ഗോഡ്സൺ
ഇടുക്കി: കുമളിയിൽ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. കൊല്ലം പട്ടട സ്വദേശി ഗോഡ്സൺ ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.
ഇതേതുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിരാജിനെ പെലിസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്ത് മോശമായി പെരുമാറിയതായി അഭിരാജ് പൊലിസിന് മൊഴി നൽകി.
സംഭവത്തിൽ പൊലിസ് കേസെടുത്തതിന് പിന്നാലെ ഗോഡ്സൺ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലിസ് പിടികൂടിയത്.
Tags : Idukki Kumily Crime Police Investigation CaseFile FIR POCSO