x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മ്യ​ത​യി​ല്ലാ​തെ ചി​റ​യി​ന്‍​കീ​ഴ് പ്ര​ശ്‌​നം; മു​തി​ർ​ന്ന നേ​താ​ക്ക​ള്‍​ക്കും അ​തൃ​പ്തി

വെബ് ഡെസ്ക്
Published: September 8, 2026 11:12 PM IST | Updated: September 8, 2026 11:12 PM IST

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് ര​മ്യ ഹ​രി​ദാ​സ് എം​എ​ല്‍​എ​യു​ടെ ന​ട​പ​ടി​ക​ളി​ല്‍ സ്പീ​ക്ക​ര്‍​ക്കും കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കും അ​തൃ​പ്തി. ര​മ്യ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ ഒ​രു വി​ഭാ​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സും ര​മ്യ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.

പ്ര​ദീ​പി​നെ അ​ഡീ​ഷ​ണ​ല്‍ പി​എ ആ​ക്കി മു​ന്‍​കാ​ല പ്രാ​ബ​ല്യം ന​ല്‍​ക​ണ​മെ​ന്ന ര​മ്യ​യു​ടെ ക​ത്ത് സ്പീ​ക്ക​ര്‍ നി​രാ​ക​രി​ച്ചി​രു​ന്നു. ര​മ്യ​യു​ടെ ഈ ​ന​ട​പ​ടി​യി​ല്‍ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും ക​ടു​ത്ത അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി. സ്പീ​ക്ക​ര്‍ ഓ​ഫീ​സി​നെ ആ​രു​ടെ​യെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ള്‍​ക്കു​വേ​ണ്ടി വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു സ്പീ​ക്ക​റും വ്യ​ക്ത​മാ​ക്കി.
പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ത്ത ആ​ളി​നെ സം​ര​ക്ഷി​ക്കാ​ന്‍ ആ​രു ശ്ര​മി​ച്ചാ​ലും അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും ര​മ്യ​യു​ടെ ചെ​യ്തി​ക​ളി​ലു​ള്ള നീ​ര​സം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലേ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് വ​ര​ട്ടെ​യെ​ന്നാ​ണ് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ര​മ്യ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ പാ​ര്‍​ട്ടി​യു​ടെ സ​ല്‍​പ്പേ​രി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ ര​മ്യ ഈ ​വി​ഷ​യം വ​ഷ​ളാ​ക്കി​യെ​ന്നാ​ണ് നേ​താ​ക്ക​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്. എം​എ​ല്‍​എ​യും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് നി​യോ​ഗി​ച്ചി​രു​ന്നു.

ര​മ്യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ട്ട​പ്പം സ​ജി​ത്തി​ല്‍ നി​ന്നും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ല്‍ നി​ന്നും എം.​എം. ഹ​സ​ന്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ര​മ്യ​യി​ല്‍ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ എം.​എം. ഹ​സ​ന്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും താ​ന്‍ ഡ​ല്‍​ഹി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ര​മ്യ ഒ​ഴി​ഞ്ഞ് മാ​റു​ക​യും പാ​ല​ക്കാ​ട്ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത​ത് പ്ര​ശ്‌​ന​ത്തെ വ​ഷ​ളാ​ക്കി.

അ​തേ സ​മ​യം പാ​ള​യം പ്ര​ദീ​പി​നെ ര​മ്യ​ക്കൊ​പ്പം ചി​റ​യി​ന്‍​കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ല​പാ​ടാ​ണ് ചി​റ​യി​ന്‍​കീ​ഴി​ലെ ഒ​രു വി​ഭാ​ഗം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍. കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്ക​ങ്ങ​ളും ത​മ്മി​ല​ടി​യും എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും ഉ​റ്റു​നോ​ക്കു​ക​യാ​ണ്. പ്ര​ദീ​പി​നെ നി​ല​നി​ര്‍​ത്തു​ന്ന രീ​തി​യാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ല്‍ ര​മ്യ ഹ​രി​ദാ​സ് എം​എ​ല്‍​എ അ​ന്വേ​ഷ​ണ​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​എം ഹ​സ​നെ ഇ​ന്ന് കാ​ണാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​ച​ര്‍​ച്ച​യി​ല്‍ വി​ഷ​യം പ​രി​ഹ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ര​മ്യ​യു​ടെ പ​രാ​തി​യി​ല്‍ ചി​റ​യി​ന്‍​കീ​ഴ് പൊ​ലി​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മു​ട്ട​പ്പ​ലം സ​ജി​ത്ത്, സ​ജാ​ദ് ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ എ​സ്‌‌​സി/​എ​സ്‌‌​ടി വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഉ​യ​ര്‍​ന്ന് വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ര​മ്യ​യു​ടെ പെ​രു​മാ​റ്റം പാ​ര്‍​ട്ടി​യെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​വ​ഹേ​ളി​ക്കു​ന്ന​തി​നും അ​പ​മാ​നി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കി​യെ​ന്നാ​ണ് കെ​പി​സി​സി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

Tags : Chirayinkeezhu Issue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up