Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC

Kottayam

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ്; എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് 45 ല​ക്ഷം രൂ​പ

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി എ​രു​മേ​ലി ബ​സ്‌​സ്റ്റേ​ഷ​നി​ൽ പു​തി​യ ബ​സ് വാ​ങ്ങാ​ൻ പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യു​ടെ സ​ഹാ​യ ഹ​സ്തം. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് 45 ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്ന് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. 


ഗ്രാ​മീ​ണ യാ​ത്രാ സ​ർ​വീ​സി​ന് ബ​സ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ നി​ർ​ദേ​ശം ഉ​ന്ന​യി​ച്ച​തെ​ന്ന് ബ​സ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ള​ക്ട​ർ മു​ഖേ​നെ ഫ​ണ്ട് അ​നു​വ​ദി​ച്ച് ബ​സ് ല​ഭ്യ​മാ​ക്കാ​ൻ അ​ല്പം താ​മ​സം നേ​രി​ടു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​രു​മേ​ലി പ്ര​ദേ​ശ​ത്ത് ബ​സ് സ​ർ​വീ​സ് കു​റ​ഞ്ഞ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ റൂ​ട്ട് തീ​രു​മാ​നി​ക്കാ​നാ​ണ് ആ​ലോ​ച​ന. 

Kerala

കെ​എ​സ്ആ​ർ​ടി​സി​കാ​ർ​ഗോ​യു​മാ​യി കു​തി​ക്കും; ആ​ദ്യ സ​ർ​വീ​സി​ൽ ഒ​രു ട​ൺ മൊ​ബൈ​ൽ ഫോ​ണു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ കാ​ർ​ഗോ സ​ർ​വീ​സി​ന് തു​ട​ക്ക​മാ​യി. തി​രു​വ​ന​ന്ത​പു​രം ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ട് കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സി.​പി. ജോ​ൺ സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ദ്യ സ​ർ​വീ​സി​ൽ ഒ​രു ട​ൺ മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് കൊ​ണ്ടു​പോ​യ​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ കെ​എ​സ്ആ​ർ​ടി​സി വാ​ട​ക​യ്ക്കെ​ടു​ത്ത ട്ര​ക്കി​ലാ​ണ് ആ​ലു​വ​യി​ലേ​ക്ക് അ​യ​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി കാ​ർ​ഗോ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

Kerala

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബ​​​സി​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി റി​​​സ​​​ർ​​​വ് ചെ​​​യ്ത സീ​​​റ്റു​​​ക​​​ൾ അ​​​വ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ബ​​​സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളി​​​ൽ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സീ​​​റ്റ് റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഉ​​​റ​​​പ്പ്.

വ​​​യോ​​​ജ​​​ന​​​സൗ​​​ഹൃ​​​ദ​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന വ​​​യോ​​​ജ​​​ന ക​​​മ്മി​​​ഷ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം ​​​ഡി ഡോ. ​​​പ്ര​​​മോ​​​ജ് ശ​​​ങ്ക​​​ർ ഈ ​​​ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ വാ​​​തി​​​ൽ​​​പ്പ​​​ടി​​​ക​​​ളു​​​ടെ ഉ​​​യ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചും വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി റി​​​സ​​​ർ​​​വ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ളു​​​ടെ സ്ഥാ​​​നം ട​​​യ​​​റി​​​നു മു​​​ക​​​ളി​​​ൽ​​നി​​​ന്നു മാ​​​റ്റു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​മു​​​ള്ള നി​​​ർ​​​ദേ​​​ശം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

യോ​​​ഗ​​​ത്തി​​​ൽ വ​​​യോ​​​ജ​​​ന ക​​​മ്മി​​​ഷ​​​ൻ അം​​​ഗം അ​​​മ​​​ര​​​വി​​​ള രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, ക​​​മ്മി​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജി ​​​വി​​​നോ​​​ദ്, ര​​​ജി​​​സ്ട്രാ​​​ർ ശാ​​​ര​​​ദ ടി. ​​​ആ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

കെ​എ​സ്ആ​ർ​ടി​സി ഇ​നി ച​ര​ക്കു​മാ​യും കു​തി​ക്കും; കാ​ർ​ഗോ സേ​വ​നം ബു​ധ​നാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി കാ​ർ​ഗോ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. നി​ല​വി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന ലോ​ജി​സ്റ്റി​ക് സം​വി​ധാ​നം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​രം​ഭം.

കാ​ർ​ഗോ സ​ർ​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​തി​രു​വ​ന​ന്ത​പു​രം ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ട് കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ മ​ന്ത്രി സി.​പി.​ജോ​ൺ നി​ർ​വ​ഹി​ക്കും. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഗോ സേ​വ​ന​ങ്ങ​ളു​ടെ മാ​തൃ​ക പ​ഠി​ച്ചാ​ണ് കെ​എ​സ്ആ​ർ​ടി​സി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

ലോ​ജി​സ്റ്റി​ക് രം​ഗ​ത്തെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വ​രു​മാ​ന സ്രോ​ത​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷീ​ബ പാ​ട്രി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​ശ​ശി ത​രൂ​ർ എം​പി, ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Kerala

ആനവണ്ടിയെ ജനം സ്നേഹിക്കാൻ തുടങ്ങി: മന്ത്രി സി.പി. ജോൺ

കോ​ട്ട​യം: ആ​ന​വ​ണ്ടി​യെ ജ​ന​ങ്ങ​ൾ സ്നേ​ഹി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി സി​പി. ജോ​ൺ. ഓ​ണ​ത്തി​നു ല​ഭി​ച്ച 10.8 കോ​ടി രൂ​പ​യു​ടെ ക​ള​ക്‌​ഷ​ൻ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​ണ്. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ള്ള​പ്പോ​ഴാ​ണ് ഇ​തെ​ന്നോ​ർ​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി​യെ ജ​ന​കീ​യ​വ​ത്ക​രി​ക്കു​ക​യാ​ണു ല‍​ക്ഷ‍്യ​മെ​ന്നും അ​ദ്ദേ​ഹം ദീ​പി​ക കേ​ന്ദ്ര ഓ​ഫീ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഊ​ർ​ജി​ത​മാ​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി എ​ന്ന പു​തി​യൊ​രു സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക​യാ​ണ്. ഭ​ര​ണ​പ​ക്ഷ, പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​കൾക്കും അം​ഗ​ത്വ​മു​ണ്ടാ​കും. ഓ​രോ സ്ഥ​ല​ത്തെ​യും പ്ര​ശ്ന​ങ്ങ​ൾ ഈ ​ക​മ്മി​റ്റി​ക്കു ചൂ​ണ്ടി​ക്കാ​ട്ടാ​നാ​കും.

കെ​എ​സ്ആ​ർ​ടി​സി​യി​ലും സ​ർ​ക്കാ​രി​ലും ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം കൂ​ടി​യ​തി​ന്‍റെ ഫ​ല​മാ​ണോ ബ​സു​ക​ൾ വാ​ങ്ങാ​ൻ സം​ഭാ​വ​ന ല​ഭി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം?

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​കൂ​ടി വ​ന്ന​തോ​ടെ ന​ല്ല ഗു​ഡ് വി​ല്ലാ​ണ്. ന​ശി​ക്കാ​ൻ പോ​കു​ന്ന ഒ​രു സ​ൺ​സെ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്നു​ള്ള ധാ​ര​ണ​യി​പ്പോ​ൾ സ​ൺ​റൈ​സ് ആ​യി. ബ​സ് വാ​ങ്ങി ​ന​ൽ​കാ​ൻ ആ​ളു​ക​ൾ സ​ന്ന​ദ്ധ​മാ​കു​ന്നു. ആ​ദ‍്യസം​ഭാ​വ​ന ത​ന്ന​ത് കോ​ഴി​ക്കോ​ട്ടെ ഒ​രു കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ്. സി​എം​പി ന​ട​ത്തു​ന്ന സൊ​സൈ​റ്റി. കാ​സ​ർ​ഗോ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട്ടെ എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നതാ​ണ് അ​വ​രു​ടെ ആ​വ​ശ‍്യം. എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടു​കൂ​ടി ബ​സ് വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും. 200-250 എ​ണ്ണം കി​ട്ടു​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ വ​ല്ലാ​തെ ബാ​ധി​ച്ചി​ല്ലേ?

സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ ബ​സ് ഞ​ങ്ങ​ൾ എ​ടു​ക്കാം. അ​വ​ര​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​പോ​ലെ​യാ​ണ് പ​റ​ഞ്ഞ​ത്. അ​വ​രു​ടെ ഡി​മാ​ൻ​ഡ് അം​ഗീ​ക​രി​ച്ച​തോ​ടെ സ​മ​രം ത​ക​ർ​ന്നു. അ​താ​ണ് അ​വ​ർ സ​മ​രം ചെ​യ്യാ​ത്ത​ത്. അ​വ​ർ​ക്ക് കി​ലോ​മീ​റ്റ​റി​നു പൈ​സ കൊ​ടു​ക്കാം. അ​തേ​പോ​ലെ​ത​ന്നെ പ്രി​യ​ദ​ർ​ശി​നി ഒ​ന്ന് റീ-​അ​റേ​ഞ്ച് ചെ​യ്യാം.

പ്രി​യ​ദ​ർ​ശി​നി​യി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടോ?

ഓ ​യെ​സ്! പ​ത്മ​കു​മാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ​ന്ന​ല്ലോ. സ്വ​കാ​ര‍്യ​ബ​സ് മേ​ഖ​ല ഇ​ൻ​ഡ​സ്ട്രി ആ​ക്ക​ണ​മെ​ന്നു പ​റ​യു​ന്നു. ന​മ്മ​ൾ അം​ഗീ​ക​രി​ച്ചു. അ​വ​ർ പ​റ​ഞ്ഞ കാ​ർ​ഡി​ന​ൽ ഇ​ഷ്യൂ​സ് എ​ല്ലാം ഇ​ൻ ചെ​യ്‌​തു. ബ​സ് ചാ​ർ​ജ് കൂ​ട്ട​ണ​മെ​ന്നും വേ​ണ്ടെ​ന്നും അ​വ​ർ​ക്കി​ട​യി​ൽ​ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ള്ളി​ൽ​നി​ന്നു നീ​ക്ക​മു​ണ്ടോ‍‍? പ​റ​വൂ​രി​ലു​ണ്ടാ​യ ഒ​രു സം​ഭ​വം അ​തി​ന്‍റെ ഭാ​ഗ​മാ​ണോ?

അ​തൊ​ക്കെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​ണ്. യൂ​ണി​യ​നു​ക​ളെ​ല്ലാം വ​ള​രെ പി​ന്തു​ണ ന​ൽ​കു​ന്നു‌​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​ക്കെ വ​ള​രെ സ​ന്തോ​ഷ​മാ​ണ്. ഒ​ന്നാ​മ​ത്, ശ​മ്പ​ളം കൊ​ടു​ക്കു​ന്നു​ണ്ട്. പെ​ൻ​ഷ​ൻ കൊ​ടു​ക്കാ​നു​ള്ള ക​ൺ​സോ​ർ​ഷ്യമു​ണ്ട്. പ്രി​യ​ദ​ർ​ശി​നി​യു​ടെ പൈ​സ​യും കി​ട്ടു​ന്നു​ണ്ട്. പെ​ൻ​ഷ​ന്‍റെ കൂ​ടെ ഈ ​വ​ർ​ഷം ക്ഷാ​മാ​ശ്വാ​സ​വും കൊ​ടു​ത്തു. ന​മ്മ​ൾ യൂ​ണി​യ​നു​ക​ളു​മാ​യി വ​ള​രെ ലോ​ഹ്യ​ത്തി​ലാ​ണ്. പ​റ​വൂ​ർ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യേ​ണ്ടിവ​ന്നു. ഏ​തു യൂ​ണി​യ​നാ​ണെ​ന്ന് ഞാ​ൻ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും ത​ർ​ക്ക​വും പ്ര​ത്യേ​കി​ച്ച് കൊ​ച്ചി​യി​ൽ; ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​മാ​യി മാ​റു​ക​യാ​ണല്ലോ...?

അ​തെ, അ​ത് എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കാം എ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും അ​വ​ർ പ​റ​യു​ന്ന ഒ​രു കാ​ര‍്യ​ത്തി​ൽ ക​ഴ​മ്പു​ണ്ട്. ട്രാ​ഫി​ക് ജാം ​കാ​ര​ണം സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​നാ​കു​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​തൊ​ന്ന് റീ-​അ​റേ​ഞ്ച് ചെ​യ്യ​ണം.

ഭ​യാ​ന​ക​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​വും ചി​ല നി​ർ​ദേ​ശ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നോ?

ഇ​പ്പോ​ൾ നാ​ലാ​യി​ര​ത്തോ​ളം പേ​രാ​ണ് ഒ​രു വ​ർ​ഷം റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​ത്. ന​മു​ക്ക​തു പ​കു​തി​യാ​ക്ക​ണം. പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രും ഒ​രു​പാ​ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ കാ​ര്യം മ​രി​ച്ച​വ​രേ​ക്കാ​ളും ക​ഷ്ട​മാ​ണ്. ഹൈ​ക്കോ​ട​തി പ​റ​യു​ന്ന​തി​നു മു​മ്പു​ത​ന്നെ ഇ​ക്കാ​ര‍്യം സ​ർ​ക്കാ​രി​ന്‍റെ ചി​ന്ത​യി​ലു​ള്ള​താ​ണ്. ക​ഴി​ഞ്ഞ ക്യാ​ബി​ന​റ്റി​ൽ കേ​ര​ള റോ​ഡ് സേ​ഫ്റ്റി മി​ഷ​ൻ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തു. സാ​ക്ഷ​ര​താ മി​ഷ​ൻ​പോ​ലെ മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള സം​വി​ധാ​ന​മാ​ണ്. വ​ലി​യൊ​രു ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​ണ് പ​ദ്ധ​തി. എ​ല്ലാ മാ​ധ‍്യ​മ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണം. കൂ​ടാ​തെ, റോ​ഡ് സേ​ഫ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സ്കൂ​ൾ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പോ​കു​ക​യാ​ണ്. റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ​പോ​ലും അ​റി​യാ​ത്ത കു​ട്ടി​ക​ളു​ണ്ട്.

സി​പി​എ​മ്മി​ന്‍റെ തെ​റ്റു തി​രു​ത്ത​ൽ പ്ര​ക്രി​യ​യെ എ​ങ്ങ​നെ​യാ​ണു വി​ല​യി​രു​ത്തു​ന്ന​ത്?

അ​വ​രു​ടെ തെ​റ്റ് പൊ​ളി​റ്റി​ക്ക​ലാ. അ​തു​ത​ന്നെ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലും പേ​ഴ്സ​ണ​ലു​മാ​യി ചു​രു​ക്കു​ക​യാ​ണ്. എം.​എ. ബേ​ബി​യോ​ട് പ​റ​യാ​നു​ള്ള​ത് നി​ങ്ങ​ളു​ടെ തെ​റ്റ് പൊ​ളി​റ്റി​ക്ക​ലാ. ബാ​ക്കി​യു​ള്ള​തൊ​ക്കെ സെ​ക്ക​ൻ​ഡ​റി​യാ. ലോ​ക​ത്തെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ ആ​കെ ഒ​രു തി​യ​റ​റ്റി​ക്ക​ൽ ക്രൈ​സി​സി​ൽ വ​ന്നി​രി​ക്കു​ക​യാ​ണ്. പൊ​ളി​റ്റി​ക്ക​ൽ ക്രൈ​സി​സി​ൽ വ​ന്നി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ലി​നി​സം എ​ന്ന​ത് ഒ​രു സൊ​ലൂ​ഷ​ൻ അ​ല്ല. അ​തൊ​രു പ്രോ​ബ്ലം ആ​ണ്. അ​ത് സി​പി​എം അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് വി​ഷ​യം. പി​ണ​റാ​യി വി​ജ​യ​ൻ ഏ​തോ പ​ത്ര​ക്കാ​രോ​ട് ക​ട​ക്കു പു​റ​ത്ത് എ​ന്നു പ​റ​ഞ്ഞു. അ​താ​ണോ തെ​റ്റ്? അ​ത​ല്ല തെ​റ്റ്. പി​ണ​റാ​യി വി​ജ​യ​ൻ അ​ത്ര വ​ലി​യ നേ​താ​വൊ​ന്നു​മ​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ വി​ചാ​രി​ച്ചി​ട്ടാ​ണോ തൃ​ശൂ​രി​ൽ തോ​റ്റ​ത്? അ​ല്ല. ഒ​രു പ്ര​സ്ഥാ​ന​ത്തെ ആ​കെ ന​ശി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു ശ​ക്തി വേ​ണ്ടേ ? അ​തി​നു​ള്ള ശ​ക്തി​യൊ​ന്നും പി​ണ​റാ​യി വി​ജ​യ​നി​ല്ല. ലോ​ക​ത്ത് ഒ​രു ലെ​ഫ്റ്റ് ഡി​ക്ലൈ​ൻ ന​ട​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ സി​പി​എം പ​റ​യു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല​ല്ലോ? രാ​ജ​സ്ഥാ​നി​ൽ
മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചു; വ​ലി​യ വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന​ല്ലേ?

അ​താ​ണു വി​ഷ​യം, ന​മു​ക്കൊ​രു അ​സു​ഖ​മു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ, ഏ​യ് എ​നി​ക്കൊ​രു കു​ഴ​പ്പ​വു​മി​ല്ല എ​ന്നു പ​റ​യു​ക. അ​തു​ത​ന്നെ ഒ​രു കു​ഴ​പ്പ​മാ​ണ്. അ​താ​ണ്, കു​ഴ​പ്പം.

ദീ​പി​ക​യി​ലെ​ത്തി​യ മ​ന്ത്രി സി.​പി. ജോ​ണി​നെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ഡോ. ജോ​ർ​ജ് കു​ടി​ലി​ൽ, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ര​ഞ്ജി​ത് ആ​ലു​ങ്ക​ൽ, ക​മ്പ​നി സെ​ക്ര​ട്ട​റി സോ​ഫി​യ ജോ​സ​ഫ്, മാ​ർ​ക്ക​റ്റിം​ഗ് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത‍്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

Kerala

പ്രിയദര്‍ശിനിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം: കണ്ടക്ടര്‍ക്ക് പിന്തുണ, സര്‍ക്കാരിനെ വിമര്‍ശിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി

കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ്. തന്‍റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ കണ്ടക്ടര്‍ നിരപരാധിയാണെന്നും സാക്ഷികള്‍ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പരാതിക്കാരി എസ്എഫ്‌ഐ സംഘടനയുടെ പിന്‍ബലമുള്ളയാളാണ്. സര്‍ക്കാര്‍ ചെയ്തത് എളുപ്പം എടുക്കാന്‍ പറ്റുന്ന നടപടിയാണ്. മുടി പറ്റെ വെട്ടാനും, ജെന്‍ഡര്‍ ന്യൂട്രല്‍ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യമെങ്കില്‍ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഷെറിന്‍ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്.

കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. കണ്ടക്ടര്‍ക്ക് പുറമെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യാത്രക്കാര്‍ക്കെതിരെയും പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Kerala

പൂ​ജ - ദീ​പാ​വ​ലി അ​വ​ധി​ക്ക് പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി പൂ​ജ-​ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 14 മു​ത​ൽ ന​വം​ബ​ർ 14 വ​രെ ബം​ഗ​ളൂ​രു, മൈ​സൂ​രു, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും അ​ധി​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നു​ള്ള ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, നി​ല​മ്പൂ​ർ, പൊ​ന്നാ​നി, എ​റ​ണാ​കു​ളം, ച​ങ്ങ​നാ​ശേ​രി, പാ​ലാ, ആ​ല​പ്പു​ഴ, കൊ​ല്ലം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കോ​ട്ട​യം, അ​ടൂ​ർ, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​നു​പു​റ​മെ മൈ​സൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. ചെ​ന്നൈ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും യാ​ത്രാ​സൗ​ക​ര്യ​മു​ണ്ട്. എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള​ത് മ​ൾ​ട്ടി ആ​ക്സി​ൽ എ​സി ബ​സു​ക​ളാ​ണ്.

കേ​ര​ള​ത്തി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് തി​രി​കെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, നി​ല​മ്പൂ​ർ, പൊ​ന്നാ​നി, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ, കൊ​ല്ലം, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കോ​ട്ട​യം, അ​ടൂ​ർ, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ബ​സു​ക​ൾ ഓ​ടും.

പാ​ലാ, ക​ണ്ണൂ​ർ എ​ന്നീ ഡി​പ്പോ​ക​ളി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കും, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സു​ക​ൾ ല​ഭ്യ​മാ​വു​ക. ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ​റ​ണാ​കു​ളം സ​ർ​വീ​സും മ​ൾ​ട്ടി ആ​ക്സി​ൽ എ​സി ബ​സി​ലാ​ണ്. ഇ​തി​ൽ ചി​ല റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. വ​രും​ദി​വ​സ​ങ്ങ​ളി​ലെ തി​ര​ക്ക​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നും കെ​എ​സ്ആ​ർ​ടി​സി​ക്ക് പ​ദ്ധ​തി​യു​ണ്ട്.

 

 

 

Kerala

എം​എ​ൽ​എ ഫ​ണ്ട് ഇ​റ​ക്കും, കെ​എ​സ്ആ​ർ​ടി​സി ഓ​ടും; മാ​സ്റ്റ​ർ പ്ലാ​നു​മാ​യി വി​ഡി​എ​സ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് ബ​സു​ക​ൾ വ​രെ വാ​ങ്ങാ​നാ​ണ് അ​നു​മ​തി.

ബ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് സ​ർ​വീ​സു​ക​ളി​ൽ ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​ക. തു​ട​ർ​ന്ന് യാ​ത്രാ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ബ​സു​ക​ൾ വി​ന്യ​സി​ക്കു​ക. വാ​ങ്ങു​ന്ന ബ​സു​ക​ളു​ടെ ഇ​രി​പ്പി​ട​ശേ​ഷി, ബോ​ഡി ത​രം, ഇ​ന്ധ​ന വി​ഭാ​ഗം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ർ സി​എം​ഡി​യു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണം.

എം​എ​ൽ​എ​മാ​രി​ൽ നി​ന്ന് ഫ​ണ്ട് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നി​കു​തി​യും ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജും ഉ​ൾ​പ്പെ​ടെ ഒ​രു ബ​സി​ന് വ​രു​ന്ന ആ​കെ ചെ​ല​വ് വ്യ​ക്ത​മാ​ക്കു​ന്ന പ​ട്ടി​ക 30ന​കം കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റ​ണം.

തു​ട​ർ​ന്ന് ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള വി​ഹി​തം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​ദേ​ശം ഒ​ക്ടോ​ബ​ർ 15ന​കം എം​എ​ൽ​എ​മാ​ർ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Kerala

പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി

കൊ​ച്ചി: ‌‌‌എ​റ​ണാ​കു​ള​ത്ത് പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി. ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി.

സീ​റോ ടി​ക്ക​റ്റി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞും അ​പ​മാ​നി​ച്ച​താ​യാ​ണ് പ​രാ​തി. നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലി​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Kerala

കെഎസ്ആർടിസിക്ക് ഒരു ബസ് 'ജോസേട്ടന്‍റെ വക'; 40 ലക്ഷം രൂപ ഏറ്റുവാങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്.

ചൊവ്വാഴ്ച മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ​ഗതാ​ഗത മന്ത്രി സി.പി. ജോണിന് കൈമാറിയത്. ജോസേട്ടന്‍റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്‍റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നൽകാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം. ജോണിനെയാണ്.

ചൊവ്വാഴ്ച ​ഗതാ​ഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോൾ റോജി എം ജോൺ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്‍റെ ഡിമാന്‍റ്.

അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ​ഗതാ​ഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേ ആവശ്യം റോജി എം. ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ​ഗതാ​ഗത മന്ത്രി ഉറപ്പുനൽകി.

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ​ഗതാ​ഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജോസ് നൽകിയ ചെക്ക് ​ഗതാ​ഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു.

സർക്കാരിന്‍റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ​ഗതാ​ഗത മന്ത്രി അറിയിച്ചു.

Kerala

കെ​എ​സ്ആ​ർ​ടി​സി: ഭാ​ര​ത് ദ​ർ​ശ​ൻ യാ​ത്ര​ക​ൾ ആ​രം​ഭി​ക്കും: മ​ന്ത്രി സി.പി. ജോ​ൺ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ടൂ​​​റി​​​സം ഡി​​​വി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി. ​​​പി. ജോ​​​ൺ. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഭാ​​​ര​​​ത് ദ​​​ർ​​​ശ​​​ൻ യാ​​​ത്ര​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ല്ലി​​​ന്‍റെ ല​​​ക്ഷ​​​ദ്വീ​​​പ്, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ല​​​ക്ഷ്വ​​​റി പാ​​​ക്കേ​​​ജ് സ​​​ർ​​​വീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ല്ലി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ പു​​​തി​​​യ സോ​​​ഫ്റ്റ്‌​​​വേ​​​ർ, വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റ് സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യു​​​ടെ​​​യും ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം ത​​​മ്പാ​​​നൂ​​​ർ ഹോ​​​ട്ട​​​ൽ ചൈ​​​ത്ര​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

സോ​​​ഫ്റ്റ്‌​​​വേ​​​ർ നി​​​ല​​​വി​​​ൽ വ​​​ന്ന​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി ബു​​​ക്ക് ചെ​​​യ്യാ​​​നാ​​​കും.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യ്ക്ക് സ​​​മാ​​​ന​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ടി​​​ക്ക​​​റ്റ് റി​​​സ​​​ർ​​​വേ​​​ഷ​​​നി​​​ലും വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് പു​​​തു​​​താ​​​യി ഒ​​​രു​​​ക്കി​​​യ സം​​​വി​​​ധാ​​​നം.

District News

പൊ​ന്നാ​നി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു

പൊ​ന്നാ​നി: ​ജീ​വ​ന​ക്കാ​രു​ടെ ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ടി​രു​ന്ന പൊ​ന്നാ​നി കെഎ​സ് ആ​ർ​ടി​സി ഡി​പ്പോ​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി. ഡി​പ്പോ​യി​ലേ​ക്ക് പു​തു​താ​യി നാ​ല് ഡ്രൈ​വ​ർ​മാ​രെ​യും ര​ണ്ട് മെ​ക്കാ​നി​ക്കു​ക​ളെ​യും നാ​ല് ക​ണ്ട​ക്‌ട​ർ​മാ​രെ​യും നി​യ​മി​ച്ച് കെഎസ്ആ​ർ​ടി​സി ഉ​ത്ത​ര​വി​റ​ക്കി.

കെ.​പി. നൗ​ഷാ​ദ് അ​ലി എം​എ​ൽ​എ ന​ട​ത്തി​യഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തോ​ടെ പൊ​ന്നാ​നി​യി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.
പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്ന ശേ​ഷം മൂ​ന്നു പു​തി​യ സ​ർ​വീ​സു​ക​ൾ പൊ​ന്നാ​നി​യി​ൽനി​ന്ന് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ പോ​ലും പ​ല​പ്പോ​ഴും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.

ശ​ന്പ​ള പ്ര​ശ്ന​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ തു​ട​ർ​ച്ച​യാ​യ അ​വ​ധി​യും പു​തി​യ നി​യ​മ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന സ​ർ​വീ​സ് മു​ട​ങ്ങ​ലു​ക​ൾ​ക്ക് പ​രി​ഹാ​രം മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. തു​ട​ർ​ന്ന് എം​എ​ൽ​എ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്നാ​ണ് 10 ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി തീ​രു​മാ​നി​ച്ച​ത്.

District News

പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ ഔ​ദ്യോ​ഗി​ക മാ​ഗ​സി​നു​മാ​യി കെഎ​സ്ആ​ർടിസി

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​നും പൊ​തു​ജ​ന സ​മ്പ​ർ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി ഔ​ദ്യോ​ഗി​ക മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സേ​വ​ന മി​ക​വും ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണ് മാ​ഗ​സി​നി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ സ​ഹാ​യി​ച്ച ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ, യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ, ക​ള​ഞ്ഞു കി​ട്ടി​യ സാ​ധ​ന​ങ്ങ​ൾ ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​ച്ചു കൊ​ടു​ത്ത് മാ​തൃ​ക​യാ​യ​ത്, ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​യി​ലെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ തു​ട​ങ്ങി​യ പോ​സി​റ്റീ​വാ​യ ര​ച​ന​ക​ളാ​യി​രി​ക്കും ഉ​ള്ള​ട​ക്കം.
യാ​ത്രാ വി​വ​ര​ണ​ങ്ങ​ളും ടൂ​റി​സം ഫീ​ച്ച​റു​ക​ളും ചെ​റു​ക​ഥ, ക​വി​ത, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ, ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഉ​ള്ള​ട​ക്ക​മാ​യി​രി​ക്കും. ജീ​വ​ന​ക്കാ​ർ​ക്കും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് മാ​ഗ​സി​നി​ൽ എ​ഴു​താ​ൻ അ​വ​സ​രം.

സൃ​ഷ്‌ടിക​ൾ 28ന് ​മു​മ്പ് ചീ​ഫ് ഓ​ഫിസി​ൽ ല​ഭി​ക്ക​ണം. എ​ല്ലാ യൂ​ണി​റ്റ് ഓ​ഫിസു​ക​ളി​ലേ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ സ​ർ​ഗ പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​വു​മാ​കും മാ​ഗ​സി​ൻ.

 

Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ല​ക്ഷ​ദ്വീ​പ്, ഹൈ​ദ​രാ​ബാ​ദ് പാ​ക്കേ​ജി​ന് 22ന് ​തു​ട​ക്കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ല്ലി​​​​ന്‍റെ ല​​​​ക്ഷ​​​​ദ്വീ​​​​പ്, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ല​​​​ക്ഷ്വ​​​​റി പാ​​​​ക്കേ​​​​ജ് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ​​​​യും ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ല്ലി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ പു​​​​തി​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ, വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം ഈ ​​​​മാ​​​​സം 22ന് ​​​​ന​​​​ട​​​​ക്കും.

