x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് ജ​യം

സി​ജി ഉ​ല​ഹ​ന്നാ​ൻ‌
Published: October 10, 2026 01:42 AM IST | Updated: October 10, 2026 01:42 AM IST

സൂപ്പർ ലീഗ് ഫുട്ബോളിൽ കണ്ണൂർ എഫ്സിയുടെ ബോ​ഗ്ദാ​ന്‍ സ്റ്റെ​മാ​ന്‍​കോ​വി​ച്ചിന്‍റെ ഹെഡർ.

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ല്‍ മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് ജ​യം. ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഫോ​ഴ്‌​സ കൊ​ച്ചി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ആ​തി​ഥേ​യ​ർ വീ​ഴ്ത്തി​യ​ത്.

ക​ണ്ണൂ​രി​നു വേ​ണ്ടി സെ​ര്‍​ബി​യ​ന്‍ താ​രം ബോ​ഗ്ദാ​ന്‍ സ്റ്റെ​മാ​ന്‍​കോ​വി​ച്ചും ഫ​സ​ലു​റ​ഹ്‌​മാ​നും വ​ല​കു​ലു​ക്കി. രാ​ഹു​ല്‍ രാ​ജു കൊ​ച്ചി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴു പോ​യി​ന്‍റു​മാ​യി വാ​രി​യേ​ഴ്‌​സ് മു​ന്നി​ലെ​ത്തി. ഫ​സ​ലു​ റ​ഹ്‌​മാ​ന്‍ ആ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

നി​ജോ ഗി​ല്‍​ബ​ര്‍​ട്ടാ​ണ് വാ​രി​യേ​ഴ്സി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ​ത്. 39-ാം മി​നി​റ്റി​ലാ​യി​രു​ന്നു ആ​ദ്യ​ഗോ​ൾ. പ്ര​തി​രോ​ധ​താ​രം അ​ല്‍​വാ​രോ​യി​ല്‍ നി​ന്ന് കി​ട്ടി​യ പ​ന്ത് മു​ഹ​മ്മ​ദ് സി​നാ​ൻ നി​ജോ​യ്ക്ക് എ​ത്തി​ച്ചു. വ​ല​തു​വിം​ഗി​ല്‍ നി​ന്ന് നി​ജോ ബോ​ക്‌​സി​ലേ​ക്ക് ന​ല്‍​കി​യ ഉ​ഗ്ര​ന്‍ ക്രോ​സി​ൽ ബോ​ഗ്ദാ​ന്‍ സ്റ്റെ​മാ​ന്‍​കോ​വി​ച്ച് കൃ​ത്യ​മാ​യി ത​ല​വ​ച്ച​തോ​ടെ വ​ല​കു​ലു​ങ്ങി.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം ഫോ​ഴ്‌​സ കൊ​ച്ചി ഗോ​ൾ​മ​ട​ക്കു​മെ​ന്നു തോ​ന്നി​ച്ചു. ടൊ​റ​റ്റ ജൂ​ണി​യ​ര്‍ എ​ടു​ത്ത ഫ്രീ​കി​ക്കി​ലാ​യി​രു​ന്നു തു​ട​ക്കം. പ്ര​തി​രോ​ധ താ​രം റോ​ക്ക​യു​ടെ ഹെ​ഡ​റി​ല്‍ നി​ന്ന് ല​ഭി​ച്ച പാ​സ് സെ​ന്‍​മാ​ന്‍ ഫാ​രി​സ് ഗോ​ളാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ണൂ​ര്‍ ഗോ​ള്‍ കീ​പ്പ​ര്‍ അജ്മ​ൽ കൈ​യി​ലൊ​തു​ക്കി.

ര​ണ്ടാം പ​കു​തി​യു​ടെ മൂ​ന്നാം മി​നു​ട്ടി​ൽ ഫ​സ​ലു​ റ​ഹ്‌​മാ​നി​ലൂ​ടെ ക​ണ്ണൂ​ര്‍ ലീ​ഡു​യ​ർ​ത്തി. ബോ​ഗ്ദാ​നി​ൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി വ​ല​ത് വിം​ഗി​ലൂ​ടെ നി​ജോ ഗി​ൽ​ബ​ർ​ട്ടി​ന്‍റെ മു​ന്നേ​റ്റം. ഒ​ടു​വി​ല്‍ ബോ​ക്‌​സി​ലേ​ക്ക് മ​നോ​ഹ​ര​മാ​യ ക്രോ​സ്. മു​ഹ​മ്മ​ദ് സി​നാ​നും അ​സി​യ​ർ ഗോ​മ​സും ഗോ​ളി​ന് ശ്ര​മി​ച്ചെ​ങ്കി​ലും പ​ന്തു തൊ​ടാ​നാ​യി​ല്ല. ബോ​ക്‌​സി​ന​ക​ത്ത് മാ​ര്‍​ക്ക് ചെ​യ്യാ​തെ നി​ന്ന ഫ​സ​ലു​ റ​ഹ്‌​മാ​ന്‍ പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ചു.

നാ​ല് മി​നി​റ്റി​നു​ള്ളി​ൽ കൊ​ച്ചി തി​രി​ച്ച​ടി​ച്ചു. വ​ല​ത് വിം​ഗി​ല്‍ നി​ന്ന് നി​ഥി​ന്‍ മ​ധു​വും ഹ​ര്‍​ഷ​ല്‍ റ​ഹ്‌​മാ​നും ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ഹ​ര്‍​ഷ​ല്‍ ന​ല്‍​കി​യ ക്രോ​സ് രാ​ഹു​ല്‍ രാ​ജു ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ണ​ര്‍​ന്ന് ക​ളി​ച്ച ഫോ​ഴ്‌​സ കൊ​ച്ചി​ക്ക് തു​ട​രെ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. 66 ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം ക​ണ്ണൂ​രും പാ​ഴാ​ക്കി. 86 ാം മി​നി​റ്റി​ല്‍ റെ​ഡ് കാ​ർ​ഡ് ക​ണ്ട​തി​ലൂ​ടെ ഫോ​ഴ്‌​സ കൊ​ച്ചി പ​ത്ത് പേ​രാ​യാ​ണ് ക​ളി​തീ​ർ​ത്ത​ത്.

Tags : Reign ISL Football Sports KannurVariyars Win

Recent News

Corehub Up