Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി എട്ടിനു വൈകുന്നേരം അഞ്ചുവരെയാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
University News
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെജിടിഇ പ്രിന്റിംഗ് ടെക്നോളജി ഓഗസ്റ്റ് 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala
കൊച്ചി: പശ്ചിമഘട്ടമടക്കമുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനം പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി.
കോഴിക്കോട് സ്വദേശികളായ സാലി ജോസ് അടക്കം നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഉത്തരവ്. കരട് വിജ്ഞാപനം മലയാളത്തിൽ ലഭ്യമല്ലാത്തതിനാൽ എതിർപ്പറിയിക്കാൻ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
മുമ്പ് ഇത്തരം സാഹചര്യമുണ്ടായപ്പോൾ കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടിട്ടുള്ളതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ നിയമനിർമാണ കമ്മീഷൻ പ്രവർത്തിക്കുന്നുണ്ടെന്നും കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കേണ്ടത് അവരാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്നാണ് എതിർപ്പറിയിക്കാൻ അനുവദിച്ചിട്ടുള്ള സമയപരിധി ഉടൻ അവസാനിക്കുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് പത്തു ദിവസത്തിനകം മലയാളത്തിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
District News
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻന്റെ ഓര്മ പുതുക്കി തൊടുപുഴ ന്യൂമാന് കോളജിന്റെ 2025-26 പ്രവര്ത്തനവര്ഷത്തെ കോളജ് മാഗസിന് പ്രകാശനം ചെയ്തു.
കുരുന്നുപ്രായത്തില്ത്തന്നെ അവയവദാനത്തിന്റെ മഹത്വം ലോകമെങ്ങും എത്തിച്ച ആലിന്റെ പേരിലാണ് മാഗസിന് പുറത്തിറക്കിയത്.
ആലിൻന്റെ മാതാപിതാക്കളായ അരുണ് ഏബ്രഹാം, ഷെറിന് ആന് ജോണ് എന്നിവര് ചേര്ന്ന് മാഗസിന് പ്രകാശനം നിര്വഹിച്ചു. കോളജ് പ്രിന്സിപ്പല് പ്രഫ. ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിന്സിപ്പല് മേജര് പ്രജീഷ് സി. മാത്യു, മാഗസിന് എഡിറ്റര് നവനീത് രാജേഷ്, ആല്ബിന് ബാബു എന്നിവര് പ്രസംഗിച്ചു.
കോളജ് അധികൃതരും അധ്യാപകരും വിദ്യാര്ഥികളും ചടങ്ങില് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തൃശൂര് ജില്ലയില് വിവിധ വകുപ്പുകളില് സര്ജന്റ് തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ഹാര്ബര് എന്ജിനിയറിംഗ് വകുപ്പില് ഡ്രാഫ്റ്റ്സ്മാന് ഗ്രേഡ് 2/ഓവര്സിയര് ഗ്രേഡ് 2 (മെക്കാനിക്കല്) തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Education
തിരുവനന്തപുരം: കെ-ടെറ്റ് ഫെബ്രുവരി 2026 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തര സൂചികകൾ www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
University News
2026 - 27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 31-ന് വൈകീട്ട് 03.00 മണിക്ക് മുൻപായി അതത് കോളജുകളിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. പ്രവേശനം നേടാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്.
എംഎഡ്. സീറ്റൊഴിവ്
എജ്യുക്കേഷൻ പഠനവകുപ്പിൽ എംഎഡ്. പ്രോഗ്രാമിന് - എസ് സി, എസ്ടി., ഇടിബി, ഇഡബ്ല്യൂഎസ്., എൽസി. / എഐ., പിഎച്ച്. വിഭാഗങ്ങളിലായി ഏതാനും സീറ്റൊഴിവുണ്ട്. മേൽ വിഭാഗത്തിൽപ്പെടുന്ന അർഹരായവർക്ക് ജൂലൈ 30-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ഒഴിവ് വരുന്ന സീറ്റുകൾ നിയമപ്രകാരം മറ്റ് വിഭാഗങ്ങളിലേക്കോ ഓപ്പൺ വിഭാഗത്തിലേക്കോ പരിവർത്തനം ചെയ്യും.
പാലക്കാട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ. സീറ്റൊഴിവ്
പാലക്കാട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2026 - 27 അധ്യയന വർഷത്തെ എംബിഎ. റഗുലർ, ഈവനിംഗ് (വൈകീട്ട് 05.30 മുതൽ 07.30 വരെ) പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7907311047 / 04923 251863.
അരണാട്ടുകര സെന്ററിൽ എംസിഎ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി.) എംസിഎ. പ്രോഗ്രാമിന് എസ്സി., എസ്ടി., ഇഡബ്ല്യൂഎസ്, ഒബിഎക്സ് സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മേൽ വിഭാഗങ്ങളിലെ റാങ്ക് ലിസ്റ്റിലോ ലേറ്റ് രജിസ്ട്രേഷൻ ലിസ്റ്റിലോ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 30-ന് സെന്ററിൽ ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ : 9495130951, 9539833728.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലയുടെ 30 പഠനവകുപ്പുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഓഗസ്റ്റ് 5 മുതൽ 11 വരെ നടക്കും. കേന്ദ്രം : സർവകലാശാലാ ഭരണകാര്യാലയം. യു.ജി.സി. റഗുലേഷൻ 2018, അനുബന്ധ ഭേദഗതികൾ എന്നിവ അടിസ്ഥാനമാക്കിയാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
ആറാം സെമസ്റ്റർ ബിഎംഎംസി. ( CBCSS - UG - 2020 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വർഷത്തെ ബിഎഡ് സ്പോര്ട്സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ട് പ്രവേശനം നേടുന്നവര് മാന്ഡേറ്ററി ഫീസടച്ച് ജൂലൈ 29ന് വൈകീട്ട് നാലിനകം കോളജുകളില് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ പ്രവേശനത്തിനായി അതത് കോളജുകളെ ഫോണ് മുഖേന ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്: 0494 2407016, 2660600, 2407017.
നിയമനം നടത്തുന്നു
കാലിക്കട്ട് സർവകലാശാലയുടെ തൃശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്കൂൾസ് (ഐഎഫ്ടിഎസ്) 2027 നടത്തിപ്പിനായി കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 30ന് രാവിലെ 11ന് സ്കൂൾ ഓഫ് ഡ്രാമയിൽ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഭാഷാപ്രാവീണ്യം, മാനേജ്മെന്റ് പാടവം, ഓഫീസ് അഡ്മിനിസ്ട്രേഷൻ. പ്രായപരിധി: 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). പ്രതിമാസവേതനം: 34,180 രൂപ. ഫോൺ : 0487 2385352.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലാ റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിന് നാല് സീറ്റുകളിലും (എസ്സി - രണ്ട്, എസ്ടി - രണ്ട്) ഇന്റഗ്രേറ്റഡ് എംഎ കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമിന് രണ്ട് സീറ്റുകളിലും (എസ്ടി - രണ്ട്) ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. സംവരണവിഭാഗക്കാരില്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 8802498131, 0494 2407250, 9497470988.
കാലിക്കട്ട് സർവകലാശാലയുടെ മലപ്പുറം ബിഎഡ് സെന്ററിൽ ബിഎഡിന് ഇഡബ്ല്യൂഎസ് സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് സെന്ററിൽ ഹാജരാകണം. ഫോൺ: 9846440930.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്) - ഒന്നും മൂന്നും സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) നവംബർ 2026, ( 2020 പ്രവേശനം ) നവംബർ 2025, അഞ്ചാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026, ഒൻപതാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) നവംബർ 2026 - റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 13 വരെയും 210 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 29 മുതൽ ലഭ്യമാകും.
പരീക്ഷ
രണ്ടാം സെമസ്റ്റർ എംബിഎ ഹെൽത് കെയർ മാനേജ്മെന്റ് (സിയുസിഎസ്എസ്- 2016 സ്കീം - 2021, 2022, 2023 പ്രവേശനം) ജൂലൈ 2026 സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്റ്റ് നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
കാലിക്കട്ട് സർവകലാശാലയുടെ 2025 - 2026 വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് അന്നേദിവസം സർവകലാശാല കാമ്പസിൽ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും പങ്കെടുക്കുന്ന രണ്ട് പരിപാടികൾ നടക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച് ഓഗസ്റ്റ് 14 ലേക്ക് മാറ്റിവെച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനവും സമയക്രമവും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി (നോൺ എൻട്രൻസ്, എനി ടൈം രജിസ്ട്രേഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രഫ. സി.ഡി. രവികുമാറിന് കീഴിൽ രണ്ട് ഒഴിവാണുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.
സീറ്റൊഴിവ്
കാലിക്കട്ട് സർവകലാശാലയുടെ വടകര സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകളിൽ എസ്സി / എസ്ടി സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 28ന് രാവിലെ പത്തിന് സെന്ററിൽ ഹാജരാകണം. എസ്സി / എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലയുടെ മലപ്പുറം സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകളുടെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലട്രോണിക്സ് വിഷയങ്ങൾക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിഎസ്സി, ബിസിഎ (സിയുസിബിസിഎസ്എസ്) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി, എംഎ ഇംഗ്ലീഷ് (സിബിസിഎസ്എസ് - 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 210 രൂപ പിഴയോടെ പത്ത് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 27 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
38 തദ്ദേശ വാർഡുകളിലെ കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.
കരടു പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്/വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.ker ala.gov.in വെബ്സൈറ്റിലും പരിശോധിക്കാം. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓഗസ്റ്റ് അഞ്ചു വരെ പേരു ചേർക്കാം. കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം. കമ്മീഷന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
രണ്ടു കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
National
ന്യൂഡല്ഹി: സിബിഎസ്ഇ പത്താംക്ലാസിലെ രണ്ടാമത്തെ ബോര്ഡ് പരീക്ഷയിൽ വിജയശതമാനം 96.78. പരീക്ഷയ്ക്കിരുന്ന 6.68 ലക്ഷത്തിലധികം വിദ്യാര്ഥികളില് 59 ശതമാനം പ്രകടനം മെച്ചപ്പെടുത്തിയെന്ന് പരീക്ഷാ കണ്ട്രോളര് സന്യാം ഭരദ്വാജ് അറിയിച്ചു.
ഡിജിലോക്കര് വഴിയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം. ഈ വര്ഷം മുതലാണ് സിബിഎസ്ഇ രണ്ട് ബോര്ഡ് പരീക്ഷകള് നടത്തുന്നത്. ആദ്യ പരീക്ഷ നിര്ബന്ധിതമാണ്. രണ്ടാമത്തെ പരീക്ഷ മാര്ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും.
University News
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള ( ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരുടേത് ഉൾപ്പെടെ ) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമായ തങ്ങളുടെ റാങ്ക്, സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോളജുകളിലെ സീറ്റൊഴിവ് എന്നിവ പരിശോധിച്ച് ജൂലൈ 18 വരെ കോളജുമായി ബന്ധപ്പെട്ട് മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാം. പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
ജൂലൈ 20 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാല ഫോറൻസിക് സയൻസ് പഠനവകുപ്പ് കേരള പോലീസ് അക്കാദമിയിൽ ( തൃശൂർ ) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്രൊഫഷണൽ ഡോഗ് ട്രെയിനിംഗ് ആന്ഡ് കനൈൻ ഫോറൻസിക് - 2026 ( ബാച്ച് 1) മൂന്ന് മാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ജൂലൈ 20-ന് വൈകുന്നേരം അഞ്ച് വരെഅപേക്ഷിക്കാം. അപേക്ഷാഫീസ് : 155 രൂപ. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കാലിക്കട്ട് സർവകലാശാല, കേരള പോലീസ് അക്കാദമി തൃശൂർ ( ഫോണ് : 0487 2328770, ഇമെയിൽ : [email protected] ) എന്ന വിലാസത്തില് ലഭ്യമാക്കേണ്ട അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 04942407016, 7017, 2660600.
വാക്ക് ഇൻ ഇന്റർവ്യൂ
സൈക്കോളജി പഠനവകുപ്പ് അസി. പ്രഫസർ ഡോ. രജനി രാമചന്ദ്രൻ ഡയറക്ടറായിട്ടുള്ള ഐസിഎസ്എസ്ആർ. പ്രൊജക്ടിലേക്ക് 02 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ (മുസ്ലിം 01, മറ്റുള്ളവർ - 01) നിയമിക്കുന്നു. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത സൈക്കോളജി ബിരുദം. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 35. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497644960, ഇ
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിആർക് (2022, 2023 പ്രവേശനം) മേയ് 2026, (2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലു വർഷ ബിരുദ പ്രോഗ്രാം ഒന്നാം സെമസ്റ്റർ (2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) നവംബർ 2024 ഡെഫിഷ്യൻസി റഗുലർ പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Education
തിരുവനന്തപുരം: 2026 ലെ ആർക്കിടെക്ചർ (ബിആർക്ക്) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
University News
2026-27 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെയും, ബിഎഡ് സെന്ററുകളിലെയും ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ (admissions.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗാമിൽ എസ്സി, എസ്ടി, ഒബിഎച്ച്, ഒബിഎക്സ്, ഇഡബ്ല്യുഎസ്, ഇടിബി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത ഉള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ13 ന് രാവിലെ10 ന് ഹാജരാവണം. ഫോൺ: 9048342009.
എംഎസ്സി പ്ലാന്റ് സയൻസ്
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ , ബോട്ടണി പഠനവകുപ്പിലെ എംഎസ്സി പ്ലാന്റ് സയൻസ് പ്രോഗ്രാമിൽ എസ്സി സംവരണ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ 13 ന് രാവിലെ11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.
എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ 13 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088,
04972806402.
എംഎസ്സി എൻവിറോൺമെൻറൽ സയൻസ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/എസ്ഇബിഎസ്, മുസ് ലിം/ എൻആർഐ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 14 ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671 .
ഓൺലൈനായി പുതുതായി അപേക്ഷിക്കാം
2025-26 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ പിജി കോഴ്സുകളിലെ ഒഴിവുള്ള എസ്സി /എസ്ടി/പിഡബ്ല്യൂബിഡി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്ക് വിഭാഗക്കാർക്ക് ഓൺലൈനായി ജൂലൈ 12 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്ക് എസ്സി /എസ്ടി/പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് മാത്രമായി13 ന് സ്പെഷൽ അലോട്ട്മെന്റ് നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതാത് കോളജുകളിൽ 14 ന് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (https://admissions.kannuruniversity.ac.in/) സന്ദർശിക്കുക
അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ വുഡ് സയൻസ് ആൻഡ് ടെക്നോളജി പഠന വകുപ്പിൽ പുതുതായി ആരംഭിക്കുന്ന Apprenticeship Embedded Degree Programme in Wood and Bamboo Technology (3 Year Programme) പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 24 ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല് വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2766388, 2715227 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില് മുഖാന്തിരമോ ബന്ധപ്പെടാം.
പിജി ഡിപ്ലോമ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് പ്രോഗ്രാം, അഫ്സൽ - ഉൽ - ഉലമ പ്രോഗ്രാം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ ജിയോഇൻഫോമാറ്റിക്സ് ഫോർ സ്പേഷൽ പ്ലാനിംഗ്, പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള ഓറിയന്റൽ ടൈറ്റിൽ കോളജുകളിലെ അഫ്സൽ - ഉൽ - ഉലമ പ്രീലിമിനറി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു.
പഠന വകുപ്പുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെയും സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റേയും പ്രവേശനത്തിന്, കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ13 രാവിലെ10 ന് ആരംഭിക്കുന്നതും ജൂലൈ 20 ന് വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നതുമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് ചുവടെ കൊടുത്തപ്രകാരം SBI e-pay വഴി ഒടുക്കേണ്ടതാണ്. പോസ്റ്റ് ഗ്രാജ്വേവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗിന് എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങൾക്ക് 525 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 1050 രൂപയുമാണ്. എന്നാൽ യോഗാ കോഴ്സുകൾക്ക് എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങൾക്ക് 265 രൂപയും
മറ്റ് വിഭാഗങ്ങൾക്ക് 525 രൂപയുമാണ്.
കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയന്റഡ് കോളജുകളിൽ അഫ്സൽ - ഉൽ - ഉലമ പ്രോഗ്രാമിലേക്ക് ജൂലൈ 13 മുതൽ 20 വരെ അതാതു കോളജുകളിൽ അപേക്ഷ സമർപ്പിക്കാ വുന്നതാണ്. പ്രോസ്പെക്ട്സ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി 0497-2766388, 7356948230 എന്ന ഫോൺ നമ്പരിലൊ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.
ഓപ്പൺ ഡിഫൻസ് 20 ന്
കണ്ണൂർ സർവകലാശാലയിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.എം. ദിവ്യ എന്ന വിദ്യാർഥിനിയുടെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് ജൂലൈ 20 ന് രാവിലെ 10.15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്നതാണ്. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാന്പസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
University News
കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ എംഎഡ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടയ്ക്കണം. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് തത്തുല്യ സംവരണ വിഭാഗക്കാർ - 155 രൂപ. മറ്റുള്ളവർ - 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 15ന് വൈകുന്നേരം നാലിന് മുൻപായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ സ്ഥിരപ്രവേശനം നേടണം. അല്ലാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ ക്യാൻസൽ സ്ഥിരപ്രവേശനം നേടണം. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടിസി ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം.
