x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരി വില്പനക്കാരൻ അറസ്റ്റിലായതിൽ പൊല്ലാപ്പ്; പോലീസുകാരന്‍റെ ഭാര്യയ്ക്ക് അയൽവാസിയുടെ ഭീഷണി

കൊച്ചി ബ്യൂറോ
Published: July 17, 2026 10:39 AM IST | Updated: July 17, 2026 10:39 AM IST

Image for representation

കൊച്ചി: രാസലഹരി വിൽപ്പനക്കാരനെ കുറിച്ച് പോലീസിന് വിവരം നൽകി എന്നാരോപിച്ച് പോലീസുകാരന്‍റെ ഭാര്യയെ വീടിന് മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് അവഹേളിക്കുകയും കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ദമ്പതികൾക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു. എടവനക്കാട് സെന്‍റ് അംബ്രോസ് റോഡിൽ ഷീജന്‍റെയും ഭാര്യയുടെയും പേരിലാണ് കേസെടുത്തത്.

എടവനക്കാട് ചൂളക്കടവിൽ ഷബന ആസ്മിയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ചൊവ്വാഴ്ച പ്രതികളുടെ അയൽവാസിയും ലഹരി വില്പനക്കാരനുമായ കൊല്ലം പറമ്പിൽ ലെനിഷ് ലാലിനെ (33) ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെപ്പറ്റി വിവരം നൽകിയത് പരാതിക്കാരിയുടെ പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവാണെന്ന് ആരോപിച്ചാണ് അസഭ്യം പറഞ്ഞത് ഭീഷണി മുഴക്കിയത്.

Tags : Police Wife Threat Neighbour

Recent News

Corehub Up