ത​​​​ന്പാ​​​​നൂ​​​​ർ ഹോ​​​​ട്ട​​​​ൽ ചൈ​​​​ത്ര​​​​ത്തി​​​​ൽ രാ​​​​ത്രി 730ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ല​​​​ക്ഷ​​​​ദ്വീ​​​​പ് ആ​​​​ദ്യയാ​​​​ത്ര​​​​യ്ക്കുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 10 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ജൂ​​​​ലൈ, ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്കും മ​​​​ന്ത്രി ഉ​​​​പ​​​​ഹാ​​​​ര​​​​വും സ​​​​മ്മാ​​​​നി​​​​ക്കും.

സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി ബു​​​​ക്ക് ചെ​​​​യ്യാ​​​​നാ​​​​കും. ഇ​​​​ന്ത്യ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​ക്ക് സ​​​​മാ​​​​ന​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ടി​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​നി​​​​ലും വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ് പു​​​​തു​​​​താ​​​​യി ഒ​​​​രു​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​രു സം​​​​വി​​​​ധാ​​​​നം. ച​​​​ട​​​​ങ്ങി​​​​ൽ ത​​​​ന്പാ​​​​നൂ​​​​ർ വാ​​​​ർ​​​​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ർ ആ​​​​ർ. ഹ​​​​രി​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​എം​​​​ഡി ഡോ. ​​​​പി.​​​​എ​​​​സ്. പ്ര​​​​മോ​​​​ജ് ശ​​​​ങ്ക​​​​ർ, വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, രാഷ്്ട്രീ​​​​യ പ്ര​​​​മു​​​​ഖ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ മൂ​​​​ന്ന് പ​​​​ക​​​​ലും ര​​​​ണ്ട് രാ​​​​ത്രി​​​​യും, ര​​​​ണ്ട് പ​​​​ക​​​​ലും ഒ​​​​രു രാ​​​​ത്രി​​​​യും ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ര​​​​ണ്ട് പാ​​​​ക്കേ​​​​ജു​​​​ക​​​​ളാ​​​​ണ് യാ​​​​ത്രി​​​​ക​​​​ർ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ താ​​​​മ​​​​സം, ഭ​​​​ക്ഷ​​​​ണം, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​നഫീ​​​​സ് എ​​​​ന്നി​​​​വ പാ​​​​ക്കേ​​​​ജി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

മൂ​​​​ന്ന് പ​​​​ക​​​​ലും ര​​​​ണ്ട് രാ​​​​ത്രി​​​​യു​​​​മു​​​​ള്ള പാ​​​​ക്കേ​​​​ജി​​​​ൽ നെ​​​​ഹ്റു സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക്, ബി​​​​ർ​​​​ള മ​​​​ന്ദി​​​​ർ, എ​​​​ൻ​​​​ടി​​​​ആ​​​​ർ ഗാ​​​​ർ​​​​ഡ​​​​ൻ, അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ, ലും​​​​ബി​​​​നി പാ​​​​ർ​​​​ക്ക്, ഹു​​​​സൈ​​​​ൻ സാ​​​​ഗ​​​​ർ, രാ​​​​മോ​​​​ജി ഫി​​​​ലിം സി​​​​റ്റി, ഹൈ​​​​ടെ​​​​ക് സി​​​​റ്റി, ഗോ​​​​ൽ​​​​കൊ​​​​ണ്ട കോ​​​​ട്ട, സ​​​​ലാ​​​​ർ ജം​​​​ഗ് മ്യൂ​​​​സി​​​​യം, ചൗ​​​​മ​​​​ഹ​​​​ൽ പാ​​​​ല​​​​സ്, മെ​​​​ക്കാ മ​​​​സ്ജി​​​​ദ്, ചാ​​​​ർ​​​​മി​​​​നാ​​​​ർ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ട് പ​​​​ക​​​​ലും ഒ​​​​രു രാ​​​​ത്രി​​​​യു​​​​മു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​ത്തെ പാ​​​​ക്കേ​​​​ജി​​​​ൽ ഗോ​​​​ൽ​​​​കൊ​​​​ണ്ട കോ​​​​ട്ട, സ​​​​ലാ​​​​ർ ജ​​​​ങ് മ്യൂ​​​​സി​​​​യം, ചാ​​​​ർ​​​​മി​​​​നാ​​​​ർ, മ​​​​ക്ക മ​​​​സ്ജി​​​​ദ്, ലും​​​​ബി​​​​നി പാ​​​​ർ​​​​ക്ക്, ഹു​​​​സൈ​​​​ൻ സാ​​​​ഗ​​​​ർ, ബി​​​​ർ​​​​ള മ​​​​ന്ദി​​​​ർ, രാ​​​​മോ​​​​ജി ഫി​​​​ലിം സി​​​​റ്റി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ദ്യ ദി​​​​വ​​​​സം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച് നാ​​​​ലാം ദി​​​​വ​​​​സം രാ​​​​വി​​​​ലെ 10ന് ​​​​തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് യാ​​​​ത്രാ ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണം. ഒ​​​​രു മു​​​​റി​​​​യി​​​​ൽ മൂ​​​​ന്ന് പേ​​​​ർ​​​​ക്കാ​​​​ണ് താ​​​​മ​​​​സം ന​​​​ൽ​​​​കു​​​​ക. കൊ​​​​ച്ചി​​​​യി​​​​ൽനി​​​​ന്ന് വി​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗം ആ​​​​രം​​​​ഭി​​​​ച്ച് അ​​​​ഗ​​​​ത്തി, ക​​​​ൽ​​​​പ്പി​​​​ട്ടി ദ്വീ​​​​പു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ല​​​​ക്ഷ​​​​ദ്വീ​​​​പ് യാ​​​​ത്രാ പാ​​​​ക്കേ​​​​ജ്. മൂ​​​​ന്ന് രാ​​​​ത്രി​​​​യും നാ​​​​ല് പ​​​​ക​​​​ലും നീ​​​​ളു​​​​ന്ന യാ​​​​ത്ര സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ബ​​​​ജ​​​​റ്റി​​​​ൽ ഒ​​​​തു​​​​ങ്ങു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യാ​​​​ത്ര​​​​യ്ക്കു​​​​ള്ള സീ​​​​റ്റ് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ബു​​​​ക്കിം​​​​ഗ് ദി​​​​വ​​​​സം ത​​​​ന്നെ മു​​​​ഴു​​​​വ​​​​ൻ തു​​​​ക​​​​യും അ​​​​ട​​​​യ്ക്ക​​​​ണം. ര​​​​ണ്ട് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മു​​​​ഴു​​​​വ​​​​ൻ വി​​​​മാ​​​​നനി​​​​ര​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ബു​​​​ക്കിം​​​​ഗി​​​​നും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ൽ സം​​​​സ്ഥാ​​​​ന കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം. ഫോ​​​​ണ്‍: 7907273399, 9961228777.

Kerala

ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോൾ കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ട്രെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന പശ്ചാത്തലത്തിൽ മലബാർ മേഖലയിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സെപ്റ്റംബർ 17 മുതൽ 30 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രധാന റൂട്ടുകളിൽ അധിക സർവീസുകൾ നടത്താൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.

റദ്ദാക്കപ്പെടുന്ന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ മുൻകൂട്ടി വിലയിരുത്തി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ ബസ് സർവീസുകൾ ഏർപ്പെടുത്താനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പതിനഞ്ച് ദിവസത്തിനകം കെഎസ്ആർടിസി എംഡി കമ്മീഷനെ അറിയിക്കണം. അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും.

ട്രെയിൻ സർവീസുകളിലെ താൽക്കാലിക നിയന്ത്രണം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യാത്രക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം സാഹചര്യത്തിൽ യാത്രാ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വിന്യസിക്കണമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.

Kerala

ബ​ജ​റ്റ് യാ​ത്ര​യു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാ​​​ത്രാ​​​പ്രേ​​​മി​​​ക​​​ള്‍​ക്കാ​​​യി ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് പു​​​തി​​​യ ടൂ​​​ര്‍ പാ​​​ക്കേ​​​ജു​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ല്‍. കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്നും ആ​​​രം​​​ഭി​​​ച്ച് ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​ഷ​​​ണ​​​ങ്ങ​​​ളാ​​​യ അ​​​ഗ​​​ത്തി, ക​​​ല്‍​പ്പട്ടി ദ്വീ​​​പു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നാ​​​ണ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​കശേ​​​ഷി​​​യി​​​ല്‍ ഒ​​​തു​​​ങ്ങു​​​ന്ന രീ​​​തി​​​യി​​​ല്‍ മൂ​​​ന്നു രാ​​​ത്രി​​​യും നാ​​​ലു പ​​​ക​​​ലു​​​ക​​​ളും നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന വി​​​പു​​​ല​​​മാ​​​യ യാ​​​ത്രാ​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​കൃ​​​തി​​​ഭം​​​ഗി തു​​​ളു​​​മ്പു​​​ന്ന പ​​​വി​​​ഴ​​​ദ്വീ​​​പു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഈ ​​​യാ​​​ത്ര സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​കൂ​​​ടി ബ​​​ജ​​​റ്റി​​​ല്‍ ഒ​​​തു​​​ങ്ങു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ യാ​​​ത്രാ സം​​​ഘം ഈ ​​​മാ​​​സം 23ന് ​​​പു​​​റ​​​പ്പെ​​​ടും.
കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നാ​​​ണു യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക. ഈ ​​​മാ​​​സം 23ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ ട്രി​​​പ്പി​​​ന് 29,500 രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വ്. അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ട്രി​​​പ്പു​​​ക​​​ള്‍​ക്ക് വി​​​മാ​​​ന​​​നി​​​ര​​​ക്കി​​​ലെ വ്യ​​​ത്യാ​​​സം അ​​​നു​​​സ​​​രി​​​ച്ച് 1000-1500 രൂ​​​പ വ്യ​​​ത്യാ​​​സം വ​​​രാം.

ചെ​​​ല​​​വ് കു​​​റ​​​യ്ക്കാം

യാ​​​ത്രി​​​ക​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ള്ള താ​​​മ​​​സ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി ഹോം ​​​സ്റ്റേ പാ​​​ക്കേ​​​ജു​​​ണ്ട്. ദ്വീ​​​പു​​​വാ​​​സി​​​ക​​​ളു​​​ടെ ത​​​ന​​​ത് സം​​​സ്‌​​​കാ​​​ര​​​വും ജീ​​​വി​​​ത​​​രീ​​​തി​​​യും അ​​​ടു​​​ത്ത​​​റി​​​യാ​​​ന്‍ ഇ​​​ത് സ​​​ഹാ​​​യ​​​ക​​​മാ​​​കും. മി​​​ക​​​ച്ച റി​​​സോ​​​ര്‍​ട്ടു​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കാ​​​യി റി​​​സോ​​​ര്‍​ട്ട് പാ​​​ക്കേ​​​ജു​​​മു​​​ണ്ട്. ഇ​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ല്‍ സ്വ​​​കാ​​​ര്യ​​​ത​​​യും ബീ​​​ച്ചി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് പ്ര​​​വേ​​​ശ​​​ന​​​വും ല​​​ഭി​​​ക്കും.

കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക്

കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് വി​​​മാ​​​ന​​​മാ​​​ര്‍​ഗം അ​​​ഗ​​​ത്തി എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ല്‍ എ​​​ത്തു​​​ന്ന​​​താ​​​ണ് ആ​​​ദ്യ ദി​​​വ​​​സ​​​ത്തെ പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി. തു​​​ട​​​ര്‍​ന്ന് ല​​​ഗൂ​​​ണ്‍ ബീ​​​ച്ച്, വെ​​​സ്റ്റേ​​​ണ്‍ ജെ​​​ട്ടി, സൗ​​​ത്ത് ബീ​​​ച്ച്, ഈ​​​സ്റ്റേ​​​ണ്‍ ജെ​​​ട്ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും.
വൈ​​​കു​​​ന്നേ​​​രം അ​​​ന്ധ​​​ന്‍ ബീ​​​ച്ചി​​​ലെ സൂ​​​ര്യാ​​​സ്ത​​​മ​​​യ കാ​​​ഴ്ച​​​യോ​​​ടെ ആ​​​ദ്യ ദി​​​വ​​​സം അ​​​വ​​​സാ​​​നി​​​ക്കും. സ്‌​​​നോ​​​ര്‍​ക്കെ​​​ലിം​​​ഗ്, നീ​​​ന്ത​​​ല്‍, ഡോ​​​ള്‍​ഫി​​​ന്‍ വാ​​​ച്ച്, ഡീ​​​പ് സീ ​​​ബോ​​​ട്ട് സ​​​ഫാ​​​രി തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​സി​​​ക വി​​​നോ​​​ദ​​​ങ്ങ​​​ള്‍​ക്കാ​​​ണു ര​​​ണ്ടാം ദി​​​വ​​​സം മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാം ദി​​​വ​​​സം ഗ്ലാ​​​സ് ബോ​​​ട്ട് യാ​​​ത്ര, ക​​​ട​​​ലാ​​​മ​​​ക​​​ളെ കാ​​​ണ​​​ല്‍, ക​​​യാ​​​ക്കിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്ക് ശേ​​​ഷം പ്രൈ​​​വ​​​റ്റ് ബോ​​​ട്ടി​​​ല്‍ ക​​​ല്‍​പ്പട്ടി ദ്വീ​​​പി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ക്കും. നാ​​​ലാം ദി​​​വ​​​സം ല​​​ക്ഷ​​​ദ്വീ​​​പി​​​ന്‍റെ ത​​​ന​​​ത് പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ളും അ​​​ച്ചാ​​​റു​​​ക​​​ളും വാ​​​ങ്ങാ​​​ന്‍ സ​​​മ​​​യം ന​​​ല്‍​കി​​​യ ശേ​​​ഷം തി​​​രി​​​കെ കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും.

രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍​ക​​​ണം

യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് 17 ദി​​​വ​​​സം മു​​​ന്‍​പെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും പെ​​​ര്‍​മി​​​റ്റി​​​നാ​​​യു​​​ള്ള രേ​​​ഖ​​​ക​​​ളും ന​​​ല്‍​ക​​​ണം. സീ​​​റ്റു​​​ക​​​ള്‍ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബു​​​ക്കിം​​​ഗ് ദി​​​വ​​​സം​​ത​​​ന്നെ പാ​​​ക്കേ​​​ജി​​​ന്‍റെ മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും അ​​​ട​​​യ്ക്ക​​​ണം. ര​​​ണ്ടു വ​​​യ​​​സു മു​​​ത​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്കും പൂ​​​ര്‍​ണ വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

യാ​​​ത്രാ പാ​​​ക്കേ​​​ജി​​​ല്‍ ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്‍​ട്രി പെ​​​ര്‍​മി​​​റ്റ്, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള യാ​​​ത്ര, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണ​​​ല്‍, ഗ്ലാ​​​സ് ബോ​​​ട്ട് യാ​​​ത്ര, സ്‌​​​നോ​​​ര്‍​ക്കെ​​​ലിം​​​ഗ്, ക​​​യാ​​​ക്കിം​​​ഗ്, ഡോ​​​ള്‍​ഫി​​​ന്‍ വാ​​​ച്ച്, സൗ​​​ജ​​​ന്യ വൈ​​​ഫൈ, ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ്‌​​​കൂ​​​ബ ഡൈ​​​വിം​​​ഗ് ചെ​​​യ്യാ​​​ന്‍ ഒ​​​രാ​​​ള്‍​ക്ക് 4000 രൂ​​​പ​​​യും പാ​​​രാ​​​സെ​​​യി​​​ലിം​​​ഗി​​​നു 3500 രൂ​​​പ​​​യും അ​​​ധി​​​ക​​​മാ​​​യി ന​​​ല്‍​ക​​​ണം.

