സുപ്രീംകോടതി
ന്യൂഡൽഹി: ഇന്ത്യയിൽ വിവാഹമോചനത്തിന് വിദേശ രാജ്യങ്ങളിലെ ഉദാരനിയമത്തിന്റെ ആനുകൂല്യം ബാധകമാകില്ലെന്ന് സുപ്രീംകോടതി. ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശരാജ്യങ്ങളിലെ കോടതികളിൽനിന്നു വിവാഹമോചനം നേടി പുനർവിവാഹം നടത്തുന്ന രീതിക്കെതിരേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഇന്ത്യയിൽ നിയമപരമായി നിലനിൽക്കാത്ത പല കാരണങ്ങളും വിദേശരാജ്യങ്ങളിൽ വിവാഹമോചനത്തിന് സാധുവായ കാരണങ്ങളാണ്. ഇത്തരത്തിൽ ഇന്ത്യയിൽ നിയമസാധുത ഇല്ലാത്ത കാരണങ്ങൾ ഉപയോഗിച്ച് വിദേശരാജ്യത്ത് വിവാഹമോചനം നേടി പുനർവിവാഹം ചെയ്യുന്നവർ ദ്വിഭാര്യാത്വത്തിന്റെ പേരിൽ ഇന്ത്യയിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിദേശ പൗരത്വം നേടിയ വ്യക്തിയാണെങ്കിലും ആദ്യ വിവാഹം ഇന്ത്യന്‍ നിയമപ്രകാരം നിലനില്‍ക്കുന്നതിനാല്‍ അയാള്‍ക്കെതിരെ നടപടികള്‍ ബാധകമാണെന്നും കോടതി പറഞ്ഞു.
“വിവാഹബന്ധത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നം” എന്ന കാരണം ചൂണ്ടിക്കാട്ടി യുകെ പൗരത്വം നേടിയ ഇന്ത്യക്കാരനായ യുവാവിനെതിരേ ദ്വിഭാര്യാത്വത്തിന്റെ പേരിൽ ക്രിമിനല്‍ നടപടികള്‍ക്ക് അനുമതി നൽകിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അത്തരം വിദേശ കോടതി ഉത്തരവുകള്‍ സിവില്‍ നടപടിക്രമ നിയമത്തിലെ (സിപിസി) സെക്ഷന്‍ 13 പ്രകാരം ഇന്ത്യയില്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Tags : Supreme Court Liberal Rules Foreign laws Not applicable India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash