x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അച്ചടക്കം ലംഘിച്ച് പ്രവർത്തനം: ശിവസേന തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം ബ്യൂറോ
Published: October 13, 2026 09:50 AM IST | Updated: October 13, 2026 09:50 AM IST

Image for representation

തിരുവനന്തപുരം: പാർട്ടി അച്ചടക്കം ലംഘിച്ച് പ്രവർത്തനം നടത്തിയതിന് പാർട്ടി ദേശീയ നേതൃത്വത്തിന്‍റെ നിർദേശപ്രകാരം ശിവസേന തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ സംസ്ഥാന കോർ കമ്മിറ്റി തീരുമാനിച്ചു.

ദേശീയ നേതൃത്വം പ്രഖ്യാപിച്ച പരിപാടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമിച്ചതായും സംഘടനയിൽ വിഭാഗീയ പ്രവർത്തനം നടത്തിയതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലാ പ്രസിഡന്‍റ് സുനിൽ ആറ്റുകാൽ, സംസ്ഥാന നേതാക്കളായ, ശ്രീവരാഹം രമേശ് ബാബു, ഉണ്ണി രാജേന്ദ്രൻ, ജില്ലാ ട്രഷറർ രഞ്ജിത്ത് കാലടി എന്നിവരെ തത്‌സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി.

ഇവരുടെ പാർട്ടി അംഗത്വം മരവിപ്പിച്ചതായും സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പേരൂർക്കട ഹരി കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. പാർട്ടി അച്ചടക്ക ലംഘനം നടത്തിയ യുവ സേന സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു വഴയിലക്കു നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു.

Tags : ShivSena Thiruvananthapuram DistrictCommittee

Recent News

Corehub Up