x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​വി​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വം; കൊ​ല​പാ​തക​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഭാ​ര്യ

വെബ് ഡെസ്‌ക്
Published: July 2, 2026 01:23 PM IST | Updated: July 2, 2026 02:23 PM IST

രാ​കേ​ഷ് ചൗ​ഹാ​ൻ

ല​ക്നോ: വെ​ന​സ്വേ​ല​യി​ൽ മ​രി​ച്ച നാ​വി​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ര്യ. ഭ​ർ​ത്താ​വി​നെ ക​പ്പ​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് രാ​കേ​ഷ് ചൗ​ഹാ​ന്‍റെ ഭാ​ര്യ ര​ഞ്ജ​ന ചൗ​ഹാ​ൻ ആ​രോ​പി​ക്കു​ന്നു.

രാ​കേ​ഷ് ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ൾ ഇ​തു​വ​രെ തി​രി​ച്ചേ​ൽ​പ്പി​ച്ചി​ട്ടി​ല്ല. ജോ​ലി ചെ​യ്ത സ്ഥാ​പ​ന അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യി വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന​ട​ക്കം പ​രാ​തി ന​ൽ​കി​യെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം രാ​ജ്യ​ത്തെ​ത്തി​ച്ച​പ്പോ​ൾ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ടാം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Tags : organ sailor wife murder

Recent News

Corehub Up