എഡിറ്റിംഗ് / ലേറ്റ് രജിസ്ട്രേഷൻ
അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുമുള്ള സൗകര്യം 16 മുതൽ 18ന് വൈകീട്ട് നാല് വരെ ലഭ്യമാകും. ലേറ്റ് രജിസ്ട്രേഷൻ ഫീ: എസ്സി / എസ്ടി - 785 രൂപ, മറ്റുള്ളവർ - 1270 രൂപ. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവരെ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കും. എഡിറ്റ് ചെയ്തവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. ഫോൺ: 0494 2407017, 7016 2660600.
പിജി നോൺ ഇംഗ്ലീഷ് പ്രവേശന പരീക്ഷ; കൺഫർമേഷൻ നൽകണം
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിൽ 2026 - 27 അധ്യയന വര്ഷത്തെ പിജി ഇംഗ്ലീഷ് പ്രവേശനത്തിന് (പിജി ക്യാപ് - 2026 ) ലേറ്റ് രജിസ്ട്രേഷൻ ചെയ്തവരിൽ ബിരുദ തലത്തില് ഇംഗ്ലീഷ് കോര് വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രവേശന പരീക്ഷക്ക് ഹാജരാകാൻ കൺഫർമേഷൻ നൽകണം. പ്രവേശന പരീക്ഷക്ക് ഹാജരാകാൻ താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് 12ന് മുൻപായി സ്റ്റുഡന്റ്സ് ലോഗിൻ വഴി 100 രൂപ ഫീസടച്ച് കൺഫർമേഷൻ നൽകണം. നേരത്തെ കണ്ഫര്മേഷൻ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീടറിയിക്കും.
ഐഇടി പ്രിന്റിംഗ് ടെക്നോളജി പഠനവകുപ്പും എഐഎഫ്എംപിയും തമ്മിൽ ധാരണ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) പ്രിന്റിംഗ് ടെക്നോളജി പഠനവകുപ്പ് രാജ്യത്തെ അച്ചടി - പാക്കേജിംഗ് മേഖലയിലെ പ്രമുഖ സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സുമായി (എഐഎഫ്എംപി) ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു. വ്യവസായ - അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക, വിദ്യാർഥികൾക്ക് പരിശീലനം, ഇന്റേൺഷിപ്പ്, തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കുക, പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ഈ സഹകരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ദേശീയതല സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ഇൻഡസ്ട്രിയൽ സന്ദർശനങ്ങൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ അച്ചടി, പാക്കേജിംഗ്, 3ഡി പ്രിന്റിംഗ്, ഡിജിറ്റൽ പബ്ലിഷിംഗ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ് കൈമാറുന്നതിനും ധാരണ സഹായകമാകും. പ്രിന്റിംഗ് ടെക്നോളജി വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകളും വ്യവസായപരിചയവും ലഭ്യമാക്കുന്നതോടൊപ്പം വകുപ്പിന്റെ അക്കാദമിക മികവും വ്യവസായ ബന്ധവും കൂടുതൽ ശക്തിപ്പെടുന്നതിനും സഹകരണം സഹായമാകുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പിൽ 2026 - 27 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ 20-ന് രാവിലെ പത്തിന് നടക്കും. അടിസ്ഥാന യോഗ്യത: എംഎ സോഷ്യോളജി, യുജിസി നെറ്റ്. യോഗ്യരായവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407240, 9633321898.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
Education
തിരുവനന്തപുരം: കഥാപ്രസംഗം സർട്ടിഫിക്കറ്റ് കോഴ്സ് ഡിസംബർ 2025 പരീക്ഷയുടെ റിസൾട്ട് പരീക്ഷാഭവൻ വെബ്സൈറ്റായ www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
University News
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admissions. keralauniversity.ac.in/bed2026) പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി ‘Transaction Success’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളജിൽ ഹാജരായി പെർമനന്റ് അഡ്മിഷൻ എടുക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്മെന്റിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിദ്യാർഥികൾ വീണ്ടും അഡ്മിഷൻ ഫീ അടയ്ക്കേണ്ടതില്ല
ഹയർ ഓപ്ഷൻ നിലനിർത്തിയതിനാൽ പുതിയ അലോട്ട്മെന്റ് ലഭിച്ചവർ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി നിർബന്ധമായും അഡ്മിഷൻ എടുക്കണം. അത്തരംവിദ്യാർഥികൾക്ക്, മുൻ അഡ്മിഷനിൽ തുടരാൻ സാധിക്കുന്നതല്ല. പുതിയ അലോട്ട്മെന്റ് ലഭിച്ച കോളജിൽ ജൂലൈ 9 നുളളിൽ അഡ്മിഷൻ എടുക്കാത്ത പക്ഷം അലോട്ട്മെന്റ് നഷ്ടമാകും.
താത്കാലിക അഡ്മിഷൻ ( Temporary Admission ) സൗകര്യം രണ്ടാം ഘട്ട അലോട്ട്മെന്റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കണം. ഈ ഘട്ടത്തിൽ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ (ടി സി ഉൾപ്പെടെ) കോളേജിൽ സമർപ്പിക്കണം. നിലവിൽ താത്കാലിക (Temporary) അഡ്മിഷൻ എടുത്തവർ രണ്ടാം ഘട്ട അലോട്ട്മെൻരിൽ മാറ്റം വന്നിട്ടില്ലെങ്കിൽ പോലും കോളജിൽ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കണം. ഇപ്രകാരം താൽക്കാലിക അഡ്മിഷൻ എടുത്തവർക്ക് സ്ഥിര അഡ്മിഷനിലേക്ക് മാറുന്നതിനുളള അവസാന തീയതി ജൂലൈ 9 ആണ്. അതിനുളളിൽ സ്ഥിര അഡ്മിഷൻ എടുക്കാത്തവരുടെ അഡ്മിഷൻ നഷ്ടപ്പെടുന്നതാണ്. രണ്ടാം ഘട്ട അലോട്ട്മെന്റിൽ സ്ഥിര അഡ്മിഷൻ എടുക്കുന്നവർക്കും, താത്പര്യമുള്ളപക്ഷം തുടർന്ന് വരുന്ന സപ്ലിമെന്ററി അലോട്മെന്റിൽ പുതുതായി ഓപ്ഷനുകൾ സമർപ്പിച്ച് പങ്കെടുക്കാം.
പരീക്ഷാഫലം
2025 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) റെഗുലർ/ സപ്ലിമെന്ററി (2022 & 2015 സ്കീം) പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരി മാസത്തിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഹിന്ദി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 15.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മ പരിശോധന
ആറാം സെമസ്റ്റർ ന്യൂജെൻ യു.ജി. ഡബിൾ മെയിൻ (ബി.എസ്.സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) (221) ഡിഗ്രി ഏപ്രിൽ 2026 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും, ഹാൾടിക്കറ്റുമായി റിവാലുവേഷൻ സെക്ഷനിൽ (ഇ.ജെ II) 2026 ജൂലൈ 09 മുതൽ 17 വരെയുള്ള പ്രവ്യത്തി ദിനങ്ങളിൽ ഹാജരാകണം.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പടെ) (റെഗുലർ-2025 അഡ്മിഷൻ, ഇംപ്രൂവ്മെ മെന്റ്/സപ്ലിമെന്ററി - 2024 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ), ജൂലൈ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈ 14 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ FYUGP നവംബർ 2025 സ്പെഷ്യൽ പരീക്ഷയുടെ (2024 അഡ്മിഷൻ) വിശദമായ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ രണ്ടാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി എക്സാമിനേഷൻ ജൂലൈ 2026 -2020 സ്കീം (സപ്ലിമെന്ററി -2020 അഡ്മിഷൻ മുതൽ 2024 അഡ്മിഷൻ വരെ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
University News
കണ്ണൂർ: 2026 -27 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെയും, ബിഎഡ് സെന്ററുകളിലെയും ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന ത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്ന തിന് ജൂലൈ 10 ഉച്ചകഴിഞ്ഞു മൂന്നു വരെ അവസരം ഉണ്ട്. തെറ്റുകൾ തിരുത്തുന്നതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, Correction Fee ഇനത്തിൽ 200രൂപ ഒടുക്കിയതിന് ശേഷം, മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, രേഖകളുടെ പകർപ്പ്, ചലാൻ എന്നിവ സഹിതം [email protected] എന്ന ഐഡിയിലേക്ക് ഇ-മെയിൽ അയയ്ക്കേണ്ടതാണ്. ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിന് അനുവദിക്കുന്നതല്ല. ട്രയൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർ, പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി
അഫീലിയേറ്റഡ് കോളജുകളിലെയും, സെൻററുകളിലെയും രണ്ടാം സെമസ്റ്റർ ബിരുദാന്തരബിരുദ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ /പ്രോജക്ട് മൂല്യനിർണയം/ വൈവ-വോസി പരീക്ഷകൾ ചുവടെ ചേർത്തിരിക്കുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1) എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവർണൻസ് - ജൂലൈ 8
2) എംഎ സോഷ്യൽ ആൻട്രപ്രനർഷിപ്പ് ആൻഡ് ഡവലപ്മെൻറ് - ജൂലൈ 8
3) എംഎസ്സി സൂവോളജി/എംഎസ്സി സൂവോളജി (സ്ട്രക്റ്റ്ച്ചർ, ഫിസിയോളജി, ഡവലപ്മെൻറ് ആൻഡ് ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്)- ജൂലൈ 10 മുതൽ 15 വരെ.
ഹാൾ ടിക്കറ്റ്
മാനന്തവാടി തൃശിലേരി ഗവ. മോഡൽ കോളജിലെ (റൂസ), രണ്ടാം സെമസ്റ്റർ ബിഎസ്സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് (FYUGP-2025 പ്രവേശനം-റെഗുലർ) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് കണ്ണൂർ യൂണിവേഴ്സിറ്റി കെ-റീപ്പ് പോർട്ടലിലും, സ്റ്റുഡന്റ് മൊബൈൽ ആപ്പിലും ലഭ്യമാണ്.
ടെക്നിക്കൽ അസിസ്റ്റന്റ്; കരാർ അടിസ്ഥാനത്തിൽ നിയമനം
കണ്ണൂർ: സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഈ നിയമനം ഒരു വർഷത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ജൂലൈ 10 ന് രാവിലെ 10.30 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9446870675.
ദിവസ വേതനാടിസ്ഥാനത്തിൽ പൊളിറ്റിക്സ് അധ്യാപകരെ നിയമിക്കുന്നു
കണ്ണൂർ: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് നിയമ പഠന വകുപ്പിലേക്ക് ദിവസ വേതനാടി സ്ഥാനത്തിൽ പൊളിറ്റിക്സ് അധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള മാസ്റ്റർ ബിരുദം , യുജിസി- നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് കാമ്പസിൽ ജൂലൈ ഒന്പതിന് ഉച്ചകഴിഞ്ഞ് 2.30 ന് അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളുമായി നിയമപഠന വകുപ്പ് തലവൻ മുമ്പാകെ നിർദിഷ്ട സമയത്ത് ഹാജരാകണം.
എംഎ ഹിസ്റ്ററി സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ ഡോ. ജാനകി അമ്മാൾ കാമ്പസ്, പാലയാട് ചരിത്ര വിഭാഗത്തിൽ എംഎ കോഴ്സിന് എസ്സി (നാല് ), ഇഡബ്ല്യൂഎസ് (മൂന്ന്), എസ്ടി (ഒന്ന് ) സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ എട്ടിന് രാവിലെ 11 ന് വകുപ്പ് മേധാവി മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9595890176.
എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ ഒഇസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. യോഗ്യരായവർ എട്ടിന് രാവിലെ 10.30 ന് പഠന വകുപ്പിൽ വകുപ്പുതലവൻ മുന്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9496372088, 04972806402.
എംഎസ്സി എൻവിറോൺമെൻറൽ സയൻസ്, സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് മൂന്ന് എൻആർഐ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 15 ന് മുന്പായി അപേക്ഷിക്കണം. എൻട്രൻസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9946349800, 9995950671.
എംസിഎ/ എംഎസ്സി കംപ്യൂട്ടർ സയൻസ്, സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തുന്ന എംസിഎ/എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ എസ്സി /എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ജൂലൈ എട്ടിന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്പാകെ ഹാജരാകേണ്ടതാണ്.
എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന മാധ്യമപഠന വിഭാഗത്തിലെ രണ്ട് വർഷ പിജി കോഴ്സായ എംഎ. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിലേക്ക് 2026 പ്രവേശനത്തിന് എസ്സി വിഭാഗത്തിൽ നാല് സീറ്റുകളും, എസ്ടി വിഭാഗത്തിൽ രണ്ട് സീറ്റുകളും, ഒബിഎച്ച് വിഭാഗത്തിൽ ഒരു സീറ്റും, ഒബിഎക്സ് വിഭാഗത്തിൽ ഒരുസീറ്റും ഒഴിവുണ്ട്. ഒബിഎച്ച്, ഒബിഎക്സ് വിഭാഗങ്ങളിൽ യോഗ്യരായ വിദ്യാർഥികൾ ഇല്ലാത്ത പക്ഷം, പ്രസ്തുത സീറ്റുകൾ എസ്ഇബിസി വിഭാഗത്തിലെ യോഗ്യരായ വിദ്യാർഥികളെ പരിഗണിച്ചായിരിക്കും നികത്തുക.
യോഗ്യതയുള്ള വിദ്യാർഥികൾ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം താവക്കര കാമ്പസിലെ മാധ്യമപഠന വിഭാഗം മേധാവിയെ നേരിൽ സമീപിക്കേണ്ടതാണ്. വരുന്നതിന് മുമ്പ് നിർബന്ധമായും 9841348998 എന്ന നമ്പറിൽ ഫോൺ മുഖേന ബന്ധപ്പെടണം.
എംഎ ഇംഗ്ലീഷ് സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ഇംഗ്ലീഷിന് എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, ഒബിഎക്സ് എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ഒന്പതിന് രാവിലെ 10.30 നു വകുപ്പ് തലവൻ മുന്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
എംഎസ്സി ബയോടെക്നോളജി സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ്സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പിൽ ഒന്പതിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524 .
എംഎസ് മൈക്രോബയോളജി സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി/ ബയോകെമിസ്ട്രി/കെമിസ്ട്രി/ സുവോളജി/ ബോട്ടണി/പ്ലാന്റ് സയൻസ്/ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പിൽ ഒന്പതിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ:
9496540524.
എംഎസ്സി കംപ്യൂട്ടേഷണൽ ബയോളജി, സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്സി, എസ്ടി, ഇഡബ്ല്യൂഎസ് സീറ്റ് ഒഴിവുണ്ട്. ബിഎസ്സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ഒന്പതിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
എംഎസ്സി ബയോടെക്നോളജി, സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്സി ബയോടെക്നോളജി പ്രോഗ്രാമിൽ എൻആർഐ സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/ കെമിസ്ട്രി/സുവോളജി/ബോട്ടണി/പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയു ള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ഒന്പതിന് രാവിലെ 11 ന് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
എം ലിബ് ഐഎസ്സി, സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ്ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി എട്ടിന് രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9744050979
എംഎ മ്യൂസിക് തത്സമയ പ്രവേശനം
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേക്കുള്ള പ്രവേശനത്തിന് ഒബിഎച്ച്/എസ്ടി/ഇഡബ്ല്യൂഎസ്/ എസ്ഇബിസി-ഈഴവ/തീയ്യ/ബില്ലവ സീറ്റുകളിൽ ഏതാനും ഒഴിവുകളുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എട്ടിന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം.
ഫോൺ: 9562042439.
Kerala
തിരുവനന്തപുരം: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസി’ന്റെ മലയാള പരിഭാഷ ‘മാനവമഹത്വം’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് ആദ്യപതിപ്പ് നൽകി പ്രകാശനകർമം നിർവഹിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, പരിഭാഷകനും കാർമൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോൺ തെക്കേക്കര, പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സിസ്റ്റർ ഫ്ലവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു. ചാക്രിക ലേഖനത്തിന്റെ മലയാളം പതിപ്പ് പ്രമുഖ കത്തോലിക്ക പബ്ലിഷിംഗ് സെന്ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.
National
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ ഉത്തരസൂചിക ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. ജൂലൈ രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ കഴിഞ്ഞ ഞായറാഴ്ചയാണ് വീണ്ടും നടത്തിയത്.
District News
തൊടുപുഴ: എം.കെ. ജോസ് മാറാട്ടിലിന്റെ ‘ഇതും പൊന്നാണോ’ എന്ന ആത്മകഥയുടെ പ്രകാശനം നടത്തി. വാഴക്കാല സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് മാര് തോമസ് ഇലവനാല് പ്രകാശനം നിര്വഹിച്ചു. ഫാ. ഫ്രാന്സിസ് കാരുകുന്നേല് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. സ്റ്റാന്ലി പുല്പ്രയില് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പോള് അവരപ്പാട്ട്, ഫാ. സോമി പാണംകാട്ട്, ഡോ. സാബു വര്ഗീസ്, പ്രഫ. ജോസ് കാരുകുന്നേല്, സിസ്റ്റര് ലിസറ്റ, ജോര്ജ് മാത്യു തറപ്പില്, ജോസ് പി. മാത്യു പൊടിമറ്റത്തില് എന്നിവര് പ്രസംഗിച്ചു.
