x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യ​ത്തെ ബ​സ് അ​പ​ക​ടം; പ​രി​ക്കേ​റ്റ് ചി​കി​ത്സി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 10, 2026 09:06 AM IST | Updated: October 10, 2026 09:06 AM IST

അ​ഞ്ജ​ലി അ​ജ​യ്

കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു. ന​ട്ടാ​ശേ​രി ഗാ​ന്ധി​സ്മാ​ര​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ഞ്ചേ​രി​ക്കു​ന്ന് പാ​റ​യി​ൽ വീ​ട്ടി​ൽ അ​ഞ്ജ​ലി അ​ജ​യ് ( 19 ) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ഞ്ജ​ലി മ​രി​ച്ച​ത്. മാ​താ​വ് മ​രി​ച്ച​തി​ന് ശേ​ഷം വ​ലി​യ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ച​ന്ത​ക്ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. നാ​ഗ​മ്പ​ടം സ്‌​റ്റാ​ൻ​ഡി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ത​ണ്ട​പ്ര എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലി​സും ചേ​ർ​ന്നു പു​റ​ത്തെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ചാ​റ്റ​ൽ​മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തു മൂ​ലം ബ​സ് സ്‌​റ്റോ​പ്പി​നു സ​മീ​പ​ത്തെ ക​ട​ത്തി​ണ്ണ​യി​ലേ​ക്കു ചി​ല​ർ ക​യ​റി നി​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സ് വ​രു​ന്ന​തു ക​ണ്ട് ചി​ല​ർ ഓ​ടി​മാ​റി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡ്രൈ​വ​റും ക​ണ്ട​ക്ട‌​റും പൊ​ലി​സ് ക​സ്‌​റ്റ​ഡി​യി​ലാ​ണ്. പ​രി​ക്കേ​റ്റ ഇ​ത്തി​ത്താ​നം സു​ഭാ​ഷ്ഭ​വ​നി​ൽ ശ്രീ​കു​മാ​രി (54) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റി​യ​പ്പ​ള്ളി മു​ട്ടം ഉ​ള്ളാ​ട്ട് ജ​യ (51) കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലും കൊ​ല്ലാ​ട് ക​ലേ​ഷ്‌​ഭ​വ​നി​ൽ അ​നു​മോ​ൾ സു​രേ​ഷ് (48), ച​ങ്ങ​നാ​ശേ​രി മ​ല​കു​ന്നം ആ​ന​ക്കു​ഴി എ.​കെ. സു​നി (46) എ​ന്നി​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

 

Tags : Kottayam bus accident Girl undergoing treatment dies

Recent News

Corehub Up