x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സീ​സ് പ​ത​റു​ന്നു

വെബ്ഡെസ്ക്
Published: October 10, 2026 01:37 AM IST | Updated: October 10, 2026 01:37 AM IST

മാ​റ്റ് റെ​ന്‍​ഷൊ​യും പാറ്റ് കമ്മിൻസും

ഡ​ര്‍​ബ​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ത​ക​ര്‍​ച്ച. ടോ​സ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഓ​സീ​സ് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 187 റ​ണ്‍​സ് എ​ടു​ത്തു. 46 റ​ണ്‍​സു​മാ​യി മാ​റ്റ് റെ​ന്‍​ഷൊ​യും 33 റ​ണ്‍​സു​മാ​യി ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മ്മി​ന്‍​സു​മാ​ണ് ക്രീ​സി​ല്‍.

ഓ​സീ​സ് ഓ​പ്പ​ണ​ര്‍​മാ​രാ​യ നി​ക് മാ​ഡി​സ​ണ്‍ (0), ട്രാ​വി​സ് ഹെ​ഡ് (9) എ​ന്നി​വ​ര്‍ തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി. മാ​ര്‍​ന​സ് ല​ബൂ​ഷെ​യ്ന്‍ (37), സ്റ്റീ​വ് സ്മി​ത്ത് (25), അ​ല​ക്‌​സ് കാ​രെ (14) എ​ന്നി​വ​ര്‍​ക്കു കാ​ര്യ​മാ​യി സ്‌​കോ​ര്‍​ബോ​ര്‍​ഡി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മാ​ര്‍​ക്കൊ യാ​ന്‍​സ​ണ്‍, വി​യാ​ന്‍ മ​ള്‍​ഡ​ര്‍, ആ​ന്‍‌റി​ച്ച് നോ​ര്‍​ക്കി​യ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : Australia Stumbling Sports TestCricket SouthAfrica

Recent News

Corehub Up