എം.കെ. ജോസ് മാറാട്ടില് മറുപടി പ്രസംഗം നടത്തി. ദീര്ഘകാലം മുംബൈയില് പ്രവാസി ജീവിതം നയിച്ചുവരുന്നതിനിടെ കല്യാണ് രൂപതയില് അത്മായ ശുശ്രൂഷകള് ചെയ്തുവരികയായിരുന്നു. പിന്നീട് ജന്മനാടായ വാഴക്കാലായില് വിശ്രമജീവിതത്തിലായിരുന്നു. തന്റെ 80 വര്ഷത്തെ ജീവിതാനുഭവങ്ങളും ദൈവിക നിയോഗങ്ങളുമാണ് ആത്മകഥയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്.
University News
കാര്യവട്ടം ക്യാമ്പസ്സിലെ വിവിധ പഠന വകുപ്പുകളിലെ FYUGP (നാല് വർഷ ബിരുദം) പ്രോഗ്രാമുകളിലേക്ക് മേയ് 18 മുതൽ 21 വരെ നടത്തപ്പെട്ട പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട പ്രവേശനം 23 ന് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. അഡ്മിഷൻ പോർട്ടലിൽ (https://admissions.keralauniversity.ac.in/cssug2026)നിന്നും അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത സമയത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
കേന്ദ്രം: ഇഎംഎസ് ഹാൾ
റിപ്പോർട്ടിംഗ് സമയം പ്രോഗ്രാമുകൾ
09.30 AM ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം
10:30 AM പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്
11:30 AM ബികോം, ബിബിഎ
കേന്ദ്രം : സി.വി. രാമൻ ഹാൾ
റിപ്പോർട്ടിംഗ് സമയം പ്രോഗ്രാമുകൾ
09.30 AM മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്
10:30 AM കെമിസ്ട്രി, ബയോളജി
11:30 AM ജിയോളജി, സൈക്കോളജി
വിശദവിവരങ്ങൾക്ക് ഇ-മെയിൽ : [email protected], ഫോൺ : 0471 2308328, മൊബൈൽ : 9188524612.
തിയറി പരീക്ഷ
യുഐടി മുഖത്തലയിൽ രണ്ടാം സെമസ്റ്റർ FYUGP ജൂൺ 2026 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ തിയറി പരീക്ഷകൾ കൊല്ലം കൊട്ടിയം എംഎംഎൻഎസ്എസ് കോളജിൽ വച്ച് നടത്തും. പരീക്ഷാർഥികൾ പരീക്ഷാ തീയതിയും സമയക്രമവും അനുസരിച്ച് പ്രസ്തുത പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് 2026 ജനുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്ററി - 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2008 സ്കീം - മേഴ്സിചാൻസ് - 2008 - 2012 അഡ്മിഷൻ) പാർട്ട്ടൈം & 2003 സ്കീമിലെ ട്രാൻസിറ്ററി വിദ്യാർഥികൾ ഉൾപ്പെടെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (മേഴ്സിചാൻസ്/സെഷണൽ ഇംപ്രൂവ്മെന്റ് (2013 സ്കീം – 2013 അഡ്മിഷൻ മാത്രം) & സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ (2013 സ്കീം – 2014 അഡ്മിഷൻ മാത്രം) & സപ്ലിമെന്ററി വിദ്യാർഥികൾ - യുസിഇകെ. (2014 – 2017 അഡ്മിഷൻ വരെ) രീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ജൂലൈ 08 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈയിൽ നടത്തുന്ന രണ്ട്, നാല് സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡെസർട്ടേഷൻ സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി 27. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ രജിസ്ട്രേഷൻ
നാലാം സെമസ്റ്റർ എംസിഎ (റെഗുലർ - 2024 അഡ്മിഷൻ - 2024 സ്കീം) (സപ്ലിമെന്ററി – 2022 & 2023 അഡ്മിഷൻ - 2020 സ്കീം) (പ്രോജക്ട് വർക്ക് & കോംമ്പ്രിഹെൻസീവ് വൈവ), ജൂൺ 2026 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2026 ജൂലൈ 08 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. ഒന്ന്, രണ്ട് സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (മേഴ്സിചാൻസ് – 2010, 2011, 2012 അഡ്മിഷൻ), ഫെബ്രുവരി 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
2026 ജൂൺ 22 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ FYUGP (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി), ജൂൺ 2026 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ഡിസംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 ജൂൺ 22 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെX വിഭാഗത്തിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
റഷ്യൻ പഠന വകുപ്പ് 2026 ൽ ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/പ്രീ ഡിഗ്രി അല്ലെങ്കിൽ ഹയർ ഡിഗ്രീസ്. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിലും സർവകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷാഫീസ് 150 രൂപയും രജിസട്രേഷൻ ഫീസ് 150 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2026 ജൂലൈ 5 വരെ, പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.
University News
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ 2026 - 2027 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയല് അലോട്ട്മെന്റ് പ്രസിദീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിൽ പരിശോധിക്കാം. ജൂൺ 19ന് വൈകുന്നേരം നാലുവരെ തിരുത്തൽ സൗകര്യം (മൊബൈല് നമ്പർ, ഇ-മെയില് ഐഡി ഒഴികെ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോണ്: 0494 2407152, 2407016, 2407017, 2660600
പ്രോജക്ട് (മൈനർ) മൂല്യനിർണയം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (2023 പ്രവേശനം) ഏപ്രിൽ 2026 പ്രോജക്ട് (മൈനർ) മൂല്യനിർണയം ജൂൺ 23, 24 തീയതികളിൽ തവനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലും ജൂൺ 26ന് കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിലും നടക്കും.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ഒന്ന് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എൽഎൽഎം (2021 മുതൽ 2024 വരെ പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദീകരിച്ചു.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2026 മേയ് 31 നു നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT – 2026 സെഷൻ 2) പ്രവേശന പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയും താത്കാലിക ഫലവും അപേക്ഷകർ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
താത്കാലിക ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee<\@>kerala.gov.in) മുഖേന 17നു ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപായി പരാതികൾ അറിയിക്കണം. വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in
University News
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിലേയും യുഐടി, ഐഎച്ച്ആർ.ഡി സെന്ററുകളിലേയും 2026- 27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ. (https://admissions.keralauniversity. ac.in/fyugp2026) പ്രസിദ്ധീകരിച്ചു.
പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഇന്നുകൂടി അവസരമുണ്ട്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ ആയതിന്റെ പുതിയ പ്രിന്റ് ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ചില സാങ്കേതിക കാരണങ്ങളാൽ ചേർത്തല കെവിഎം കോളജ് ഓഫ് സ്പെഷൽ എഡ്യൂക്കേഷനെ അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാർഥികൾ ഓപ്ഷനുകൾ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്മെന്റുകളിൽ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ട്രയൽ അലോട്ട്മെന്റ് ലഭിച്ചു എന്നുള്ളത് കൊണ്ട് മാത്രം അഡ്മിഷൻ ലഭിക്കണമെന്നില്ല.
ഒന്നാം ഘട്ട അലോട്ട്മെന്റ് നാളെ വൈകുന്നേരം 5 മണിക്ക് ശേഷം പ്രസിദ്ധീകരിക്കുന്നതാണ്. വിശദമായ ഷെഡ്യുൾ വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് 2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്ററി – 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഡാൻസ് (കേരള നടനം), എംഎസ്സി മൈക്രോബയോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.keralauniversity.ac.in മുഖേന 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ മ്യൂസിക്, മൃദംഗം/ബിപിഎ മൃദംഗം (304/148) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017 – 2018 & 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
ജൂലൈ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം - റെഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023 അഡ്മിഷൻ) പരീക്ഷയുടെയും 2026 ജൂലൈ 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2015 സ്കീം - റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023 അഡ്മിഷൻ) പരീക്ഷയുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് 2026 മെയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം -റെഗുലർ - 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2020, 2021 & 2022 അഡ്മിഷൻ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 2026 ജൂൺ 22 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ സി.ബി.സി.എസ് (മേഴ്സിചാൻസ് – 2013, 2018 അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് (Scrutiny) അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾ ടിക്കറ്റുമായി 22 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇജെ V സെക്ഷനിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി (CDC) സഹകരിച്ചു നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡവലപ്പ്മെന്റൽ ന്യൂറോളജി (PGDDN) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. MBBS,MD/DNB/MNAMS/DCH എന്നിവയിൽ കേരളസർവകലാശാല അംഗീകരിച്ച ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ്
കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : Rs. 25000/-. വിശദവിവരങ്ങൾക്ക് : CACEE- 0471-2302523, CDC- 0471 2553540.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. ട്രയൽ അലോട്ട്മെന്റിൽ വിദ്യാർഥികൾക്ക് അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനും സ്കൂളും വിഷയവും മാറ്റുന്നതിനുമാണ് അവസരം.
ആദ്യ അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. ജൂലൈ രണ്ടിന് പ്ലസ് വണ് ക്ലാസുകൾ ആരംഭിക്കും. പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചിന് പൂർത്തിയാകും.
Kerala
തിരുവനന്തപുരം: 2026 -27 അധ്യയന വര്ഷത്തെ സ്കൂള് അധ്യയന ദിനങ്ങള് ഉള്പ്പെടെയുള്ളവ വിശദമാക്കിക്കൊണ്ട് വിദ്യാഭ്യാസ കലണ്ടര് പ്രസിദ്ധീകരിച്ചു.
സര്ക്കാര് എല്പി സ്കൂളുകള്ക്ക് 197 പ്രവൃത്തി ദിനങ്ങളാണ്. യുപി സ്കൂളുകള്ക്ക് 200 പ്രവൃത്തി ദിനങ്ങളും ഹൈസ്കൂളുകള്ക്ക് 204 പ്രവൃത്തി ദിനങ്ങളുമാണ് ഉണ്ടാകുക.
ഹയര്സെക്കന്ഡറി, വൊക്കേഷണള് ഹയര്സെക്കന്ഡറി സ്കൂളുകള്ക്ക് 197 പ്രവൃത്തി ദിനങ്ങളും ഉണ്ടായിരിക്കും. പ്രാദേശിക അവധികള് മൂലം പ്രവൃത്തി ദിനങ്ങള് നഷ്ടപ്പെടുന്ന സാഹചര്യത്തില് അവിടങ്ങളില് ശനിയാഴ്ച പ്രവൃത്തി ദിനമാക്കേണ്ടതാണെന്നും സ്കൂള് വിദ്യാഭ്യാസ കലണ്ടറില് വ്യക്തമാക്കുന്നു.
Education
കൊച്ചി: 2025-26 വര്ഷത്തെ ഫെഡറല് ബാങ്ക് ഹോര്മിസ് മെമ്മോറിയല് ഫൗണ്ടേഷന് സ്കോളര്ഷിപ്പിന് അര്ഹരായ വിദ്യാര്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട്, കര്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്നിന്നുള്ള ഭിന്നശേഷിക്കാരുള്പ്പെടെയുള്ള വിദ്യാര്ഥികള്ക്കാണ് സ്കോളര്ഷിപ്പ് നല്കിവരുന്നത്. ഈ വര്ഷം 500 വിദ്യാര്ഥികള് സ്കോളര്ഷിപ്പിന് അര്ഹരായി.
എംബിബിഎസ്, ബിഇ/ ബിടെക്/ ബിആര്ക്ക്, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി അഗ്രികള്ച്ചര്, ബിഡിഎസ്, ബിവിഎസ്സി, എംബിഎ/ പിജിഡിഎം എന്നീ കോഴ്സുകളിലെ ഒന്നാം വര്ഷ വിദ്യാര്ഥികള്ക്കാണു സ്കോളര്ഷിപ്പ് നൽകുന്നത്.
National
ന്യൂഡൽഹി: ജൂലൈ ഒന്ന് മുതൽ രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന വിബി ജി റാം ജി (വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്) ആക്ട്, 2025) നിയമത്തിന്റെ കരട് ചട്ടങ്ങൾ പൊതുജന അഭിപ്രായ രൂപീകരണത്തിനായി കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമത്തിലെ സെക്ഷൻ 33 ഉൾപ്പെടെയുള്ള വിവിധ വ്യവസ്ഥകൾ പ്രകാരം തയാറാക്കിയ കരട് ചട്ടങ്ങളാണ് കേന്ദ്രസർക്കാർ ഇന്നലെ പരസ്യപ്പെടുത്തിയത്.
കരട് ചട്ടങ്ങൾ പ്രകാരം ഓരോ ധനകാര്യ വർഷത്തിലും പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള ഫണ്ടിന്റെ അടിസ്ഥാനവിഹിതം നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും. നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ആവശ്യാനുസരണം തൊഴിലും ഫണ്ടും നൽകുന്ന രീതിക്ക് പകരം നിശ്ചിത വിഭവങ്ങൾ മാത്രം ഫണ്ട് അനുവദിക്കുന്ന രീതിയാണ് കേന്ദ്രസർക്കാർ ജൂലൈ ഒന്ന് മുതൽ നടപ്പാക്കുന്നത്.
ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്തതും കേന്ദ്ര സർക്കാർ അംഗീകരിച്ചതുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ വർഷവും സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് വിഹിതം കേന്ദ്രം തീരുമാനിക്കുക.
അടുത്ത സാന്പത്തിക വർഷം മുതൽ കൃത്യസമയത്തുള്ള വേതന വിതരണം, സോഷ്യൽ ഓഡിറ്റ് നിർവഹണം, നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തീകരണ നിരക്ക് തുടങ്ങിയ പ്രവർത്തന മികവുകൾ കൂടി പരിഗണിച്ചായിരിക്കും സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുക. കേന്ദ്രത്തിന് മാനദണ്ഡങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ സാധിക്കും.
യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരമായാണ് കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ വിബി ജി റാം ജി ബിൽ കൊണ്ടുവന്നത്.
Education
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) 2026 കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
റാങ്ക്ലിസ്റ്റ് സംബന്ധിച്ച പരാതികൾ 13നു വൈകുന്നേരം അഞ്ചിനു മുന്പായി lbstvpm@gmail. com വഴി സമർപ്പിക്കണം.
പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
Kerala
തിരുവനന്തപുരം: എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബൈബിളിൽനിന്നു ലഭിച്ച അറിവിലൂടെ നടത്തിയ ബൈബിൾ പ്രഭാഷണങ്ങൾ പുസ്തക രൂപത്തിലാകുന്നു.
"ആദം നീ എവിടെയാകുന്നു’ എന്ന പേരിട്ടിട്ടുള്ള പുസ്തകത്തിൽ വി.ഡി സതീശൻ വിവിധ ക്രൈസ്തവ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
22 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. നിന്റെ രാജ്യം വരേണമേ, ഈശോയിൽ ജീവിച്ച കൊച്ചുത്രേസ്യ, നീ എന്റെ സങ്കേതവും കോട്ടയും, മുൾപ്പടർപ്പിലെ മോശ, പേരു ചൊല്ലിവിളിക്കുന്ന ദൈവം തുടങ്ങിയ 22 അധ്യായങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വായന തന്റെ ജീവിതത്തോട് കൂടിച്ചേർന്നപ്പോൾ മുതൽ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്നു സതീശൻ ആമുഖക്കുറിപ്പിൽ പറയുന്നു.
ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷമായി ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നു വിവരിക്കുന്ന സതീശൻ ജീവിതത്തിൽ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് ക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിട്ടുള്ളത്.
Education
തിരുവനന്തപുരം: 2026 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന കേരള എൻജിനിയറിംഗ്, ഫാർമസി കംപ്യൂട്ടർ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ (Candidate Responses) പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികളുടെ candidate പോർട്ടലിനുള്ളിൽ candidate response ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.
District News
ഹരിപ്പാട്: തൃക്കുന്നപ്പുഴ സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശിനിയുടെ പരാതിയിൽ തൃക്കുന്നപ്പുഴ സ്വദേശിനിയായ മറ്റൊരു യുവതിക്കെതിരേയാണ് പോലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് പരാതിക്കാരിയുടെ കാമുകന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങൾ ഇയാളുടെ ബന്ധുവായ യുവതി രഹസ്യമായി കൈക്കലാക്കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ ഫോണിൽനിന്ന് എടുത്ത ചിത്രങ്ങൾ പ്രതി സോഷ്യൽ മീഡിയയിലൂടെ അയച്ചുനൽകി തന്നെ അപകീർത്തിപ്പെടുത്തിയതായി യുവതി പരാതിയിൽ പറയുന്നു. ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പുറമേ, നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നുപറഞ്ഞു പ്രതി തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും കേസെടുത്ത തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Education
തിരുവനന്തപുരം: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2025-26 (NMMSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (https:// pareekshabhavan.kerala.gov.in/, https://nmmse.kerala.gov.in/) ലഭ്യമാണ്.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് ( ഇന്റഗ്രേറ്റഡ് എം പി ഇ എസ് - 2023 അഡ്മിഷൻ - സപ്ലിമെന്ററി ) മേയ് 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി മേയ് ആറിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം
Kerala
തിരുവനന്തപുരം: ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
പട്ടികജാതി വികസന വകുപ്പില് ട്രെയിനിംഗ് ഇന്സ്ട്രക്ടര് (പ്ലംബര്) (തസ്തികമാറ്റം മുഖേന), ആര്ക്കിയോളജി വകുപ്പില് ഡിസൈനര്, കേരളത്തിലെ യൂണിവേഴ്സിറ്റികളില് സെക്യൂരിറ്റി ഓഫീസര്, കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പറേഷന് ലിമിറ്റഡില് കമ്പനി സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് മില്ക്ക് മാര്ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില് (കെസിഎംഎംഎഫ് ലിമിറ്റഡ്) സീനിയര് മാനേജര് (എച്ച്ആര്ഡി), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡ് ലിമിറ്റഡില് ഡിവിഷണല് അക്കൗണ്ട്സ് ഓഫീസര് തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Education
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www. kerala. gov.in, www.prd. kerala. gov.in, www.lbscentre. kerala. gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.
പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
Education
തിരുവനന്തപുരം: 2026 വർഷത്തെ ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (എൻടിഇസി) പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ https:// pareeks habhavan.kerala.gov.in/-ൽ ലഭ്യമാണ്.
Education
തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ www. pareekshabhavan. kerala. gov.in, https:// ktet.kerala. gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
Kerala
തിരുവനന്തപുരം: ചിക്കാഗോയിൽ പലതവണ പോയിട്ടും ആ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതാൻ തനിക്കു കഴിഞ്ഞില്ലെന്നും എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് അതു കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു.
രമേശ് ചെന്നിത്തല രചിച്ച നോവൽ ‘നിയോഗം’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ടി. പത്മനാഭനിൽനിന്നു സംവിധായകൻ ബ്ലെസി പുസ്തകം ഏറ്റുവാങ്ങി.
ഈ നോവൽ എഴുതിയ രമേശ് ചെന്നിത്തലയോട് തനിക്ക് അസൂയയും ആദരവും സ്നേഹവും തോന്നുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംവിധായകൻ ബ്ലെസി പറഞ്ഞു.
ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. പ്രശസ്ത നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പുസ്തകം സദസിനു പരിചയപ്പെടുത്തി. നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികൾ, സംഭവങ്ങൾ, നമുക്ക് എൻകൗണ്ടർ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ, അതോടൊപ്പംതന്നെ അനുഭവങ്ങൾ, സ്നേഹം, സംഘർഷങ്ങൾ, മാനസികമായ അസ്വസ്ഥതകൾ ഇതെല്ലാം ഓരോ വ്യക്തിയും അനുഭവിക്കുന്ന യാഥാർഥ്യങ്ങളാണ്. അതെല്ലാം നമ്മുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. പക്ഷേ എത്ര വലിയ ആളാണെങ്കിലും അവരുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങളെ നേരിടേണ്ടിവരും.
അങ്ങനെ നേരിടേണ്ടിവരുന്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇങ്ങനെയൊരു നോവൽ എഴുതണമെന്നുള്ള ആഗ്രഹം ഉണ്ടായതെന്ന് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു.
NRI
ബര്ലിന്: ജര്മനിയിലെ ബോണ് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിലെ എംസിവൈഎം ബോണ്, കൊളോണ്, ഡ്യൂസല്ഡോര്ഫ് യൂണിറ്റ് ഈ വര്ഷത്തെ കര്മ്മപദ്ധതിയായ 'AGAPE' പ്രകാശനം ചെയ്തു.
ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ. ഡോ. ഫാ. ജോസഫ് ചേലാപറമ്പത്തും, റവ. ഫാ. സ്റ്റീഫന് ചെമ്പകതോപ്പിലും ചേര്ന്ന് കര്മ്മപദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു.
Education
തിരുവനന്തപുരം: 2026-27 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. അപേക്ഷകർക്ക് വെബ്സൈറ്റിൽനിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
Kerala
തിരുവനന്തപുരം: കോണ്ഗ്രസ് പ്രവര്ത്തക സമിതിയഗം രമേശ് ചെന്നിത്തല രചിച്ച "ഗാന്ധിഗ്രാമങ്ങളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന് മമ്മൂട്ടിയും സംവിധായകന് അടൂര് ഗോപാലകൃഷ്ണനും ചേര്ന്നു നിര്വഹിച്ചു.
കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി-വര്ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ആവിഷ്കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി.
ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി-വര്ഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങിനെയെന്നു പുസ്തകത്തില് വിശദീകരിക്കുന്നു. അവിടെ നടത്തിയ വികസന പ്രവര്ത്തനം, സാമൂഹിക സുരക്ഷിതത്വ പദ്ധതികള് ഇവയുടെയെല്ലാം സമഗ്രമായ ചിത്രം പുസ്തകത്തിലൂടെ നല്കാന് കഴിഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർവീസിലുള്ളവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ജെ.ബി. കോശി കമ്മീഷൻ ശിപാർശ. സർക്കാർ വകുപ്പുകളിലെ എല്ലാ താത്കാലിക നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി സംവരണം പാലിച്ചു നടത്തണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു.
പരന്പരാഗത തോട്ടവിളകളായ റബർ, തേയില, കാപ്പി, കൊക്കോ എന്നിവയുടെ വിലയിടിവു മൂലം കർഷകർ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാൻ മാവ്, പ്ലാവ്, സപ്പോട്ട, റംബൂട്ടാൻ, മാങ്കോസ്റ്റീൻ തുടങ്ങിയ ഫലവൃക്ഷങ്ങളെക്കൂടി തോട്ടവിളകളായി അംഗീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
മറ്റു പ്രധാന നിർദേശങ്ങൾ
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. 9,06,211 പേർ വോട്ടര് പട്ടികയിൽ നിന്ന് പുറത്തായി.
ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്ഐആർ ഹിയറിംഗ് ഉൾപ്പെടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്.
ട്രാൻസ്ജെൻഡർ -277, പ്രവാസി വോട്ടർമാർ-2,23,558, സർവീസ് വോട്ടർമാർ 54,110 എന്നിങ്ങനെയാണ്. 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടർമാരാണുള്ളത്. 85 വയസിൽ അധികമുള്ള 2,04,608 വോട്ടർമാരുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ജനന തീയതി, വയസ് ഉപയോഗിച്ചോ പേര് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.
അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗണ്സിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗണ്സിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോന്പൗണ്ടിൽനിന്നും ആരംഭിച്ച ക്രൈസ്തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളിത് ഡെസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ.ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസണ്, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്ക്കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: പിഎസ് സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് എട്ടുമാസമായിട്ടും ഒരു നിയമനംപോലും നടക്കാത്തതിനാൽ പ്രതിസന്ധിയിലായി ജില്ലയിലെ എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിലുള്പ്പെട്ട ഉദ്യോഗാർഥികൾ.
വിരമിക്കലും സ്ഥലമാറ്റവും മറ്റുമായി ഒഴിവുകളുണ്ടായിട്ടും ആധാർ അധിഷ്ഠിത തലയെണ്ണലിൽ കുട്ടികൾ കുറഞ്ഞതിനാൽ ഡിവിഷനുകൾ ഇല്ലാതായതാണ് നിയമനങ്ങൾ നടക്കാത്തതിന്റെ കാരണം. മെയിൻ ലിസ്റ്റിൽ 606 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 530 പേരും ഭിന്നശേഷിവിഭാഗത്തിൽ 13 പേരുമുൾപ്പെടെ 1,149 പേരാണ് പുതിയ റാങ്ക് പട്ടികയുള്ളത്.
മെയിൻ ലിസ്റ്റിലെ ഒന്ന്, മൂന്ന് റാങ്കുകാർക്കും ഭിന്നശേഷിവിഭാഗത്തിലെ 13 പേർക്കും 2025 ജൂലായ് 23ന് അഡ്വൈസ് മെമ്മോ ലഭിച്ചെങ്കിലും ഇതുവരെ നിയമനം കിട്ടിയിട്ടില്ല.
മേയ് 30ന് അവസാനിച്ച പട്ടികയിൽനിന്ന് തസ്തികയില്ലാതെ പലർക്കും നിയമനം നൽകിയെന്ന് പുതിയ പട്ടികയിലുള്ളവർ ആരോപിച്ചു.
ഇതിനുപുറമേ പഴയ പട്ടികയിൽനിന്ന് 13 പേർ അഡ്വൈസ് മെമ്മോ ലഭിച്ച് ജോലിക്കായി കാത്തിരിക്കുകയാണ്. കുട്ടികൾ കുറഞ്ഞ സാഹചര്യത്തിൽ അധ്യാപക അനുപാതം നിലവിലെ 1:30-ൽനിന്ന് 1:25 ആക്കുകയാണെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്താനാവുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.ഇത്തവണ ഡിവിഷനുകൾ കുറഞ്ഞതിനാലാണ് ഒഴിവുകളില്ലാത്തതെന്നും അടുത്ത ജൂലായിൽ നടക്കുന്ന തസ്തികനിർണയത്തിൽ കൂടുതൽ ഒഴിവുണ്ടാവുകയാണെങ്കിൽ പുതിയ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകാനാവുമെന്നാണ് അധികൃതര് പറയുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ് മൈക്കിൾ.
