഷ്ട്ര ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചത് ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. ജൽഗാവ് ജില്ലയിലെ അമൽനർ താലൂക്കിൽ നിന്നുള്ളവരാണ് ഇവർ. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്.
ആത്മഹത്യയാണോ കൊലപാതകമാണോ എന്നും മരണകാരണവും വ്യക്തമല്ലെന്ന് പൊലിസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ വശങ്ങൾ പരിശോധിച്ച് ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Tags : DeadBodies newlyweds tied with chains bottom river Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash