x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ന​മ​യി​ൽ വ​ൻ ഭൂ​ച​ല​നം; 7.6 തീ​വ്ര​ത, മ​ധ്യ അ​മേ​രി​ക്ക​ൻ തീ​ര​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് 

വെബ് ഡെസ്‌ക്
Published: October 10, 2026 06:57 AM IST | Updated: October 10, 2026 06:57 AM IST

പ്രതീകാത്മക ചിത്രം

പാ​ന​മ സി​റ്റി: പാ​ന​മ​യി​ൽ വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. റെ​യി​ൽ, റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. മ​ധ്യ അ​മേ​രി​ക്ക​യു​ടെ തെ​ക്ക​ൻ തീ​ര​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പു​ണ്ട്.


മ​ധ്യ-​തെ​ക്ക​ൻ പ​നാ​മ​യി​ലെ പി​റ്റാ​ലോ​സ അ​രീ​ബ എ​ന്ന ചെ​റി​യ പ​ട്ട​ണ​ത്തി​ൽ​നി​ന്ന് 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. ഭൂ​മി​ക്ക​ടി​യി​ൽ 12 കി​ലോ​മീ​റ്റ​ർ മാ​ത്രം താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത് എ​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ ആ​ഘാ​തം കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നാ​ൽ​പ്പ​തോ​ളം തു​ട​ർ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


ഏ​ക​ദേ​ശം 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ന​മ സി​റ്റി​യി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. മെ​ക്സി​ക്കോ മു​ത​ൽ പെ​റു വ​രെ​യു​ള്ള കി​ഴ​ക്ക​ൻ പ​സ​ഫി​ക് തീ​ര​ങ്ങ​ളി​ൽ സു​നാ​മി തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം അ​റി​യി​ച്ചു. ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്ന് അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​പ​ക​ട​ക​ര​മാ​യ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്.

Tags : earthquake Panama magnitude 7.6 tsunami American coasts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up