ശ്ര​​​ദ്ധ വേ​​​ണം

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും ക​​​ട​​​ല്‍​ക്ഷോ​​​ഭ​​​വും യാ​​​ത്രാ​​​ക്ര​​​മ​​​ങ്ങ​​​ളെ പെ​​​ട്ടെ​​​ന്ന് ബാ​​​ധി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ സു​​​ര​​​ക്ഷ മു​​​ന്‍​നി​​​ര്‍​ത്തി ഔ​​​ദ്യോ​​​ഗി​​​ക നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. സ്ഥി​​​ര​​​മാ​​​യി ക​​​ഴി​​​ക്കു​​​ന്ന മ​​​രു​​​ന്നു​​​ക​​​ള്‍ കൈ​​​വ​​​ശം ക​​​രു​​​ത​​​ണം. മാം​​​സാ​​​ഹാ​​​രം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ ബു​​​ക്കിം​​​ഗ് സ​​​മ​​​യ​​​ത്ത് മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ബു​​​ക്കിം​​​ഗി​​​നു​​​മാ​​​യി അ​​​ടു​​​ത്തു​​​ള്ള കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​ജ​​​റ്റ് ടൂ​​​റി​​​സം സെ​​​ല്‍ കൗ​​​ണ്ട​​​റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.

District News

ഗവി റൂട്ടിൽ കെഎസ്ആർടിസി ബസുകൾ പുനരാരംഭിച്ചു

സീ​ത​ത്തോ​ട്: മൂ​ഴി​യാ​ര്‍-​ഗ​വി റോ​ഡി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട-​ഗ​വി-​കു​മ​ളി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ പ​തി​വ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ഴി​യാ​ർ വാ​ൽ​വ് ഹൗ​സി​നു സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​ണ് യാ​ത്ര ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. മ​ണ്ണ് റോ​ഡി​ൽ​നി​ന്നു നീ​ക്കി​യെ​ങ്കി​ലും അ​പ​ക​ടസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

മ​ണ്ണ് പ​ര്യ​വേക്ഷണ വി​ഭാ​ഗം, പൊ​തു​മ​രാ​മ​ത്ത്, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. മ​ഴ മാ​റി​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജൂ​ലൈ 31ന് ​രാ​ത്രി​യാ​ണ് ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് മൂ​ഴി​യാ​ര്‍ നാ​ല്പ​തേ​ക്ക​ര്‍ കോ​ള​നി​യി​ല്‍നി​ന്ന് ഏ​ഴു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി കൂ​റ്റ​ന്‍ മ​ണ്‍കൂ​ന ഇ​ടി​ഞ്ഞു​വീ​ഴു​ക​യും റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​കു​ക​യും ചെ​യ്ത​ത്. തു​ട​ര്‍ന്ന് ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് പൊ​തു​മ​രാ​മ​ത്ത് ളാ​ഹ ഉ​പ​ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തി​രു​ന്നു. ഗ​വി റൂ​ട്ടി​ലൂ​ടെ കെ​എ​സ്ആ​ര്‍ടി​സി ന​ട​ത്തി​യി​രു​ന്ന മൂ​ന്നു സ​ര്‍വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചു. നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന ഗ​വി ബജറ്റ് ടൂ​റി​സ​വും കെ​എ​സ്ആ​ർ​ടി​സി പു​ന​രാ​രം​ഭി​ക്കും. ഗ​വി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളെ​യും ക​ട​ത്തി​വി​ടാ​ൻ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.

District News

യാ​ത്ര​ക്കാ​രി​യെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം

നെ​ല്ലി​യാ​മ്പ​തി: ചി​ല്ല​റ​യി​ല്ലെ​ന്നു​പ​റ​ഞ്ഞ് തോ​ട്ടം​തൊ​ഴി​ലാ​ളി​യാ​യ അ​മു​ത​യെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്ന് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ലും യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​എ​സ്. പ്ര​സാ​ദ് സം​സ്ഥാ​ന ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. യാ​ത്ര​ക്കാ​രി​യു​ടെ സു​ര​ക്ഷ​യും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​ക്കാ​രോ​ടു​ള്ള പെ​രു​മാ​റ്റ​വും സം​ബ​ന്ധി​ച്ച് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തി​നു​പു​റ​മേ ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച​താ​യും എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളോ​ടും യാ​ത്ര​ക്കാ​രോ​ടും ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഡ്രൈ​വ​റെ നെ​ല്ലി​യാ​മ്പ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട്ട​പ്പാ​ടി, പ​റ​മ്പി​ക്കു​ളം തു​ട​ങ്ങി​യ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ലെ സ​ർ​വീ​സു​ക​ളി​ൽ ഇ​നി നി​യോ​ഗി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​രാ​തി​ക്കാ​രെ അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം കെ​എ​സ്ആ​ർ​ടി​സി എം​ഡി​യെ​യും അ​റി​യി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് നെ​ല്ലി​യാ​മ്പ​തി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​നു​ശേ​ഷം സ​ർ​വീ​സി​നാ​യി പു​തു​താ​യി എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് അ​മു​ത​യെ ചി​ല്ല​റ​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​റ​ക്കി​വി​ട്ട​ത്.

Kerala

ബസും ലോറിയും റോഡിൽ ഞെരുങ്ങി; കെകെ റോഡ് സ്തംഭിച്ചു

മുണ്ടക്കയം: കെകെ റോഡിൽ വളഞ്ഞങ്ങാനത്തിനു സമീപം കെഎസ്ആർടിസി ബസും ടോറസ് ലോറിയും തമ്മിൽ റോഡിൽ ഉരഞ്ഞ് ഞെരുങ്ങി വഴി സ്തംഭിച്ചു. റോഡിൽ സമാന്തരമായി മറ്റൊരു സ്വകാര്യബസ് കേടായി കിടന്നതോടെ ഒരാൾക്കു പോലും മറുവശത്തേക്കു പോകാനാവാത്ത രീതിയിൽ വഴിയടഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് കഴിഞ്ഞപ്പോഴായിരുന്നു അപകടം. വലിയ കൊക്കയുടെ സമീപത്താണ് കെഎസ്ആർടിസി ബസ് നിന്നത്. കേടായി കടന്ന സ്വകാര്യബസിനെ മറികടന്ന് ലോറി മുന്നോട്ടുപോകുന്നതിനിടയിലാണ് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസ് ഇറക്കം ഇറങ്ങി എത്തിയത്. കടന്നുപോകാൻ വഴിയില്ലാതെ ഇതോടെ കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ ഉരസി ഞെരുങ്ങുകയായിരുന്നു.

വാഹനങ്ങൾ പെട്ടെന്നു നിർത്താൻ കഴിഞ്ഞതോടെയാണ് വലിയ അപകടസാധ്യത ഒഴിവായത്. അല്പം കൂടി അരികിലേക്കു മാറിയിരുന്നെങ്കിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. മൂന്നു വാഹനങ്ങളും റോഡിൽ നിരന്നതോടെ വഴി പൂർണമായും സ്തംഭിച്ചു. രണ്ടു വശത്തേക്കും കിലോമീറ്ററുകൾ നീളത്തിൽ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. പൊലിസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

District News

ക​​ട​​ൽ​​യാ​​ത്ര ഉ​ൾ​പ്പ​ടെ ഉ​​ല്ലാ​​സ​​യാ​​ത്ര പാ​​ക്കേ​​ജു​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി എ​​ട​​ത്വ ഡി​​പ്പോ

എ​​ട​​ത്വ: ക​​ട​​ൽ​​യാ​​ത്ര​​യും തീ​​ർ​​ഥാ​​ട​​ന​​വും ഉ​​ൾ​​പ്പ​​ടെ വി​​വി​​ധ ഉ​​ല്ലാ​​സ​​യാ​​ത്ര പാ​​ക്കേ​​ജു​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി എ​​ട​​ത്വ ഡി​​പ്പോ. വി​​നോ​​ദ​​യാ​​ത്ര​​ക​​ൾ​​ക്കൊ​​പ്പം സ​​ഞ്ചാ​​രി​​ക​​ളു​​ടെ ഇ​​ഷ്ട പാ​​ക്കേ​​ജാ​​യ ക​​പ്പ​​ല്‍ യാ​​ത്ര​​യും ഭ​​ക്ത​​ര്‍​ക്കാ​​യി തീ​​ര്‍​ഥാ​​ട​​ന​​യാ​​ത്ര​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി മി​​ത​​മാ​​യ നി​​ര​​ക്കി​​ലാ​​ണ് കെ​​എ​​സ്ആ​​ര്‍​ടി​​സി എ​​ട​​ത്വ ഡി​​പ്പോ​​യു​​ടെ ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ൽ യാ​​ത്ര സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൂ​​ന്നാ​​ര്‍, ഗ​​വി, വാ​​ഗ​​മ​​ണ്‍, പൊ​​ന്മു​​ടി എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലേ​​ക്ക് വി​​നോ​​ദ​​യാ​​ത്ര​​യും ഭ​​ക്ത​​ര്‍​ക്കാ​​യി പ​​ഞ്ച​​പാ​​ണ്ഡ​​വ ക്ഷേ​​ത്രം, ശ്രീ​​പ​​ത്മ​​നാ​​ഭ സ്വാ​​മി ക്ഷേ​​ത്രം, ഗു​​രു​​വാ​​യൂ​​ര്‍, വ​​ട​​ക്കും​​നാ​​ഥ​​ന്‍ എ​​ന്നീ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​​മാ​​ണ് യാ​​ത്ര​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ തു​​ട​​ങ്ങി​​യ ഉ​​ല്ലാ​​സ​​യാ​​ത്ര​​ക​​ള്‍ വ​​ള​​രെ വേ​​ഗ​​ത്തി​​ല്‍ ഹി​​റ്റാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു. 2021-ലാ​​ണ് ടി​​ക്ക​​റ്റി​​ത​​ര വ​​രു​​മാ​​നം ല​​ക്ഷ്യ​​മാ​​ക്കി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം പ​​ദ്ധ​​തി വി​​പു​​ല​​മാ​​ക്കു​​ന്ന​​ത്.

ഫോ​​ണ്‍: 7034042576, 9188933752.

District News

പൂ​വ​ത്തി​ള​പ്പ് വ​ഴി വൈ​റ്റി​ല ഹ​ബിലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ്

പള്ളിക്കത്തോട്: പൂ​​വ​​ത്തി​​ള​​പ്പ് പ​​ള്ളി​​ക്ക​​ത്തോ​​ട്, അ​​ക​​ല​​ക്കു​​ന്നം, കൊ​​ഴു​​വ​​നാ​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളിലെ​ ജ​​ന​​ങ്ങ​​ളുടെ ​​ദീ​​ർ​​ഘ​​കാ​​ല ആ​​വ​​ശ്യ​​ത്തി​​ന് പ​​രി​​ഹാ​​രം. പൂ​​വ​​ത്തി​​ള​​പ്പ് വ​​ഴി വൈ​​റ്റി​​ല ഹ​​ബി​​ലേ​​ക്ക് കെ​​എസ്ആ​​ർ​​ടി​​സി ബ​​സ് സ​​ർ​​വീ​​സി​​ന് തു​​ട​​ക്കം.
റാ​​ന്നി​​യി​​ൽ​നി​​ന്ന് രാ​​വി​​ലെ 6.30ന് ​​പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് മ​​ണി​​മ​​ല, പ​​ള്ളി​​ക്ക​​ത്തോ​​ട്, പൂ​​വ​​ത്തി​​ള​​പ്പ്, കൊ​​ഴു​​വ​​നാ​​ൽ, പാ​​ലാ, രാ​​മ​​പു​​രം, കൂ​​ത്താ​​ട്ടു​​കു​​ളം, പി​​റ​​വം വ​​ഴി രാ​​വി ലെ 10​​ന് വൈ​​റ്റി​​ല ഹ​​ബ്ബിലെ​ത്തും. ​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വൈ​​റ്റി​ല​​യി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​ട്ട് ഇ​​തേ റൂ​ട്ടി​​ൽ രാ​​ത്രി 8.30ന് ​​റാ​​ന്നി​​യി​​ലെ​ത്തും. ​പൂ​​വ​​ത്തി​​ള​​പ്പി​​ൽ രാ​​വി​​ലെ 7.10നും ​​രാ​​ത്രി 7.30നും ​​ബ​​സ് എ​​ത്തും.

എം​​എ​​ൽ​​എ​​മാ​​രാ​​യ ചാ​ണ്ടി ഉ​​മ്മ​​ൻ, റോ​​ണി കെ. ​​ബേ​​ബി, അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ൽ തോ​​മ​​സ്, പൂ ​​വ​​ത്തി​​ള​​പ്പ് വാ​​ർ​​ഡം​​ഗം ഷി​​ന്‍റോ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ ഇ​​ട​​പെ​​ടി​​ലാ​​ണ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സു​ക​ൾ; സ്പോ​ൺ​സ​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് അ​​​വ​​​സ​​​രം. വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും കോ​​​ർ​​​പ​​​റേ​​​ഷ​​​നു ബ​​​സു​​​ക​​​ൾ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്യാം. ഇ​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​റ​​​ത്തി​​​റ​​​ക്കി.

ത​​​ദ്ദേ​​​ശ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ക​​​മ്പ​​​നി​​​ക​​​ൾ, ട്ര​​​സ്റ്റു​​​ക​​​ൾ, സാ​​​മൂ​​​ഹി​​​ക​​സം​​​ഘ​​​ട​​​ന​​​ക​​​ൾ, ക്ല​​​ബ്ബു​​​ക​​​ൾ, വ്യാ​​​പാ​​​ര​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​മേ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ടു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചും ബ​​​സു​​​ക​​​ൾ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാം. ഒ​​​ന്പ​​​തു മു​​​ത​​​ൽ 15 മീ​​​റ്റ​​​ർ വ​​​രെ നീ​​​ള​​​മു​​​ള്ള എ​​​സി പ്രീ​​​മി​​​യം ബ​​​സു​​​ക​​​ൾ, എ​​​സി സീ​​​റ്റ​​​ർ, എ​​​സി സ്ലീ​​​പ്പ​​​ർ, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം കോ​​​ർ​​​പ​​​റേ​​​ഷ​​​ന്

സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ബ​​​സു​​​ക​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ പേ​​​രി​​​ലാ​​​യി​​​രി​​​ക്കും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക. തു​​​ട​​​ർ​​​ന്ന് ഇ​​​വ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ സ്ഥി​​​രം ആ​​​സ്തി​​​യാ​​​യി മാ​​​റും. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി, ഇ​​​ൻ​​​ഷ്വറൻ​​​സ്, ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​നം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം പൂ​​​ർ​​​ണ അ​​​ധി​​​കാ​​​രം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കാ​​​യി​​​രി​​​ക്കും.

