x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ൾ​സ് ശോ​ഭ​രാ​ജി​ന്‍റെ കൂ​ട്ടാ​ളി​ക്ക് ഭ​ക്ഷ​ണം ന​ൽ​കി ഇ​ന്ദി​രാ​ഗാ​ന്ധി; തി​ഹാ​ർ ജ​യി​ൽ ഓ​ർ​മ​ക​ളു​മാ​യി സോ​ണി​യ

ഓൺലൈൻ ഡെസ്ക്
Published: November 13, 2026 07:52 AM IST | Updated: November 13, 2026 08:02 AM IST

ചാൾസ് ശോഭരാജ്

ന്യൂ​ഡ​ൽ​ഹി: 1978-ലെ ​ക്രി​സ്മ​സ് ദി​ന​ത്തി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച​പ്പോ​ൾ, കു​പ്ര​സി​ദ്ധ സീ​രി​യ​ൽ കി​ല്ല​ർ ചാ​ൾ​സ് ശോ​ഭ​രാ​ജി​ന്‍റെ  വി​ദേ​ശി​യാ​യ കൂ​ട്ടാ​ളി​ക്കും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​താ​യി സോ​ണി​യ ഗാ​ന്ധി. ന​വം​ബ​ർ പ​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ ത​ന്‍റെ ആ​ത്മ​ക​ഥ​യാ​യ 'ബി​ലോം​ഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്'  എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് സോ​ണി​യ ഗാ​ന്ധി ഈ ​അ​പൂ​ർ​വ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ശേ​ഷം അ​ധി​കാ​ര​ത്തി​ൽ വ​ന്ന ജ​ന​താ പാ​ർ​ട്ടി സ​ർ​ക്കാ​ർ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ 1978 ഡി​സം​ബ​ർ 19-നാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി​യെ ജ​യി​ലി​ല​ട​ച്ച​ത്. ഒ​രാ​ഴ്ച​ക്കാ​ലം അ​വ​ർ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​ഞ്ഞു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ത​നി​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​മ്പോ​ൾ, ത​നി​ക്ക് കാ​വ​ൽ നി​ൽ​ക്കു​ന്ന മൂ​ന്ന് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​തേ കോ​മ്പൗ​ണ്ടി​ൽ ക​ഴി​യു​ന്ന ഒ​രു വി​ദേ​ശ വ​നി​താ ത​ട​വു​കാ​രി​ക്കും കൂ​ടി തി​ക​യു​ന്ന ഭ​ക്ഷ​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ​ന്ദി​രാ​ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ചാ​ൾ​സ് ശോ​ഭ​രാ​ജി​ന്‍റെ കൂ​ട്ടാ​ളി​യാ​യ ഒ​രു 'ഓ​സ്‌​ട്രേ​ലി​യ​ൻ പെ​ൺ​കു​ട്ടി' ആ​യി​രു​ന്നു ആ ​ത​ട​വു​കാ​രി​യെ​ന്ന് സോ​ണി​യ ഓ​ർ​ക്കു​ന്നു. (1976-ൽ ​ശോ​ഭ​രാ​ജി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ ക​നേ​ഡി​യ​ൻ കാ​മു​കി മേ​രി-​ആ​ൻ​ഡ്രീ ലെ​ക്ല​ർ​ക്ക് ആ​യി​രി​ക്കാം ഇ​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്; വ്യാ​ജ ഓ​സ്‌​ട്രേ​ലി​യ​ൻ പാ​സ്‌​പോ​ർ​ട്ടി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​തി​നാ​ലാ​കാം ഓ​സ്‌​ട്രേ​ലി​യ​ക്കാ​രി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​ത്).  ആ ​പെ​ൺ​കു​ട്ടി​യോ​ട് ഇ​ന്ദി​രാ​ഗാ​ന്ധി​ക്ക് സ​ഹ​താ​പം തോ​ന്നി​യി​രു​ന്നു​വെ​ന്നും, അ​വ​ൾ പ​ന്നി​യി​റ​ച്ചി ക​ഴി​ക്കി​ല്ലെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ മെ​നു മാ​റ്റി പ​ക​രം റോ​സ്റ്റ് ചി​ക്ക​ൻ ത​യ്യാ​റാ​ക്കി കൊ​ണ്ടു​പോ​യ​താ​യും സോ​ണി​യ വി​വ​രി​ക്കു​ന്നു. 

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഭ​ക്ഷ​ണ​വു​മാ​യി നേ​രി​ട്ട് വ​ര​രു​തെ​ന്നും രാ​ജീ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്നും ഇ​ന്ദി​രാ​ഗാ​ന്ധി കു​റി​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സോ​ണി​യ അ​ത് നി​ര​സി​ച്ച് ജ​യി​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ടും​ത​ണു​പ്പു​ള്ള ഡി​സം​ബ​റി​ൽ വാ​തി​ലു​ക​ളോ ജ​ന​ലു​ക​ളോ ഇ​ല്ലാ​ത്ത, ഇ​രു​മ്പ​ഴി​ക​ൾ മാ​ത്ര​മു​ള്ള ത​ണു​ത്തു​റ​ഞ്ഞ സെ​ല്ലി​ൽ ഒ​രു കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കി​ന് മു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ദി​രാ​ഗാ​ന്ധി കി​ട​ന്നി​രു​ന്ന​ത്. എ​ങ്കി​ലും മ​ക്ക​ളാ​യ രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ക​ണ്ട​പ്പോ​ൾ അ​വ​രു​ടെ മു​ഖം സ​ന്തോ​ഷം കൊ​ണ്ട് തി​ള​ങ്ങി​യ​താ​യും, സെ​ല്ലി​ലെ 193 ഇ​രു​മ്പ​ഴി​ക​ളും 11 പൂ​ട്ടു​ക​ളും എ​ണ്ണി നോ​ക്കി​യ​താ​യി ഇ​ന്ദി​രാ​ഗാ​ന്ധി ത​മാ​ശ​രൂ​പേ​ണ കു​റി​പ്പ​യ​ച്ച​താ​യും സോ​ണി​യ പു​സ്ത​ക​ത്തി​ൽ കു​റി​ക്കു​ന്നു. 1978 ഡി​സം​ബ​ർ 26-ന് ​ഇ​ന്ദി​രാ​ഗാ​ന്ധി ജ​യി​ൽ മോ​ചി​ത​യാ​യി.

Tags : SoniaGandhiMemoir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up