പോളണ്ടിനെ തോൽപ്പിച്ച സ്വീഡിഷ് താരങ്ങളുടെ ആഘോഷം
സോൾന: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിനെ തകർത്ത് സ്വീഡൻ. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വീഡൻ വിജയിച്ചത്.
ബെഞ്ചമിൻ നൈഗ്രെൻ, യാസിൻ അയാരി, വിക്ടർ ഗ്യോകെരെസ് എന്നിവരാണ് സ്വീഡന് വേണ്ടി ഗോളുകൾ നേടിയത്. സെബാസ്റ്റ്യൻ സൈമാൻസ്കിയാണ് പോളണ്ടിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിഡന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.
Tags : UEFA Nations League Football Sweden beats Poland