പ​​​ര​​​സ്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാം

ബ​​​സ് സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു 10 വ​​​ർ​​​ഷ​​​ത്തേ​​​ക്കു വാ​​​ഹ​​​ന​​​ത്തി​​​ൽ പ​​​ര​​​സ്യം ന​​​ൽ​​​കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കും. ഇ​​​തി​​​ന് പു​​​റ​​​മേ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ​പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ‘സ്പോ​​​ൺ​​​സേ​​​ർ​​​ഡ് ബൈ’ ​​​എ​​​ന്ന് വാ​​​ഹ​​​ന​​​ത്തി​​​ൽ എ​​​ഴു​​​താ​​​നും സാ​​​ധി​​​ക്കും.എ​​​ന്നാ​​​ൽ മ​​​ത​​​പ​​​ര​​​മോ രാ​​ഷ്‌​​ട്രീ​​​യ​​​മോ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മോ സ​​​ങ്കു​​​ചി​​​ത​​​മോ ആ​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്

പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ജി.​​​എ​​​സ്. അ​​​രു​​​ൺ (9539202020), സ​​​ജ​​​യ​​​കു​​​മാ​​​ർ (9744887783) എ​​​ന്നി​​​വ​​​രെ​​​യും കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ യൂ​​​സ​​​ഫിനെ (9947441808) വി​​​ളി​​​ക്കാം. എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക്കാ​​​ർ​​​ക്ക് ഒ.​​​പി. അ​​​നൂ​​​ബ് (9846655449), പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക്കാ​​​ർ​​​ക്ക് എ​​​സ്. ശ്രീ​​​കാ​​​ന്ത് നാ​​​യ​​​ർ (9847089578) എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ റി​​​ജു (8075025794), കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ റ​​​ഫീ​​​ഖ് (9846512673) എ​​​ന്നി​​​വ​​​രാ​​​ണ് ചു​​​മ​​​ത​​​ല​​​ക്കാ​​​ർ.

Kerala

ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു; തീ​യ​തി മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത​മ​ന്ത്രി​യെ​യും ക​ണ്ട​ശേ​ഷം

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ബ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കാ​ൻ ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മ​ര​ത്തി​നു​മു​ന്പ് മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത​മ​ന്ത്രി​യെ​യും കാ​ണും.

ഇ​തി​നു​ശേ​ഷം സ​മ​രം തു​ട​ങ്ങു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും. കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര ന​ൽ​കു​ന്ന പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്ക് 120 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. മു​ഴു​വ​ൻ ബ​സു​ട​മ​ക​ളു​മാ​യി ചേ​ർ​ന്ന് സ​മ​രം ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.

2022ൽ ​നി​ശ്ച​യി​ച്ച യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക, ഡീ​സ​ലി​നു സ​ബ്സി​ഡി ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​രം. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്താ​ണു നി​ല​പാ​ടെ​ന്ന് അ​റി​ഞ്ഞ​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​വി​ൽ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​ന്‍റെ അ​വ​സ്ഥ വ​ള​രെ മോ​ശ​മാ​ണ്. ഓ​ണ​ക്കാ​ല​ത്ത് ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​മോ ബോ​ണ​സോ ന​ൽ​കി​യി​ട്ടി​ല്ല.

പ​ണ​മ​ട​യ്ക്കാ​ത്ത​തു​കൊ​ണ്ട് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ബ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡീ​സ​ലി​ന് എ​ട്ടു​രൂ​പ 50 പൈ​സ​യാ​ണു കൂ​ട്ടി​യ​ത്. അ​തി​നു​മു​ന്പ് സ​ർ​ക്കാ​ർ ര​ണ്ടു​രൂ​പ സെ​സ് കൂ​ട്ടി​യി​രു​ന്നു. ഓ​യി​ലി​ന്‍റെ വി​ല 250 ആ​യി​രു​ന്ന​ത് 400 ആ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് വ്യ​വ​സാ​യം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ടി. ​ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

Kerala

കോടതിയലക്ഷ്യം: കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകേണ്ട

കൊ​​​ച്ചി: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​മോ​​​ജ് ശ​​​ങ്ക​​​ര്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍) ജി.​​​പി. പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് ഒ​​​ഴി​​​വാ​​​ക്കി.

വി​​​ല​​​ക്കു ലം​​​ഘി​​​ച്ച് എം​​​പാ​​​ന​​​ല്‍ഡ് ഡ്രൈ​​​വ​​​ര്‍ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ കേ​​​സി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ന്‍ നേ​​​ര​​​ത്തേ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​വ​​​ര്‍ക്ക് ഇ​​​ള​​​വ് ന​​​ല്‍കി​​​യ​​​ത്.

വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ലും സ്റ്റാ​​​ന്‍ഡിം​​​ഗ് കോ​​​ണ്‍സ​​​ല്‍ ന​​​ല്‍കി​​​യ ഉ​​​റ​​​പ്പു​​​ക​​​ള്‍കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ള​​​വ് ന​​​ല്‍കു​​​ന്ന​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​രി​​​ല്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ല്‍കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ത​​​സ്തി​​​ക​​​യി​​​ല്‍ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​തെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും എം​​​പാ​​​ന​​​ല്‍ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ള്‍ ന​​​ല്‍കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി​യെ ക​ര​ക​യ​റ്റാ​ൻ കി​ടി​ല​ൻ നീ​ക്കം; ഐ​ഐ​എം കോ​ഴി​ക്കോ​ടു​മാ​യി കൈ​കോ​ർ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യും ഐ​ഐ​എം കോ​ഴി​ക്കോ​ടു​മാ​യി കൈ​കോ​ർ​ക്കു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വും യാ​ത്രാ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​വും ഉ​യ​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും മാ​നേ​ജ്മെ​ന്‍റ് വൈ​ദ​ഗ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 

മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ​യും ഐ​ഐ​എം ഡ​യ​റ​ക്ട​റു​ടെ​യും കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി ത​യാ​റാ​ക്കി​യ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ ക​ര​ട് ഐ​ഐ​എം ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ന​വും നേ​തൃ​ത്വ വി​ക​സ​ന​വും ന​ൽ​കു​ക​യാ​ണ് സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഐ​ടി, സാ​ങ്കേ​തി​കം, അ​ക്കൗ​ണ്ട്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ യാ​ത്ര​ക്കാ​രു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ,സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. ആ​ശ​യ​വി​നി​മ​യം,സു​ര​ക്ഷാ​ബോ​ധം എ​ന്നി​വ​യ്ക്കൊ​പ്പം സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​രോ​ടു​ള്ള മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. 

പ​രി​ശീ​ല​ന ഫീ​സ്, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ഐ​ഐ​എം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ, ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, നി​ർ​മി​ത ബു​ദ്ധി, ഡാ​റ്റ അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.

വി​ഴി​ഞ്ഞം തു​റ​മു​ഖം, ദേ​ശീ​യ​പാ​ത വി​ക​സ​നം എ​ന്നി​വ​യി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന പു​തി​യ ലോ​ജി​സ്റ്റി​ക്സ് സാ​ധ്യ​ത​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ഠ​ന​ങ്ങ​ളും ന​ട​ത്തും. ഐ​ഐ​എം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. പ​ന്ത​ളം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കാ​രേ​റ്റ് ഭാ​ഗ​ത്ത് വ​ച്ചാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

യു​വ​തി​യു​ടെ സ​മീ​പ​ത്താ​യി സീ​റ്റി​ലി​രു​ന്ന മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് ആ​ണ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ ത​ന്ത്ര​പ​ര​മാ​യി യു​വ​തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. വി​വ​രം ബ​സ് ക​ണ്ട​ക്ട​റെ അ​റി​യി​കു​ക​യും ചെ​യ്തു. പൊ​ലി​സി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ബ​സ് വ​ട്ട​പ്പാ​റ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

ക​ണ്ട​ക്ട​റും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഷാ​ന​വാ​സി​നെ പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും യു​വ​തി പൊ​ലി​സി​ന് ന​ൽ​കി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു യു​വാ​വ്. ത​ന്നെ ഉ​ട​ൻ ത​ന്നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ സ്‌​റ്റേ​ഷ​നി​ൽ പ​രാ​ക്ര​മം കാ​ട്ടി.

കേ​സെ​ടു​ത്ത വ​ട്ട​പ്പാ​റ പൊ​ലി​സ് പ്ര​തി​യെ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലി​സി​ന് കൈ​മാ​റി. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള റ​സ്‌​റ്റോ​റ​ന്‍റി​ല്‍ പാ​ച​ക​ക്കാ​ര​നാ​ണ് ഷാ​ന​വാ​സ്.

Kerala

മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി യുവാവ്

കൊച്ചി: നഗരമധ്യത്തിൽ മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി യുവാവിന്‍റെ പരാക്രമം. ബസ് ജീവനക്കാരെയും യാത്രക്കാരെയും ചീത്തവിളിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്ത സംഭവത്തിൽ ഇടക്കൊച്ചി സ്വദേശി അലക്സാണ്ടർക്കെതിരെ എറണാകുളം സെൻട്രൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവങ്ങൾ. നഗരത്തിലൂടെ വന്ന ബസ് തടഞ്ഞുനിർത്തിയ ഇയാൾ, യാതൊരു കാരണവുമില്ലാതെ ഡ്രൈവറോടും കണ്ടക്ടറോടും മോശമായി പെരുമാറുകയായിരുന്നു.

ഇതു ചോദ്യം ചെയ്ത യാത്രക്കാരെയും ഇയാൾ അധിക്ഷേപിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർക്കു നേരെയും അലക്സാണ്ടർ അക്രമം അഴിച്ചുവിടുകയായിരുന്നു.

District News

കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ കെ​ട്ടി​ടം: പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

പ​റ​വൂ​ര്‍: പ​റ​വൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ബ് ഡി​പ്പോ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യ കെ​ട്ടി​ട വി​ഭാ​ഗം ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം ഡി​സൈ​ന്‍ വി​ഭാ​ഗം ആ​ര്‍​ക്കി​ടെ​ക്ച്ച​റ​ല്‍ വി​ഭാ​ഗം എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ര്‍​ക്കി​ടെ​ക്ച്ച​റ​ല്‍ ഡ്രോ​യിം​ഗ് ത​യാ​റാ​ക്കു​വാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ര്‍​ക്കി​ടെ​ക്ച​റ​ല്‍ വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ത​യാ​റാ​ക്കി ആ​ര്‍​ക്കി​ടെ​ക്ച​ര്‍ വി​ഭാ​ഗ​ത്തി​ന് ഇ​ന്ന് ത​ന്നെ കൈ​മാ​റും. പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന ഭാ​ഗ​ത്തെ മ​ണ്ണ് പ​രി​ശോ​ധ​ന​യും ടോ​ട്ട​ല്‍ സ്‌​റ്റേ​ഷ​ന്‍ സ​ര്‍​വേ​യും ന​ട​ത്തു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ​ട്ടി​ട വി​ഭാ​ഗം ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് വ​രു​ന്ന ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ട് മ​ണ്ണ് പ​രി​ശോ​ധ​ന​യും ടോ​ട്ട​ല്‍ സ്‌​റ്റേ​ഷ​ന്‍ സ​ര്‍​വേ​യും ആ​രം​ഭി​ക്കും. മ​ണ്ണ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യാ​ല്‍ ഡി​സൈ​ന്‍ വി​ഭാ​ഗം നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഡി​സൈ​നും വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടും ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കും. ഇ​തി​നു വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ഈ​മാ​സം 15ന് ​ത​ന്നെ ഡ്രോ​യിം​ഗ് ത​യാ​റാ​ക്കി വീ​ണ്ടും യോ​ഗം ചേ​ര്‍​ന്നു കൊ​ണ്ട് ഡ്രോ​യിം​ഗും മ​റ്റു കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ മു​ന്‍​സി​പ്പ​ല്‍ പേ​ഴ്‌​സ​ണ്‍ ര​മേ​ഷ് ഡി. ​കു​റി​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജ​ര്‍ ഡ​യ​റ​ക്ട​ര്‍ പ്ര​മോ​ജ് ശ​ങ്ക​ര്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

കെഎസ്ആര്‍ടിസി ഗ്രാറ്റുവിറ്റി: അപ്പീല്‍ തള്ളി ഹൈക്കോടതി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യെ ഗ്രാ​​​റ്റു​​​വി​​​റ്റി നി​​​യ​​​മ​​​പ​​​രി​​​ധി​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കി​​​യ​​​തു ശ​​​രി​​​വ​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചും.

വി​​​ജ്ഞാ​​​പ​​​നം റ​​​ദ്ദാ​​​ക്കി നേ​​​ര​​​ത്തേ സിം​​​ഗി​​​ള്‍ബെ​​​ഞ്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്ത് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Kerala

കെ​എ​സ്ആ​ർ​ടി​സി​ക്ക് ബം​പ​ർ അ​ടി​ച്ചു; ഒ​റ്റ​ദി​വ​സം 11.66 കോ​ടി​യു​ടെ റി​ക്കാ​ർ​ഡ് ക​ള​ക്ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സീ​സ​ൺ ഒ​ഴി​കെ​യു​ള്ള കാ​ല​യ​ള​വി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​നം സ്വ​ന്ത​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി. ക​ഴി​ഞ്ഞ 31ന് ​ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ മാ​ത്രം 10.82 കോ​ടി രൂ​പ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ നേ​ടി​യ​ത്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യ 83.74 ല​ക്ഷം രൂ​പ കൂ​ടി ചേ​ർ​ന്ന​തോ​ടെ ഒ​റ്റ​ദി​വ​സ​ത്തെ ആ​കെ വ​രു​മാ​നം 11.66 കോ​ടി രൂ​പ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം നേ​ടി​യ 10.19 കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ത്ത​വ​ണ മ​റി​ക​ട​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 62.62 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ല​ഭി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ൽ 22.7 ശ​ത​മാ​നം വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി. 31ന് ​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ആ​കെ 15.66 ല​ക്ഷം കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തി.

