ഒളിംപിക് ലയോനെസിനെതിരെ വിജയിച്ച ലെൻസ് താരങ്ങളുടെ ആഹ്ലാദം
ലെൻസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ആർസി ലെൻസിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒളിംപിക് ലയോനെസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫ്ലോറിയൻ സോട്ടോക്കയും മാത്തിയു ഉഡോളുമാണ് ലെൻസിന് വേണ്ടി ഗോളുകൾ നേടിയത്. ഖാലിസ് മെറാഹ് ആണ് ഒളിംപിക് ലയോനെസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെൻസിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ലെൻസ്.
Tags : Ligue 1 Football France RC Lens Olympique Lyonnais