x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു; അ​യ​ൽ​വാ​സി ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 10:23 AM IST | Updated: August 13, 2026 10:23 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര മൂ​ഴി​ക്കോ​ടി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. നെ​ല്ലി​വി​ള​ഭാ​ഗം സ്വ​ദേ​ശി ആ​ദ​ർ​ശ് (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ർ​ക്ക​ത്തി​നി​ട​യി​ൽ പ്ര​തി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ആ​ദ​ർ​ശി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യും തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​ല ന​ട​ത്തി​യ ശേ​ഷം പ്ര​തി ത​ന്നെ​യാ​ണ് നേ​രി​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. നി​ല​വി​ൽ പ്ര​തി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

Tags : Kottarakkara neighbour attack murder Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up