ഇ​തോ​ടെ ഒ​രു കി​ലോ​മീ​റ്റ​റി​ന് ല​ഭി​ച്ച ശ​രാ​ശ​രി വ​രു​മാ​നം 69.09 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 64.89 രൂ​പ​യാ​യി​രു​ന്നു. ഒ​രു ബ​സി​ന് ല​ഭി​ക്കു​ന്ന ശ​രാ​ശ​രി വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 22,123 രൂ​പ​യി​ൽ നി​ന്ന് ഇ​ത്ത​വ​ണ 23,477 രൂ​പ​യാ​യി ശ​രാ​ശ​രി വ​രു​മാ​നം ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 4,528 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 4,641 ബ​സു​ക​ളാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

District News

കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രോ​ട് നാ​ട്ടു​കാ​ര്‍ കു​റ്റി​ശേ​രി​ക്ക​ട​വി​ലേ​ക്കു​ള്ള ബ​സ് പു​ന​രാ​രം​ഭി​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍​നി​ന്ന് വാ​ഴ​പ്പ​ള്ളി കു​റ്റി​ശേ​രി​ക്ക​ട​വി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന ബ​സ് നി​ര്‍​ത്ത​ലാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. ഒ​രു കാ​ല​ത്ത് ഈ ​റൂ​ട്ടി​ല്‍ നി​ര​വ​ധി സ​ര്‍​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 6.15, 7.00, 8.00, 8.45, 9.45, ഉ​ച്ച​യ്ക്ക് 1.00, വൈ​കി​ട്ട് 4.30, 5.30, 6.15 എ​ന്നി​ങ്ങ​നെ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ ല​ഭ്യ​മാ​യി​രു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്ര​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

വാ​ഴ​പ്പ​ള്ളി കു​റ്റി​ശേ​രി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് പെ​രു​ന്ന പൂ​വം​പ​ള്ളി മേ​ഖ​ല​യി​ലേ​ക്കും സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​യും ക്ര​മേ​ണ ഇ​ല്ലാ​താ​യ​തോ​ടെ ജ​ന​ങ്ങ​ള്‍ വ​ലി​യ യാ​ത്രാ​ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ്ത്രീ​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി​പ്പേ​ര്‍ ദു​രി​തം നേ​രി​ടു​ന്നു.

ഈ റൂ​ട്ടി​ലു​ള്ള ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ലൂ​ടെ വ​ലി​യ ബ​സു​ക​ള്‍ ഓ​ടി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യും സു​ര​ക്ഷാ​പ​ര​മാ​യും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. അ​തി​നാ​ല്‍ വ​ലി​യ ബ​സു​ക​ള്‍​ക്ക് പ​ക​രം 26 സീ​റ്റു​ള്ള മി​നി​ബ​സ് ഈ ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് കൂ​ടു​ത​ല്‍ അ​നു​യോ​ജ്യ​മാ​യി​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ വി​നു ജോ​ബ് എം​എ​ല്‍​എ​ക്കു പ​രാ​തി ന​ല്‍​കി.

Kerala

കെ​എ​സ്ആ​ർ​ടി​സി​ക്ക് ബംപറടിച്ചു; ച​​​ത​​​യ​​​ദി​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത് എ​​​ട്ട് കോ​​​ടി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്തെ അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലൂ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​തി​​​പ്പ്. ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പൊ​​​തു​​​അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തും യാ​​​ത്ര​​​ക്കാ​​​രു​​​ടെ വ​​​ർ​​​ധി​​​ച്ച പ​​​ങ്കാ​​​ളി​​​ത്ത​​​വു​​​മാ​​​ണ് വ​​​രു​​​മാ​​​ന​​​വ​​​ർ​​​ധ​​​ന​​​വി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്.

ച​​​ത​​​യ ദി​​​ന​​​മാ​​​യ വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ത്രം എ​​​ട്ട് കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ക​​​ള​​​ക്‌​​​ഷ​​​നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ല​​​ഭി​​​ച്ച​​​ത്. ഉ​​​ത്രാ​​​ടം, തി​​​രു​​​വോ​​​ണം, അ​​​വി​​​ട്ടം, ച​​​ത​​​യം ദി​​​ന​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്രാ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം വ​​​രു​​​മാ​​​ന​​​ത്തി​​​ലും ഗ​​​ണ്യ​​​മാ​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​നു സാ​​​ധി​​​ച്ചു.

മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത്ത​​​വ​​​ണ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​രു​​​മാ​​​ന​​​ത്തി​​​ലും മി​​​ക​​​ച്ച വ​​​ർ​​​ധ​​​ന​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഉ​​​ത്രാ​​​ട ദി​​​ന​​​ത്തി​​​ൽ ആ​​​കെ 21,45,267 പേ​​​രാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്ത​​​ത്. ഇ​​​തി​​​ൽ 9,34,056 പേ​​​ർ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ഫ്രീ ​​​ടി​​​ക്ക​​​റ്റ് ആ​​​നു​​​കൂ​​​ല്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി. അ​​​ന്ന് ആ​​​കെ 7.88 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ള​​​ക്‌​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​ൽ 2.04 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ഫ്രീ ​​​ടി​​​ക്ക​​​റ്റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​ത് 9,52,396 യാ​​​ത്ര​​​ക്കാ​​​രും 4.74 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.

അ​​​വി​​​ട്ടം ദി​​​ന​​​മാ​​​യ വ്യാ​​​ഴാ​​​ഴ്ച 3,490 ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി 7.01കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം നേ​​​ടി. ഈ ​​​ദി​​​വ​​​സം19,91,846 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​ര​​​ക്ക് കൂ​​​ടു​​​ത​​​ലു​​​ള്ള ദി​​​വ​​​സം മു​​​ൻ​​​കൂ​​​ട്ടി വി​​​ല​​​യി​​​രു​​​ത്തി അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ച​​​തും യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സ​​​ർ​​​വീ​​​സ് പ്ലാ​​​നി​​​ങ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു​​​മാ​​​ണ് വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന​​​വി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​ത്.

District News

കെ​എ​സ്ആ​ർ​ടി​സി​ക്ക് ഗ്രാ​മ​സേ​വി​നിയു​ടെ ഓ​ണ​സ​മ്മാ​നം

പാ​മ്പാ​ടി: 2014 മു​ത​ൽ ഗ്രാ​മ​ത്തി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗ്രാ​മ​സേ​വി​നി കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നാ​ട്ടു​കാ​ർ സ്വീ​ക​ര​ണം ന​ൽ​കി. ഗ്രാ​മ​സേ​വി​നി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​മ​ഫ​ല​മാ​യി 2014 ൽ ​തു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് 12 വ​ർ​ഷ​മാ​യി കോ​വി​ഡ് കാ​ല​ത്തു ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളൊ​ഴി​കെ തു​ട​ർ​ച്ച​യാ​യി സ​ർ​വീ​സ് ന​ട​ത്തിവ​രി​ക​യാ​ണ്. ഓ​ണം, വി​ഷു സ​മ​യ​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ ഈ ​ബ​സി​ന് വ​ര​വേ​ൽ​പ്പു ന​ൽ​കുക പ​തി​വാ​ണ്.

ഗ്രാ​മ​സേ​വി​നി ബ​സ് എ​ന്ന വി​ളി​പ്പേ​രി​ലു​ള്ള ബ​സി​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ലും വ​ലി​യ മൈ​ത്രി​യാ​ണ്. കോ​ട്ട​യ​ത്തു​നി​ന്നാ​രം​ഭി​ച്ച് പാ​മ്പാ​ടി ഗ്രാ​മ​സേ​വി​നി ജം​ഗ്ഷ​ൻ വ​ഴി നെ​ന്മ​ല, കു​മ്പ​ന്താ​നം, ക​ങ്ങ​ഴ വ​ഴി നെ​ടു​ങ്കു​ന്ന​ത്തേ​ക്കും തി​രി​ച്ച് പാ​മ്പാ​ടി വ​ഴി കൃ​ത്യ​സ​മ​യ​ത്ത് കോ​ട്ട​യ​ത്തേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ആ​റു​കി​ലോ​മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്ത് മ​റ്റു പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത ഗ്രാ​മ​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സമാ​ണ്. ഗ്രാ​മ​സേ​വി​നി കെ​എ​സ്ആ​ർ​ടി​സി എ​ന്ന വാ​ട്‌​സ് അ​പ് ഗ്രൂ​പ്പും ഈ ​ബ​സ് സ​ർ​വീ​സി​ന്‍റെ സ​മ​യ​വും റൂ​ട്ടി​ലെ സ്ഥ​ല​ങ്ങ​ളും അ​റി​യി​ച്ച് സ​ജീ​വ​മാ​ണ്.

ഒ​രു വ്യാ​ഴ​വ​ട്ടം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് ഗ്രാ​മ​സേ​വി​നി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ആ​ർ. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​ന്ന​ലെ സ്വീ​ക​ര​ണം ന​ൽ​കി. കൊ​ടി​തോ​ര​ണ​വും വാ​ഴ​യും കെ​ട്ടി ബ​സ് അ​ല​ങ്ക​രി​ച്ചു സു​ഗ​ന്ധം പൂ​ശി. ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും ഓ​ണ​ക്കോ​ടി ന​ൽ​കി.

യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ്പേ​രി​യും മ​ധു​ര​വും ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്. ഗ്രാ​മ​സേ​വി​നി യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ന്മ​ല​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ന് അ​ഡ്വ. കെ.​ആ​ർ. രാ​ജ​ൻ, പി.​ആ​ർ. അ​ജി​ത് കു​മാ​ർ, കു​ര്യാ​ക്കോ​സ് ഈ​പ്പ​ൻ, തോ​മ​സ് ലാ​ൽ, ര​ബീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, ബി​ജു തോ​മ​സ്, രാ​ജേ​ഷ് പു​ളി​ന്താ​നം, അ​നീ​ഷ് രാ​ജ​പ്പ​ൻ, സു​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, സ​ന്തോ​ഷ്, സു​നി​ൽ പു​ളി​ന്താ​നം, സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

കെ​എ​സ്ആ​ർ​ടി​സി പ്രോ​ജ​ക്ട് സൂ​ര്യക്ക് തു​ട​ക്ക​മാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൈ​​​​ലി​​​​യി​​​​ലും രൂ​​​​പ​​​​ത്തി​​​​ലും വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളു​​​​മാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ പ്രോ​​​​ജ​​​​ക്ട് സൂ​​​​ര്യ​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി.

കോ​​​​ടി​​​​ക​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് പു​​​​തി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം മി​​​​ക​​​​ച്ച സാ​​​​ങ്കേ​​​​തി​​​​ക നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള പ​​​​ഴ​​​​യ ബ​​​​സു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ ന​​​​വീ​​​​ക​​​​രി​​​​ച്ച് നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് പ്രോ​​​​ജ​​​​ക്റ്റ് സൂ​​​​ര്യ​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി. ജോ​​​​ൺ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 100 ദി​​​​ന ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണി​​​​ത്. ഇ​​​​തി​​​​നൊ​​​​പ്പം സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി വ​​​​ർ​​​​ക് ഷോ​​​​പ്പു​​​​ക​​​​ളി​​​​ൽ തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​യും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. സു​​​​ല​​​​ഭ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ലു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ആ​​​​ധു​​​​നി​​​​ക വി​​​​ശ്ര​​​​മ​​​​മു​​​​റി​​​​ക​​​​ളും ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ഡി​​​​പ്പോ​​​​ക​​​​ളു​​​​ടെ രൂ​​​​പ​​​​വും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

District News

കെഎസ്ആർടിസി: ബ​സ് വാ​ഷിം​ഗ് ജീ​വ​ന​ക്കാ​ര്‍​ക്കും 1000 രൂ​പ ഓ​ണം അ​ല​വ​ന്‍​സ്

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ബ​സ് വാ​ഷിം​ഗ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​ല്‍​സ​വ​ബ​ത്ത അനു​വ​ദി​ച്ചു. 1000 രൂ​പ ഓ​ണം അ​ല​വ​ന്‍​സ് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേശി​ച്ചി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ബ​സ് വാ​ഷിം​ഗ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​ല്‍​സ​വ ബ​ത്ത അ​നു​വ​ദി​ക്കു​ന്ന​ത്.

സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്കും താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്കും പു​റ​മേ 2019 നു ​ശേ​ഷം ഇ​ത്ത​വ​ണ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ഉ​ല്‍​സ​വ ബ​ത്ത ന​ല്‍​കാ​നു​ള്ള ന​ട​പ​ടി നേ​ര​ത്തെ സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കോ​ര്‍​പ​റേ​ഷ​നി​ലെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​മാ​യ ബ​സ് വാ​ഷിം​ഗ് ജീ​വ​ന​ക്കാ​രെ​ക്കൂ​ടി ചേ​ര്‍​ത്തു​പി​ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ഉ​ത്സ​വ​ബ​ത്ത​യും അ​ഡ്വാ​ന്‍​സും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് നേ​ര​ത്തെ 33.92 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മേ​യാ​ണ് വാ​ഷിം​ഗ് ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ല​വ​ന്‍​സി​ന് തു​ക ന​ല്‍​കു​ന്ന​ത്. സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് 10,000 രൂ​പ ഓ​ണം അ​ഡ്വാ​ന്‍​സ് ന​ല്‍​കാ​നാ​യി 21.5 കോ​ടി രൂ​പ​യും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് 1250 രൂ​പ ഉ​ത്സ​വ​ബ​ത്ത ന​ല്‍​കു​ന്ന​തി​ന് 5.32 കോ​ട​യും പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ര്‍​ഥ​ത​യും അ​ര്‍​പ്പ​ണ​ബോ​ധ​വും പ​രി​ഗ​ണി​ച്ചാ​ണ് ഓ​ണം ഫെ​സ്റ്റി​വ​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Kerala

യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി; അ​ന്ത​ർ​സം​സ്ഥാ​ന, വി​നോ​ദ​സ​ഞ്ചാ​ര സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ർ​ടി​സി വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും മ​റ്റ് അ​ധി​ക സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യും. ഓ​ഗ​സ്റ്റ് 21 മു​ത​ൽ 25 വ​രെ​യും ഓ​ഗ​സ്റ്റ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ​യും പ്ര​തീ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി സീ​റ്റ് ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ട് വ​രെ ബം​ഗ​ളൂ​രു, ചെ​ന്നൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തും. തി​ര​ക്ക​നു​സ​രി​ച്ച് ഈ ​റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കും. ഇ​തി​നു പു​റ​മെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ വ​ഴി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ താ​ല്പ​ര്യ​പ്ര​കാ​രം പ്ര​ത്യേ​ക ട്രി​പ്പു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

തി​രു​വോ​ണം ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ഷെ​ഡ്യൂ​ളു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലെ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും അ​ധി​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചും പു​തു​താ​യി ആ​രം​ഭി​ച്ച വോ​ൾ​വോ എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് സ​ർ​വീ​സ് ഇ​തി​ന​കം ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് സ​ർ​വീ​സ് ഇ​ന്നാ​രം​ഭി​ക്കും.

ബ​സ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും 9447071021 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ ‘ഹാ​യ്’ എ​ന്ന് സ​ന്ദേ​ശം അ​യ​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​പു​റ​മെ എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി നി​യോ ഒ​പി​ആ​ർ​എ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും www.keralartc.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും കെ​എ​സ്ആ​ർ​ടി​സി റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ വ​ഴി​യും മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഓ​ണം പൊ​ന്നോ​ണം; ഉ​ത്സ​വ​ബ​ത്ത​യും അ​ഡ്വാ​ൻ​സും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഉ​ത്സ​വ​ബ​ത്ത​യും അ​ഡ്വാ​ൻ​സും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ. ഇ​തി​നാ​യി 33.92 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ആ​ർ​ടി​സി സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ ഓ​ണം അ​ഡ്വാ​ൻ​സ് ന​ൽ​കാ​നാ​യി 21.5 കോ​ടി രൂ​പ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​നു​വ​ദി​ക്കു​ക. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 1250 രൂ​പ ഉ​ത്സ​വ​ബ​ത്ത ന​ൽ​കു​ന്ന​തി​ന് 5.32 കോ​ടി രൂ​പ​യും പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണം സാ​ല​റി അ​ഡ്വാ​ൻ​സ് 2023 ന് ​ശേ​ഷം ന​ൽ​കി​യി​രു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യി​ൽ പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ഓ​ണം അ​ല​വ​ൻ​സ് 2019 ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്.

Kerala

പാ​ലോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു  

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പേ​ര​യം മീ​ൻ​മു​ട്ടി ചൂ​ട​ൽ മ​ഞ്ചു സ​ദ​ന​ത്തി​ൽ കി​ര​ൺ (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യ ചൂ​ട​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. നെ​ടു​മ​ങ്ങാ​ട് നി​ന്നും പ​ന​വൂ​ർ ആ​ന​കു​ളം വ​ഴി പാ​ലോ​ട്ടേ​ക്ക് വ​ന്ന ബ​സ് കി​ര​ൺ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പാ​ലോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: കെ​എ​സ്ആ​ർ​ടി​സി​ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​യ​നാ​ട് പെ​രും​ത​ട്ട സ്വ​ദേ​ശി​യാ​യ വാ​രി​ക്കോ​ട്ട് മീ​ത്ത​ൽ വി​നീ​ത് കു​മാ​ർ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി ഇ​ന്ന് പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കൊ​ണ്ടോ​ട്ടി പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

District News

­­­കെ​എ​സ്ആ​ര്‍​ടി​സി-സ്വ​കാ​ര്യ ബ​സ് ത​ര്‍​ക്കം രൂ​ക്ഷ​ം ത​ണ്ണി​ത്തോ​ട്ടി​ല്‍ പ്രി​യ​ദ​ര്‍​ശി​നി ബ​സ് ത​ട​ഞ്ഞു

കോ​ന്നി: കോ​ന്നി-​ത​ണ്ണി​ത്തോ​ട് റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ​താ​യി ആ​രം​ഭി​ച്ച പ്രി​യ​ദ​ര്‍​ശി​നി ബ​സ് സ​ര്‍​വീ​സു​ക​ള്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ചേ​ര്‍​ന്ന് ത​ട​ഞ്ഞു. റോ​ഡി​ല്‍ ബ​സു​ക​ള്‍ കു​രു​ക്കി​യി​ട്ട് ത​ട​സം സൃ​ഷ്‌​ടി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് നേ​രി​യ സം​ഘ​ര്‍​ഷാ​വ​സ്ഥ​യും യാ​ത്രാ​ദു​രി​ത​വും ഉ​ണ്ടാ​യി.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച ര​ണ്ട് പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ളാ​ണ് ത​ണ്ണി​ത്തോ​ട് ജം​ഗ്ഷ​നി​ല്‍ വെ​ച്ച് ത​ട​ഞ്ഞ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന ഈ ​റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. പു​തി​യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​തോ​ടെ വ​ലി​യ വ​രു​മാ​ന​ന​ഷ്‌​ടം ഉ​ണ്ടാ​കു​മെ​ന്നും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ന് തൊ​ട്ടു​മു​ന്‍​പാ​യി ഓ​ടി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നു​മാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​രോ​പ​ണം.

'ബ്ലൂ ​ഹി​ല്‍' എ​ന്ന സ്വ​കാ​ര്യ ബ​സ് നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ ഉ​ട​മ ത​ന്‍റെ 16 ബ​സു​ക​ള്‍ ഒ​ന്നി​ച്ച് ജം​ഗ്ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​ട്ടാ​ണ് വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​വ​ര്‍ നി​ര്‍​ത്തി​വെ​ക്കു​ക​യും ചെ​യ്തു. പു​തി​യ ബ​സു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പെ​ര്‍​മി​റ്റോ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

ബ​സ് ത​ട​ഞ്ഞ​ത​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് ത​ര്‍​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് തു​ട​രാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്.

പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​ഞ്ഞതിൽ പ്രതിഷേധം

ത​ണ്ണി​ത്തോ​ട്: ത​ണ്ണി​ത്തോ​ട്ടി​ൽ പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​ഞ്ഞ സം​ഭ​വം ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടു​മു​ള്ള വെ​ല്ലു​വി​ളി. പ​ത്ത​നം​തി​ട്ട- ക​രി​മാ​ൻ​തോ​ട് റൂ​ട്ടി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​രം പു​തു​താ​യി ആ​രം​ഭി​ച്ച പ്രി​യ​ദ​ർ​ശി​നി - സ​ർ​വീ​സ് ത​ണ്ണി​ത്തോ​ട് മൂ​ഴി​യി​ൽ വ​ച്ച് അ​ട്ട​ച്ച​ക്ക​ൽ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​തും സ്വ​കാ​ര്യ ബ​സു​ക​ൾ കു​റു​കെ​യി​ട്ട് സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യോ​ര മേ​ഖ​ല​യാ​യ എ​ലി മു​ള്ളം​പ്ലാ​ക്ക​ൽ, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്, ക​രി​മാ​ൻ​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ത്രീ​ജ​ന​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ , തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റ് സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ്രീ​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​വാ​ൻ ന​ട​ത്തി​യ ശ്ര​മം ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സം​ഘ​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം എ​ന്നി​വ​ർ പ​റ​ഞ്ഞു.

ത​ണ്ണി​ത്തോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ്പ​ൻ​തോ​ട്ടി​ൽ നി​ന്നും തേ​ക്കു​തോ​ട് മൂ​ഴി​യി​ലേ​ക്ക് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. അ​മ്പി​ളി, അ​ജ​യ​ൻ​പി​ള്ള ആ​നി​ക്ക​നാ​ട്, ജോ​യി ചി​റ്റ​രു​വി​ക്ക​ൽ, ജോ​ൺ കി​ഴ​ക്കേ​തി​ൽ, ശ​രാ​ങ്ക​ൻ, സി​സി​ലി വ​ർ​ഗീ​സ്, തേ​ക്കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പ്രി​യ​ദ​ർ​ശി​നി ബ​സ് ത​ട​ഞ്ഞു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

പ​ത്ത​നം​തി​ട്ട: കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സ് സ്വ​കാ​ര്യ​ബ​സു​കാ​ർ ത​ട​ഞ്ഞ​താ​യി പ​രാ​തി.ത​ണ്ണീ​ർ​ത്തോ​ട്ടി​ൽ ഇ​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ച പ്രി​യ​ദ​ർ​ശി​നി ബ​സാ​ണ് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. ര​ണ്ട് കെ​എ​സ്‌​ആ​ർ​ടി​സി ബ​സു​ക​ളാ​ണ് ത​ണ്ണീ​ർ​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ത​ണ്ണീ​ർ​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്‌​ആ​ർ​ടി​സി സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​റൂ​ട്ടി​ൽ 15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ര​ണ്ട് കെ​എ​സ്‌​ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​തോ​ടെ​യാ​ണ് പു​തി​യ സ​ർ​വീ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഒ​രു സ്വ​കാ​ര്യ ബ​സു​ട​മ ത​ന്‍റെ 16 ബ​സു​ക​ൾ ഒ​രു​മി​ച്ച് ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ട് കെ​എ​സ്‌​ആ​ർ​ടി​സി ത​ട​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് കെ​എ​സ്‌​ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

Kerala

ഡി​വൈ​എ​ഫ്ഐ റാ​ലി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച് ക​യ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

താ​മ​ര​ശേ​രി: ഡി​വൈ​എ​ഫ്ഐ​യു​ടെ പ്ര​ക​ട​ന​ത്തി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ച്ച യം​ഗ് ഇ​ന്ത്യ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ജാ​ഥ താ​മ​ര​ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 

പ​രി​ക്കേ​റ്റ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സ്വാ​തി, അ​ഭി​ഷേ​ക്, കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ അ​ബ്ദു​ൽ ഷ​ക്കൂ​ർ എ​ന്നി​വ​ർ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് പ്ര​ക​ട​ന​ത്തി​നി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യെ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ ആ​രോ​പ​ണം. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ക​ട​ന​ക്കാ​രും ബ​സ് ഡ്രൈ​വ​റും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ താ​മ​ര​ശേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

District News

നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി

പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ ഒ​രു സ​ർ​വീ​സ്കൂ​ടി നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​തോ​ടെ​യാ​ണ് സ​ർ​വീ​സി​ന് തു​ട​ക്ക​മാ​യ​ത്.

ഇ​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ നാ​ലാ​മ​ത്തെ സ​ർ​വീ​സാ​യി. രാ​വി​ലെ ഒ​ന്പ​തി​ന് പാ​ല​ക്കാ​ട്ടു​നി​ന്നു ബ​സ് പു​റ​പ്പെ​ടും.
ആ​ദ്യ സ​ർ​വീ​സി​നു​ശേ​ഷം സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഡി​ടി​ഒ ജോ​സി ജോ​ണ്‍, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ഷ്ക​ർ, പി. ​ക​ലാ​ധ​ര​ൻ, ഡി​പ്പോ എ​ൻ​ജി​നി​യ​ർ റെ​ജി​കു​മാ​ർ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ടി. ​സ​ന്തോ​ഷ് കു​മാ​ർ, പി.​എ​സ്. മ​ഹേ​ഷ്, എം. ​ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി സി.​പി. ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: ‌‌‌പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യി​ൽ പു​രു​ഷ​ന്മാ​ര്‍​ക്കും സീ​റോ ടി​ക്ക​റ്റ് ന​ല്‍​കി​യെ​ന്ന പ​രാ​തി ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണ്‍. ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്ക​രു​തെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ല​ർ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ബോ​ധ​പൂ​ര്‍​വം ചെ​യ്യ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ യാ​ത്ര ചെ​യ്ത അ​ഞ്ച് പു​രു​ഷ​ന്മാ​ര്‍​ക്ക് സീ​റോ ടി​ക്ക​റ്റ് ന​ല്‍​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. അ​തി​നി​ട​യി​ല്‍ ചി​ല ജീ​വ​ന​ക്കാ​ര്‍ ഇ​ത്ത​രം രീ​തി​ക​ള്‍ കാ​ണി​ക്ക​രു​തെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്രി​യ​ദ​ര്‍​ശി​നി ബ​സു​ക​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ കാ​ണു​ന്ന തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ക്യൂ ​സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി.​പി. ജോ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു ബസ് ചെരിഞ്ഞു; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

മങ്കൊമ്പ്: കുമരംകരിയിൽ കെഎസ്ആർടിസി ബസ് പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു ചെരിഞ്ഞു. ഇന്നു രാവിലെ 7.50നാണ് സംഭവം. കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് കുമരംകരിയില്‍വച്ച് പറമ്പടിപൊന്നാംപാക്ക പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു അപകടകരമാംവിധം ചെരിയുകയായിരുന്നു.

എന്നാൽ, ജീവനക്കാരും യാത്രക്കാരും അവസരോചിതമായ ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. കുഴിയില്‍ചാടി പിന്‍ചക്രത്തിന്‍റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം.

കെഎസ്ടിപിയുടെ വീയപുരം-തുരുത്തി റോഡുനവീകരണ പദ്ധതിയുടെ ഭാഗമായുള്ള മിനി പൈപ്പുകലുങ്കിന്‍റെ നിര്‍മാണം നടക്കുമ്പോള്‍ വാഹനങ്ങള്‍ക്കു കടന്നുപോകാനായി നിര്‍മിച്ചിരിക്കുന്ന താത്കാലിക ബൈപാസ് റോഡിലെ കുഴിയാണ് അപകടത്തിനിടയാക്കിയത്.

കുമരംകരിയിലെത്തുമ്പോള്‍ വിദ്യാര്‍ഥികളടക്കം നൂറ്റിയിരുപതോളം യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് ബസിനുള്ളിലുണ്ടായിരുന്നു. അലറിക്കൂവിയ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയശേഷം ഏറെ പണിപ്പെട്ടാണ് ജീവനക്കാര്‍ കുമരംകരി ക്ഷേത്രത്തിനു സമീപമുള്ള സ്റ്റോപ്പിലേക്ക് ബസ് എത്തിച്ചത്.
‌
വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയുമൊക്കെ യാത്ര മുടങ്ങാതിരിക്കുന്നതിനായി ഡ്രൈവര്‍ വിനോദ് കുമാര്‍ ബസ് പറാല്‍ പള്ളിക്കു സമീപം എത്തിച്ച് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ വരുന്ന കാവാലം ലിസ്യൂവില്‍നിന്നുള്ള ബസില്‍ കൂടുതല്‍ തിരക്കായിരിക്കുമെന്നതിനാല്‍, പറാല്‍വരെയെങ്കിലുമെത്തിക്കാന്‍ ജീവനക്കാര്‍ കാട്ടിയ സന്മനസ് യാത്രക്കാര്‍ക്ക് അനുഗ്രഹമായി.

വെള്ളപ്പൊക്കത്തിനു മുന്‍പു വരെ വാലടി- മുളയ്ക്കാംതുരുത്തി റോഡിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ബസ്സുകളാണിപ്പോള്‍ കുമരംകരി- പറാല്‍ റൂട്ടിലൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നത്.

കെഎസ്ടിപി പദ്ധതിയുടെ തന്നെ ഭാഗമായി വാലടിറോഡില്‍ നിര്‍മ്മിച്ചിട്ടുള്ള മിനിപൈപ്പുകലുങ്കുകളിൽ ഒരെണ്ണത്തിന്‍റെ അപോച്ച് റോഡ് മക്കടിച്ചു പൊക്കാത്തതിനാലും, അവിടെ താത്കാലികമായി നിര്‍മിച്ചിട്ടുള്ള ബൈപാസ് റോഡിന്‍റെ അവസ്ഥ മോശമായതിനാലുമാണ് അതുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളിപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

106.4 കോടി രൂപ ചെലവഴിച്ചുള്ള കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ വാലടി- മുളയ്ക്കാംതുരുത്തി റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എസിറോഡിലെ 880.74 കോടിയുടെ നവീകരണത്തിന്‍റെ മാതൃകയിലാണു നടക്കുന്നത്. ഉയരപ്പാതകളും കൃഷിക്കുവേണ്ടിയുള്ള പമ്പിംഗ് നടന്നുവന്നിരുന്ന പാടശേഖരപ്രദേശങ്ങളും ഒഴികെയുള്ള, എസി റോഡിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളംകയറി ഗതാഗതം മുടങ്ങിയിരുന്നു.

ഇതേ പോലെ വാലടി റോഡിലൂടെ വെള്ളത്തില്‍ നീന്തിക്കയറി മുളയ്ക്കാംതുരുത്തിയിലെത്തിയാണ് രോഗികളുള്‍പ്പെടെയുള്ള അത്യാവശ്യക്കാര്‍ ഇക്കഴിഞ്ഞ വെള്ളപ്പൊക്കദിനങ്ങളില്‍ യാത്രചെയ്തത്.

റോഡുപണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതുമൂലം വര്‍ഷങ്ങളായി ഇതുവഴി യാത്രചെയ്യുന്നവരെല്ലാം ദുരിതത്തിലാണ്. നവീകരണത്തിനു മുന്‍പ് റോഡിനുണ്ടായിരുന്ന സൗകര്യങ്ങളിലൊന്നും കാര്യമായ വര്‍ദ്ധനവില്ലാതെവരുകയും, വെള്ളപ്പൊക്കംപോലുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവാതിരിക്കുകയുമൊക്കെ ചെയ്താല്‍; പൊതുഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമെന്നാണ് നാട്ടുകാരിപ്പോള്‍ ചോദിക്കുന്നത്.

