x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ൻ​ഫാ​ന്‍റി​നോ​യെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ട്രം​പ്

വെബ് ഡെസ്ക്
Published: August 11, 2026 09:36 AM IST | Updated: August 11, 2026 10:13 AM IST

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യെ മാ​റ്റാ​ൻ ഫി​ഫ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​ർ ചെയ്യുന്ന വ​ലി​യ തെ​റ്റാ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ദ്ദേ​ഹം പ​ദ​വി ഒ​ഴി​ഞ്ഞാ​ൽ ഫി​ഫ​യ്ക്ക് ഇ​നി ഒ​രി​ക്ക​ലും ഇ​ത്ര​യും വ​ലി​യ സാ​മ്പ​ത്തി​ക വി​ജ​യ​മോ ജ​ന​പ്രീ​തി​യോ നേ​ടാ​നാ​കി​ല്ലെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ‘ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ’ ട്രം​പ് കു​റി​ച്ചു.

ഇ​ൻ​ഫാ​ന്‍റി​നോ മി​ക​ച്ച സം​ഘാ​ട​ക​നാ​ണ്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ലോ​ക​ക​പ്പാ​ണ് അ​ദ്ദേ​ഹം അ​ടു​ത്തി​ടെ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ൻ​ഫാ​ന്‍റി​നോ പ​ദ​വി ഒ​ഴി​ഞ്ഞാ​ൽ ഫി​ഫ​യ്ക്ക് ഇ​നി ഒ​രി​ക്ക​ലും ഇ​ത്ര​യും ലാ​ഭ​ക​ര​മാ​യ ഒ​രു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെന്ന് ​ട്രം​പ് കു​റി​ച്ചു.

ഫി​ഫ മ​ത്സ​ര​ങ്ങ​ളു​ടെ​യും ലോ​ക​ക​പ്പി​ന്‍റെ​യും വാ​ണി​ജ്യ അ​വ​കാ​ശ​ങ്ങ​ളി​ൽ ഒ​രു പ​ങ്ക് സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്ക് വി​ൽ​ക്കാ​ൻ ഇ​ൻ​ഫാ​ന്‍റി​നോ ശ്ര​മി​ച്ച​താ​ണ് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളെതു​ട​ർ​ന്ന് ഇ​ൻ​ഫാ​ന്‍റി​നോ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക​യും മാ​പ്പു​പ​റ​യു​ക​യും ചെ​യ്തെ​ങ്കി​ലും വി​ശ്വാ​സം ത​ക​ർ​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് യു​വേ​ഫ, കോ​ൺ​കാ​കാ​ഫ്, ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ ക​ൺ​ഫെ​ഡ​റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ ഫു​ട്ബോ​ൾ ഭ​ര​ണ​സ​മി​തി​ക​ൾ ഇ​ന്‍​ഫാ​ന്‍റി​നോ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ൻ​ഫാ​ന്‍റി​നോ​യ്ക്ക് പ്ര​തി​രോ​ധം തീ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : Trump Infantino FIFA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up