പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2027 ജനുവരി 1 യോഗ്യതാ തീയതിയായ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക കേരളത്തില്‍ പ്രസിദ്ധീകരിച്ചു.
ബന്ധപ്പെട്ട ഇആര്‍ഒ ഓഫിസുകളിലും കളക്ടറേറ്റുകളിലും ബിഎല്‍ഒമാരുടെ പക്കലും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാണ്.
കരട് വോട്ടര്‍ പട്ടിക ദേശീയ പാര്‍ട്ടികള്‍ക്കും അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ട ഇആര്‍ഒമാര്‍ കൈമാറിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് അറിയിച്ചു.
Tags : Draft electoral roll Published Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash