x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; യു​വ​തി​ക്കെ​തി​രേ കേ​സ്


Published: May 3, 2026 04:48 AM IST | Updated: May 3, 2026 04:48 AM IST

ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു യു​വ​തി​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് പ​രാ​തി​ക്കാ​രി​യു​ടെ കാ​മു​ക​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ യു​വ​തി ര​ഹ​സ്യ​മാ​യി കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ണി​ൽനി​ന്ന് എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ പ്ര​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​യ​ച്ചുന​ൽ​കി ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് പു​റ​മേ, നി​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്നുപ​റ​ഞ്ഞു പ്ര​തി ത​ന്നെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ടി ആ​ക്ട് പ്ര​കാ​ര​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്ത തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : nattu vishesham Self-portraits published

Recent News

Corehub Up