x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​തും മ​നു​ഷ്യ​നോ...​അ​ഷ്ക​റി​ന്‍റെ ആ​ദ്യ ഭാ​ര്യ കോ​മ​യി​ൽ, നേ​രി​ട്ട​ത് കൊ​ടി​യ ക്രൂ​ര​ത


Published: May 31, 2026 02:54 PM IST | Updated: May 31, 2026 02:54 PM IST

തി​രു​വ​ന​ന്ത​പു​രം: പ​ന​വൂ​ര്‍ ക​രി​ക്കു​ഴി​യി​ല്‍ ഒ​ന്ന​ര വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള അ​ര്‍​ഷി​ദി​നെ ക്രൂ​ര​മാ​യ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ഷ്‌​ക​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ദ്യ​ഭാ​ര്യ ആ​മി​ന​യു​ടെ മാ​താ​വ്.

അ​ഷ്ക​ർ മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ക​ൾ 13 മാ​സ​ത്തോ​ളം കോ​മ സ്‌​റ്റേ​ജി​ലാ​യി​രു​ന്നു​വെ​ന്നും ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് ര​ണ്ട​ര മാ​സം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു​വെ​ന്നും പ​ത്തു​മാ​സ​മാ​യി​ട്ടു​ള്ളൂ ഓ​ര്‍​മ തി​രി​ച്ചു​കി​ട്ടി​യി​ട്ടെ​ന്നും മാ​താ​വ് പ​റ​ഞ്ഞു.

"അ​ഷ്‌​ക​ര്‍ എ​ന്‍റെ മ​ക​ളെ​യും മ​ര്‍​ദ്ദി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ നി​ന്ന് അ​ഷ്‌​ക​ര്‍ മ​ക​ളെ വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​വ​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ ശേ​ഷം മ​ക​ളെ നി​ര​വ​ധി ത​വ​ണ മ​ര്‍​ദ്ദി​ച്ചി​ട്ടു​ണ്ട്. മ​ക​ളു​ടെ ത​ല ഭി​ത്തി​യി​ല്‍ കൊ​ണ്ടു​പോ​യി ഇ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക്ലോ​സ​റ്റി​ലാ​ണ് ഇ​ടി​പ്പി​ച്ച​ത്. ത​ല​യി​ടി​ച്ച് ബോ​ധം​കെ​ട്ട് പ​ല​ദി​വ​സ​വും കി​ട​ന്നി​ട്ടു​ണ്ട്'.

"വീ​ട്ടി​ല്‍ പോ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും ഇ​വ​നും കൂ​ടി മ​ക​ളെ വ​ലി​ച്ചി​ഴ​ച്ചു ബാ​ത്ത്‌​റൂ​മി​ല്‍ കൊ​ണ്ടു​പോ​യി വ​യ​റ്റി​ല്‍ ച​വി​ട്ടു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു. ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ച്ചു. കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു. മ​ര്‍​ദ്ദ​ന​ത്തി​ല്‍ ബോ​ധം​കെ​ട്ട​പ്പോ​ള്‍ മ​ക​ളെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ക്കാ​ന്‍ വ​രെ ശ്ര​മി​ച്ചു'.

"മ​ക​ള്‍​ക്ക് ബോ​ധം​വ​ന്ന​ത് കൊ​ണ്ടു​മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മ​ക​ള്‍ ക​ര​ഞ്ഞു വി​ളി​ച്ച​പ്പോ​ള്‍ അ​യ​ല്‍​വാ​സി​ക​ള്‍ ഞ​ങ്ങ​ളെ വി​ളി​ച്ചു. മ​ക​ള്‍ 13 മാ​സ​ത്തോ​ളം കോ​മ സ്‌​റ്റേ​ജി​ലാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് ര​ണ്ട​ര മാ​സം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. പ​ത്തു​മാ​സ​മാ​യി​ട്ടു​ള്ളൂ ഓ​ര്‍​മ തി​രി​ച്ചു​കി​ട്ടി​യി​ട്ട്. മ​ക​ള് ഇ​പ്പോ​ഴും കി​ട​ക്ക​യി​ല്‍ നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കി​ല്ല. ര​ണ്ടു വ​ര്‍​ഷ​മാ​യി ഹോ​സ്പി​റ്റ​ലി​ല്‍ പോ​കു​ന്നു'.

"അ​വ​ന്‍റെ മ​ര്‍​ദ്ദ​നം കൊ​ണ്ടാ​ണ് സം​ഭ​വി​ച്ച​ത്. പ​ല​പ്രാ​വ​ശ്യം പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. പോ​ലീ​സു​കാ​രെ​ല്ലാം അ​വ​ന്‍റെ സൈ​ഡ് ആ​ണ്. പോ​ലീ​സി​ന്‍റെ വ​ണ്ടി ഓ​ടി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് അ​വ​രു​ടെ സൈ​ഡ് ആ​ണ് പോ​ലീ​സു​കാ​ര്‍ എ​ല്ലാം. വ​നി​താ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്'- അ​ഷ്‌​ക​റി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യു​ടെ മാ​താ​വ് പ​റ​ഞ്ഞു.

Tags : Ashkar wife cruelty

Recent News

Corehub Up