അഹമ്മദ് ഷെരീഫ് ഉദ്ഘടനം ചെയ്തു പ്രസംഗിക്കുന്നു.
മാലോം: വ്യാപാരി വ്യവസായി ഏകോപനസമിതി മാലോം യൂണിറ്റിലെ അംഗങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികളും ഓണാഘോഷവും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘടനം ചെയ്തു. കലാകായിക മത്സരങ്ങൾ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. യൂണിറ്റ് നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും നടത്തി. ജില്ലാ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. കോളിച്ചാൽ യൂണിറ്റ് പ്രസിഡന്റ് അനീഷ് വട്ടക്കാട്ട്, കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് ജനറൽ സെക്രട്ടറി ബിജോ വർണം, ബേബി, യൂത്ത് വിംഗ് പ്രസിഡന്റ് ഡേവിസ് കാഞ്ഞിരമറ്റത്തിൽ, വനിതാ വിംഗ് പ്രസിഡന്റ് ജിജി ആന്റണി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews