x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ: സിബിസിഐ സംഘം ജെപിസിയെ കണ്ടു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 13, 2026 05:47 AM IST | Updated: October 13, 2026 05:48 AM IST

ഇന്ത്യൻ പാർലമെന്‍റ്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ല്ലി​ലെ വി​വാ​ദ വ്യ​വ​സ്ഥ​ക​ളി​ലു​ള്ള ആ​ശ​ങ്ക സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി സി​ബി​സി​ഐ. വി​ഷ​യ​ത്തി​ൽ സി​ബി​സി​ഐ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​ങ്ക​ക​ൾ സം​ബ​ന്ധി​ച്ച ജെ​പി​സി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി എ​ഴു​തി ന​ൽ​കാ​നും പ്ര​തി​നി​ധി സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ല്ല് സം​ബ​ന്ധി​ച്ച് വി​വി​ധ ക​ക്ഷി​ക​ളു​മാ​യി ജെ​പി​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ർ​ച്ച്ബി​ഷ​പ് അ​നി​ൽ കൂ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജെ​പി​സി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ.​ഡോ. മാ​ത്യു കോ​യി​ക്ക​ൽ, ജോ​സ്‌​ലി​ൻ മാ​ർ​ട്ടി​ൻ, ജോ​ർ​ജ് കു​രു​വി​ള, അ​ഭി​ഭാ​ഷ​ക​രാ​യ അ​ല​ക്സ്, ലി​ന്‍റോ, സി​സ്റ്റ​ർ ര​മ്യ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate CBCI delegation met the JPC

Recent News

Corehub Up