x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​യ​റി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 27, 2026 08:25 PM IST | Updated: October 27, 2026 08:25 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ രാ​ത്രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​യ​റി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. റാ​ന്നി സ്വ​ദേ​ശി നി​തി​ൻ ലെ​ജു (21) ആ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

റാ​ന്നി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​യ​റി ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ എ​മ​ർ​ജ​ൻ​സി വാ​തി​ലി​ന്‍റെ ചി​ല്ല് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു പൊ​ട്ടി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​ണ് റാ​ന്നി ഡി​പ്പോ​യി​ലെ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യും സു​ഹൃ​ത്തും ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത​പ്പോ​ൾ ഏ​തോ കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : KSRTC Crime Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up