National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ മൂന്നര വയസുകാരിയെ അയൽക്കാരൻ മാനഭംഗപ്പെടുത്തിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശി ശിവനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർചെ 12:30 ഓടെ കുട്ടിയെ കാണാനില്ലെന്നും ശിവനാഥ് കുട്ടിക്കൊണ്ടുപോയി എന്നും കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാനഭംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പാറ്റ്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ ആറ് വയസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു കൊന്നു. പട്വ പൊഖാർ പ്രദേശത്താണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാതായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ തെരുവ് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധച്ച വീട്ടുകാർ വീടിന് അടുത്തുള്ള കുളത്തിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ആറ് മുതൽ എട്ട് വയസ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ കുളത്തിന് സമീപം ഒരുമിച്ച് കളിക്കുകയായിരുന്നെന്ന് കണ്ടെത്തി. ഇതിനിടെ സ്ഥലത്തെത്തിയ അയൽവാസിയായ 22 വയസുകാരൻ വികാസ് മഹ്തോ കുട്ടികളിൽ ഒരാളെ ഇവിടെ നിന്നും കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തിൽ നിന്നും പോലീസ് രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Kerala
മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ അയൽവാസിയായ രാജു ജോസ് (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് സൂചന. ആസിഡ് ആക്രമണത്തിൽ പെണ്കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി തന്നെ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതേയുളള്ളൂവെന്ന് പോലീസ് അറിയിച്ചു.
Kerala
വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ അയൽവാസി തല്ലിയൊടിച്ചു. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്.
കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു.
ഇരുവരെയും അയൽക്കാരൻ തോമസ് വൈദ്യർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തു.