x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ കൊല്ലപ്പെട്ടയാളിന്‍റെ തല വെട്ടിമാറ്റിയ നിലയിൽ

വെബ്ഡെസ്ക്
Published: October 13, 2026 05:42 AM IST | Updated: October 13, 2026 05:42 AM IST

പ്രതീകാത്മക ചിത്രം

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ കാ​​​ങ്പോ​​​ക്പി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​ന്‍റെ ത​​​ല അ​​​ക്ര​​​മി​​​ക​​​ൾ അ​​​റ​​​ത്തു​​​മാ​​​റ്റി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ശ​​​രീ​​​ര​​​ഭാ​​​ഗം ഉ​​​ട​​​ൻ വീ​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു നാ​​​ഗ സി​​​വി​​​ൽ സൊ​​​സൈ​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​നാ​​​യി 48 മ​​​ണി​​​ക്കൂ​​​ർ അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു.

കാ​​​ങ്പോ​​​ക്പി​​​യി​​​ലെ മ​​​കു​​​യി അ​​​ഷാം​​​ഗി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 52കാ​​​ര​​​നാ​​​യ അ​​​ജി​​​ൻ​​​ബൗ​​​വി​​​ന്‍റെ ത​​​ല​​​യാ​​​ണ് അ​​​റ​​​ത്തു​​​മാ​​​റ്റി​​​യ​​​ത്.

അ​​​ജി​​​ൻ‌​​​ബൗ ഉ​​​ൾ​​​പ്പെ​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ട് നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​പ്പോ​​​ൾ ഇം​​​ഫാ​​​ലി​​​ലെ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്‌​​​റു ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​ജി​​​ൻ​​​ബൗ​​​വി​​​ന്‍റെ അ​​​റ​​​ത്തു​​​പി​​​ടി​​​ച്ച ത​​​ല​​​യു​​​മാ​​​യു​​​ള്ള സാ​​​യു​​​ധ​​​സം​​​ഘ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ൽ കാം​​​ജോം​​​ഗ്, ഉ​​​ഖ്രു​​​ൽ, കാ​​​ങ്പോ​​​ക്പി ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പു​​​ക​​​ളി​​​ലാ​​​ണ് അ​​​ജി​​​ൻ​​​ബൗ ഉ​​​ൾ​​​പ്പടെ ഒ​​​ന്പ​​​തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ന്പ​​​തി​​​ല​​​ധി​​​കം പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ തീ​​​വ​​​ച്ച​​​ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate person killed in Manipur

Recent News

Corehub Up