x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വ​യോ​ധി​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ


Published: May 30, 2026 01:42 PM IST | Updated: May 30, 2026 02:03 PM IST

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വ​യോ​ധി​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് മ​രി​ച്ച ഇ​ബ്രാ​ഹി​മി​ന്‍റെ ബ​ന്ധു​ക്ക​ൾ.

കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധീ​ർ​കു​മാ​ർ സെ​ക്ര​ട്ട​റി​യാ​യ ക​ട​ത്ത​നാ​ട് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ഇ​ബ്രാ​ഹി​മി​ന് ല​ഭി​ക്കാ​നു​ണ്ട്. ഇ​ത് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ബ്രാ​ഹിം മ​നോ​വി​ഷ​മ​ത്തി​ൽ ആ​യി​രു​ന്നു. മ​ര​ണ​മൊ​ഴി​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്.

സു​ധീ​ര്‍ കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ച് പെ​ട്രോ​ളൊ​ഴി​ച്ച് തീ​ക്കൊ​ളു​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി ഇ​ബ്രാ​ഹിം​കു​ട്ടി(71) ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ശ​രീ​ര​ത്തി​ല്‍ അ​റു​പ​ത് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​ബ്രാ​ഹി​മി​നെ ഉ​ട​ന്‍ ത​ന്നെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.​സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ബ്രാ​ഹി​മി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ അ​ല്ല, കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ലീ​ഗ് -കോ​ൺ​ഗ്ര​സ് ഉ​ന്ന​ത നേ​താ​ക്ക​ൾ ആ​ണ് സൊ​സൈ​റ്റി​യി​ലേ​ക്ക് ധ​ന സ​മാ​ഹ​ര​ണ​ത്തി​ന് മു​ന്നി​ൽ നി​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Tags : suicide Congress leader house action

Recent News

Corehub Up