സബ്മിഷനായാണ് ചങ്ങനാശേരി എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് ഒരു കാര്യവും സബ്മിഷനു മറുപടി നല്കിയ ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി അബ്ദു റഹ്മാൻ സഭയിൽ അറിയിച്ചില്ല.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോർട്ടിൽ 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളുമാണ് ഉള്ളതെന്നും ഈ ശിപാർശകൾ 36 വകുപ്പുകൾ മുഖേനെ നടപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 17 വകുപ്പുകൾ ലഭ്യമായ ശിപാർശ പൂർണമായും 17 വകുപ്പുകൾ ഭാഗികമായും നടപ്പിലാക്കി.
നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ, കോടതി ഉത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ, മറ്റു വകുപ്പുകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കിയാലോ നടപ്പാക്കാൻ കഴിയുന്നവയും, സാന്പത്തിക ബാധ്യത ഉണ്ടാവുന്ന പക്ഷം അത് പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തുകയോ ചെയ്യേണ്ട ശിപാർശകളും മാത്രമാണ് നടപ്പിലാക്കാൻ ബാക്കിയുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കേണ്ടതെന്ന് ജെ.ബി. കോശി കമ്മീഷൻ നല്കിയ 40 ശിപാർശകളിൽ 33 എണ്ണവും നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പ് നടപ്പാക്കേണ്ട 47 ശിപാർശകളിൽ 14 എണ്ണം നടപ്പാക്കിയതായി ആണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
35 വകുപ്പുകളിലായി 220 ശിപാർശകൾ നടപ്പിലാക്കിയെന്നുമാണ് മന്ത്രി സബ്മിഷനു മറുപടിയായി നല്കിയ രേഖയിൽ വ്യക്തമാക്കുന്നത്. അപ്പോഴും ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ മാത്രം മന്ത്രി നിയമസഭയിൽ ഒരു പരാമർശവും നടത്തിയില്ല.
Education
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് (കെഎഎസ്) പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കെഎഎസ് (ജൂനിയര് ടൈം സ്കെയില്) (ട്രെയിനി) തെരഞ്ഞെടുപ്പിനായുള്ള അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സ്ട്രീം ഒന്നില് (കാറ്റഗറി നമ്പര് 001/2025) തിരുവനന്തപുരം കിളിമാനൂര് സ്വദേശി എ.എസ്. ദേവനാരായണന് ഒന്നാം റാങ്കും തിരുനനന്തപുരം പട്ടം സ്വദേശി എം.സിദ്ധാര്ഥ് ജോയ് രണ്ടാം റാങ്കും കോട്ടയം ചേര്പ്പുങ്കല് സ്വദേശി ആല്ബര്ട്ട് ഏബ്രഹാം മൂന്നാം റാങ്കും നേടി.
സ്ട്രീം 2ല് (കാറ്റഗറി നമ്പര് 002/2025) തൃശൂര് സ്വദേശിനി സി.എസ്. സവിത ഒന്നാം റാങ്കും എറണാകുളം കിടങ്ങൂര് സ്വദേശി ജോര്ജ്കുട്ടി ജേക്കബ് രണ്ടാം റാങ്കും തൃശൂര് ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം മൂന്നാം റാങ്കും നേടി.
സ്ട്രീം മൂന്നില് (കാറ്റഗറി നമ്പര് 003/2025) പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആര്. നാഥ് ഒന്നാം റാങ്കും എറണാകുളം സ്വദേശി അജ്മല് സി. മൊയ്തീന് രണ്ടാം റാങ്കും തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസ് മൂന്നാം റാങ്കും നേടി.
NRI
ദോഹ: പ്രവാസ ലോകത്തെ മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് ട്യൂട്ടര് പ്രമുഖ ഖത്തരി സംരംഭകനും അല് റഈസ് ഗ്രൂപ്പ് ചെയര്മാനുമായ അഹ് മദ് അല് റഈസ് പ്രകാശനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ഷീല ഫിലിപ്പ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഖത്തര് ടെക് മാനേജിംഗ് ഡയറക്ടര് ജെബി കെ ജോണ്, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ന്യൂ ഗുഡ് വില് കാര്ഗോ മാനേജിംഗ് ഡയറക്ടര് നൗഷാദ് , മീഡിയ പ്ളസ് മാര്ക്കറ്റിംഗ് കണ്സല്ട്ടന്റ് ഫൗസിയ അക് ബര് എന്നിവര് സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
Kerala
കൊല്ലം: കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് ഔദ്യോഗിക ക്രിസ്തീയ സഭാനേതൃത്വങ്ങളുമായി ബന്ധപ്പെട്ട് ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശങ്ങൾക്കുവേണ്ടി ക്രൈസ്തവ സഭകൾ നിലകൊള്ളുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരേ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച യോഗം സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ക്രിസ്തുശിഷ്യനായ മാർ തോമ്മാ ശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരും ശ്ലൈഹിക പൈതൃകത്തിന്റെ പിന്തുടർച്ചക്കാരുമായ ഇന്ത്യയിലെ ക്രൈസ്തവർ ഈ മണ്ണിന്റെ മക്കൾ തന്നെയാണെന്നു യോഗം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിക്കുകയും പീഡനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മുനമ്പം ഉൾപ്പെടെ തീരദേശങ്ങളിലുള്ളവരുടെയും വന്യമൃഗശല്യം ഉൾപ്പെടെ മലയോര മേഖലകളിലുള്ള കർഷകരുടെയും പ്രശ്നങ്ങളിൽ സത്വര നടപടികൾ സർക്കാരുകൾ കൈക്കൊള്ളണം.
പൊതുവിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി പ്രശ്നവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധികൾ ഇതുവരെയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച യോഗം നിയമനം പാസാകാതെയും ശമ്പളമില്ലാതെയും വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ വിഷയത്തിൽ സമ്പൂർണ പരിഹാരം ഉടനടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ പേരിൽ ക്രൈസ്തവ അവഹേളനങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സിനിമകൾ ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക മേഖലകളിലും ചാനൽ ചർച്ചകളിലും കൂടിവരുന്നത് ക്രൈസ്തവസഭകൾ ജാഗ്രതയോടെ കാണുന്നുവെന്നും യോഗം വിലയിരുത്തി.
District News
വെള്ളറട: പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ തെക്കന് കുരിശുമല കലണ്ടര് പ്രകാശനം ചെയ്തു. 69-ാമത് തീര്ഥാടനത്തോടനുബന്ധിച്ചു സംഗമ വേദിയില് നടന്ന മൂന്നാമത് ജനറല് ബോഡി യോഗത്തിലായിരുന്നു പ്രകാശനം. ഉണ്ടന്കോട് സെന്റ് ജോസഫ് ഫൊറോനാ വികാരി ഫാ.ജോസഫ് അനിലിന് ആദ്യകോപ്പി നല്കി, തീര്ഥാടന കേന്ദ്രം ഡയറക്ടര് മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് പ്രകാശനം നിര്വഹിച്ചു.
സ്പിരിച്ച്വല് ആനിമേറ്റര് ഫാ. ജെറാള്ഡ് മത്യാസ്, ഫാ. സെബാസ്റ്റ്യന് മൈക്കിള്, ഫാ. അരുണ് പി. ജിത്ത് തുടങ്ങിയവര് പങ്കെടുത്തു. 2026 മാര്ച്ച് 15 മുതല് 22വരെ ഒന്നാംഘട്ടവും ഏപ്രില് രണ്ട്, മൂന്ന് തീയതികളില് രണ്ടാം ഘട്ട തീര്ഥാടനവും നടക്കും. വിശുദ്ധ കുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണ് ഈ വര്ഷത്തെ തീര്ഥാടന സന്ദേശം. ജനറല് കോ-ഓര്ഡിനേറ്റര് ടി.ജി. രാജേന്ദ്രന് സ്വാഗതവും സെക്രട്ടറി എസ്.എന്. പ്രജിത്ത് നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ് ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ് ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ് ആവശ്യപ്പെട്ടു.
NRI
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ളയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം പ്രകാശനം ചെയ്തു.
തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.വി. പ്രമോദ് പുസ്തകപ്രകാശനം നിർവഹിച്ചു. ഡോ. എം.വി. പിള്ളയുടെ പേരക്കുട്ടികളായ ഓറിയോൺ പിള്ള, അഡ്രിയൻ പിള്ള, മാക്സിമസ് പിള്ള എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രന്ഥകർത്താവ് രമേശ് ബാബു പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Movies
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ മാക്ട ഈ വർഷം പുറത്തിറക്കുന്ന ഇയർ പ്ലാനറിന്റെ പ്രകാശനം കർമം, സംവിധായകൻ ഡോ. ബിജു, ബേബി മാത്യു സോമ തീരത്തിന് നൽകി നിർവഹിച്ചു.
തിരുവനന്തപുരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മാക്ട ഹാളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻ ലാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് തോമസ്,വേണു. ബി. നായർ, എ.എസ്.ദിനേശ്, സംവിധായകൻ തുളസിദാസ് എന്നിവരോടൊപ്പം നിരവധി ചലച്ചിത്രപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.