കോടികളുടെ പദ്ധതിയായതിനാല്‍ ഉടനെയൊന്നും പുതിയൊരു പദ്ധതിക്ക് അനുമതി ലഭിക്കാനിടയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോരണ്ടോ ദിവസം മഴപെയ്താല്‍ വെള്ളക്കെട്ടിലാകുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്കുള്ളിലെ റോഡുകള്‍ക്കുവേണ്ടി ആവിഷ്‌കരിച്ച പദ്ധതി, പ്രാദേശിക പ്രത്യേകതകളൊന്നും പരിഗണിക്കാതെ രൂപകല്‍പ്പന ചെയ്തത് ആര്, എങ്ങനെ തുടങ്ങിയ വിശദാംശങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്തായാലും വെള്ളം പൊങ്ങുമ്പോഴെല്ലാം, ആശുപത്രിയുള്‍പ്പെടെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ദിവസങ്ങളോളം വെള്ളക്കെട്ടില്‍ കുടുങ്ങുന്ന അവസ്ഥയും ആരോഗ്യ ശുചിത്വ പ്രശ്‌നങ്ങളുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വാലടിയിലേതിലും ദയനീയമായ അവസ്ഥയിലുള്ള വെള്ളക്കെട്ടാണ്, മുളയ്ക്കാംതുരുത്തി- കാവാലം റോഡിന്‍റെ കിഴക്കേചേന്നംകരികലുങ്കുവരെയുള്ള ഭാഗങ്ങളിലുണ്ടായിരുന്നത്. കുറിച്ചി- കാവാലം റോഡിലെ ഈരമുതലുളള ഭാഗങ്ങളും വെള്ളത്തിലാകുന്നതു പതിവാണ്. വെള്ളത്തിലൂടെ വണ്ടിയോടി വാഹനങ്ങളും റോഡുകളും തകരാറിലാകുന്നതുമൂലമുള്ള നഷ്ടങ്ങളും, അപകടസാധ്യതകളുമെല്ലാം വളരെ വലുതാണ്.

ഇത്തരത്തില്‍ വന്‍ ദുരന്തമായി കലാശിക്കാമായിരുന്ന അപകടമാണ് കുമരംകരിയിൽ ഇന്ന് ഒഴിവായത്. റോഡുകള്‍ നവീകരിക്കുമ്പോള്‍ എംഎഫ്എലിന്‍റെ (മാക്‌സിമം ഫ്‌ളെഡ് ലെവല്‍) അടിസ്ഥാനത്തില്‍ ഉയര്‍ത്തിപ്പണിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഏതാനും വര്‍ഷം മുന്‍പ് എസിറോഡിലടക്കം വെള്ളംകയറി ഗതാഗതം മുടങ്ങിയപ്പോഴും, പാടശേഖരങ്ങളില്‍ പമ്പിംഗ് ഉണ്ടായിരുന്നതിനാല്‍ കാവാലം സെക്ടറില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം സുഗമമായി നടന്നതിനെ മാതൃകയാക്കി, സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാവശ്യമായ സ്ഥിരം പദ്ധതികളാവിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ശൃംഖലയായുള്ള പാടശേഖരങ്ങള്‍ക്കുള്ളിലൂടെയുള്ള കുട്ടനാടന്‍ റോഡുകള്‍, കൃഷിയില്ലാത്ത മഴക്കാലത്ത് നിരന്തരംവെള്ളക്കെട്ടില്‍ മുങ്ങിക്കിടന്നു തകരുന്നതിപ്പോള്‍ പതിവാണ്. ഇതുള്‍പ്പെടെയുള്ള വെള്ളക്കെട്ടുദുരിതങ്ങളൊഴിവാക്കുന്നതിനായി നീലംപേരൂര്‍ ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപാ വകയിരുത്തി നിയന്ത്രിതപമ്പിംഗ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2025 ഡിസംബര്‍ 31ലെ മന്ത്രിസഭായോഗം ദുരിതനിവാരണത്തിനായുള്ള പമ്പിംഗിന് തുകയനുവദിക്കാന്‍ ആലപ്പുഴ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു കുട്ടനാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് നീലംപേരൂര്‍ പഞ്ചായത്തില്‍ ഒഴുക്കിന്‍റെ ശക്തിയും വെള്ളത്തിന്‍റെ തള്ളലും താരതമ്യേനെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.

ഇത്തരത്തില്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും, വാലടി- കാവാലം റോഡ് കടന്നുപോകുന്ന നീലംപേരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളിലൊന്നും നിയന്ത്രിതപമ്പിംഗ് നടപ്പായില്ല. പാടശേഖരസമിതികളുടെ ഔദാര്യത്തില്‍ മാത്രം ആശ്രയിച്ചാല്‍ പദ്ധതി നടപ്പാകില്ലെന്നതാണ് നീലംപേരൂരിലെ അനുഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.

കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ മിനിപൈപ്പു കലുങ്കുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും, മുളയ്ക്കാംതുരുത്തി-വാലടി റോഡിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാംരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കുട്ടനാട് മേഖലാ പസിഡന്‍റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു.

Kerala

കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് അ​പ​ക​ടം; വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ല്ല​റ താ​പ​സ​ഗി​രി സ്വ​ദേ​ശി അ​ൽ അ​മീ​നാ​ണ് (19) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ർഥി​യാ​ണ് അ​മീ​ൻ.

ഇ​ന്ന് രാ​വി​ലെ ഒമ്പതോടെ ക​ല്ല​റ ജം​ഗ്ഷ​നി​ൽ വച്ചാ​യി​രു​ന്നു സം​ഭ​വം. ക​ല്ല​റ​യി​ൽ നി​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ പെ​ട്ടെ​ന്ന് തു​റ​ന്ന് വി​ദ്യാ​ർ​ഥി പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മീ​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

'പ്രി​യ​ദ​ർ​ശി​നി' പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ വെ​ള്ള​റ​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ആ​റ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. അ​ഞ്ച് ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ഒ​രു സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്കു​മെ​തി​രെ​യാ​ണ് വ​കു​പ്പു​ത​ല ന​ട​പ​ടി.

യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ ഭീ​തി പ​ര​ത്തു​ന്ന രീ​തി​യി​ൽ വെ​ള്ള​റ​ട ഡി​പ്പോ ഉ​ട​ൻ പൂ​ട്ടു​മെ​ന്ന ത​ര​ത്തി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് കു​പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നും ഡി​പ്പോ​യി​ൽ രാ​ഷ്ട്രീ​യ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ.

കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

സു​ധീ​ർ എ​സ്. (സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ), ഷാ​ജി​കു​മാ​ർ (ക​ണ്ട​ക്ട​ർ), മോ​ഹ​ൻ​രാ​ജ് (ക​ണ്ട​ക്ട​ർ), അ​നീ​ത് ജെ.​എ​ൽ (ക​ണ്ട​ക്ട​ർ), ദീ​പ​ക് (ക​ണ്ട​ക്ട​ർ), ര​തീ​ഷ് ആ​ർ.​ജെ. (ക​ണ്ട​ക്ട​ർ) എ​ന്നി​വ​രെ​യാ​ണ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റ് ഡി​പ്പോ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.

 

 

District News

ത​വ​നൂ​ര്‍ ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റോ​പ്പ്: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

ത​വ​നൂ​ര്‍: സെ​ന്‍​ട്ര​ല്‍ പ്രി​സ​ണ്‍ ആ​ന്‍​ഡ് ക​റ​ക്‌ഷ​ണ​ല്‍ ഹോ​മി​ന് സ​മീ​പ​ത്തെ ത​വ​നൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം. ജ​യി​ലി​ന് സ​മീ​പ​ത്താ​യി സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ മ​ന്ദി​രം, മ​ഹി​ളാ മ​ന്ദി​രം, ചി​ല്‍​ഡ്ര​ന്‍​സ് ഹോം, ​പ്ര​തീ​ക്ഷാ ഭ​വ​ന്‍, എ​ന്‍​ട്രി ഹോം ​ഫോ​ര്‍ ഗേ​ള്‍​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ ദി​വ​സേ​ന ത​വ​നൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

തൃ​ശൂ​ര്‍-കു​ന്നം​കു​ളം സ്റ്റേ​റ്റ് ഹൈ​വേ 69ല്‍ ​കു​റ്റി​പ്പു​റം ബ​സ് സ്റ്റാ​ന്‍​ഡി​നും കു​റ്റി​പ്പു​റം എം​ഇ​എ​സ് കോ​ള​ജ് സ്റ്റോ​പ്പാ​യ ന​ട​ക്കാ​വി​നും ഇ​ട​യി​ലു​ള്ള ത​വ​നൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍ നി​ല​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് സ്റ്റോ​പ്പി​ല്ലാ​ത്ത​ത് ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ജ​യി​ല്‍ അ​ഡൈ്വ​സ​റി സ​മി​തി അം​ഗം പി. ​രാ​ജീ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

ത​വ​നൂ​ര്‍ ജ​യി​ലി​ല്‍നി​ന്ന് വി​വി​ധ കോ​ട​തി​ക​ളി​ലേ​ക്കും കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ത​ട​വു​കാ​രെ പോ​ലീ​സ് എ​സ്‌​കോ​ര്‍​ട്ടി​ല്‍ കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്. അ​തി​നാ​ല്‍ ത​വ​നൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍ ബ​സ് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒന്പതുപേർക്ക് പരിക്ക്

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ര്‍​ടി സി ​ബ​സും ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എം​സി റോ​ഡി​ല്‍ മൈ​ലം ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സാ​ണ് എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നു വ​ന്ന ലോ​റി​യി​ല്‍ ഇ​ടി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി​ബ​സ് ഡ്രൈ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജി​നു (54)വിനേയും ​യാ​ത്ര​ക്കാ​രാ​യ എ​ട്ട് പേ​രെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.

District News

കൊട്ടാരക്കര കെ​എ​സ്ആ​ര്‍​ടി​സി ഗാ​രേ​ജ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ഫ​യ​ലി​ല്‍ ത​ന്നെ

കൊ​ട്ടാ​ര​ക്ക​ര: ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​യി​ല്ല; കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ഭാ​ഗ​മാ​യ ഗാ​രേ​ജിന്‍റെ അവസ്ഥ ദയനീയം. എം​സി റോ​ഡും കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യപാ​ത​യും സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന പ​ട്ട​ണ​മെ​ന്ന നി​ല​യി​ല്‍ എ​പ്പോ​ഴും ബ​സു​ക​ള്‍ വ​ന്നു​പോ​കു​ന്ന ഡി​പ്പോ​യും ഗാ​രേ​ജു​മാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ത്.

ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല. ബ​സു​ക​ള്‍ ക​ട​ന്നു​വ​രു​ന്ന വ​ഴി​യും പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട സ്ഥ​ല​വു​മൊ​ക്കെ കു​ഴി​ക​ള്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ടാ​റിം​ഗ് ന​ട​ത്താ​നോ, കോ​ണ്‍​ക്രീ​റ്റ് ന​ട​ത്താ​നോ പോ​ലും സം​വി​ധാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.

കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ ഇ​വി​ടെ ചെ​ളി​ക്കു​ള​മാ​കും. ഒ​രു കെ​ട്ടി​ട​ത്തിന്‍റെ മു​ക​ളി​ലും വ​ശ​ങ്ങ​ളി​ലും കാ​ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ത​ക​ര്‍​ന്ന് വീ​ഴാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ആ​സ്ബ​സ്റ്റാ​സ് ഷീ​റ്റു​ക​ള്‍. ബ​സു​ക​ള്‍ ക​യ​റ്റി​യി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​വാ​ന്‍ മ​തി​യാ​യ ഷെ​ഡു​ക​ളി​ല്ല. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഡി​പ്പോ​യും അ​തി​ന്‍റെ ഭാ​ഗ​മാ​യ ഗാ​രേ​ജു​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ല്‍​കു​ന്നി​ല്ല.
ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് നി​ര്‍​മ്മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ 18 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും ഫ​യ​ലി​ല്‍ ഉ​റ​ങ്ങു​ക​യാ​ണ്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ഗാ​രേ​ജ് ന​വീ​ക​രി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

മ​ന്ത്രി​യാ​യി​രു​ന്ന കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ മു​ന്‍​കൈ​യെ​ടു​ത്ത് സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി രണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തു​മാ​ണ്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ യാ​തൊ​രു​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗാ​രേ​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പു​തി​യ കെ​ട്ടി​ടം, ത​റ​യി​ല്‍ ഇന്‍റ​ര്‍​ലോ​ക്ക് പാ​ക​ല്‍, വി​ശ്ര​മ മു​റി നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ നേ​രെ എ​തി​ര്‍​വ​ശ​ത്താ​യാ​ണ് ഗാ​രേ​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ക​രാ​റു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു റോ​ഡി​ലി​റ​ങ്ങി, ദേ​ശീ​യ​പാ​ത മു​റി​ച്ചു​വേ​ണം ഗാ​രേ​ജി​ലേ​ക്ക് ക​ട​ക്കാ​ന്‍. ബ​സ് സ്റ്റാ​ന്‍​ഡി​നോ​ട് ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഗാ​രേ​ജ് നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

 

Kerala

പ​റ​മ്പി​ക്കു​ളം റൂട്ടിൽ ഓടണം; കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി സ​ഹ​ക​ര​ണ സം​ഘം

കോ​ഴി​ക്കോ​ട്: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് ഒ​രു സ​ഹ​ക​ര​ണ സം​ഘം ബ​സ് വാ​ങ്ങി​ക്കൊ​ടു​ക്കു​ന്നു. ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി കാ​ലി​ക്ക​റ്റ് സി​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം ത​ങ്ങ​ളു​ടെ പൊ​തു​ന​ന്മ ഫ​ണ്ടി​ൽ നി​ന്ന് 40 ല​ക്ഷം രൂ​പ ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ണി​ന് കൈ​മാ​റി.

കോ​ഴി​ക്കോ​ട് നി​ന്ന് പാ​ല​ക്കാ​ട്ടെ പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് മു​ത​ല​മ​ട വ​ഴി ബ​സ് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ൽ ഇ​വി​ടേ​ക്ക് നേ​രി​ട്ട് ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ല. സം​ഘം ഡ​യ​റ​ക്ട​റും എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​യ സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ൻ, 2021ൽ ​പാ​ല​ക്കാ​ട് നെ​ന്മാ​റ​യി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ മു​ത​ല​മ​ട​ക്കാ​രു​ടെ യാ​ത്രാ​ദു​രി​തം നേ​രി​ട്ട് ക​ണ്ടി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

ഈ ​സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ​റ​മ്പി​ക്കു​ള​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മു​ത​ല​മ​ട​യി​ൽ എ​ത്താ​നു​ള്ള പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും. കൂ​ടാ​തെ ഈ ​റൂ​ട്ടി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളും വ​ർ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യെ സ​ഹാ​യി​ക്കാ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് പൊ​തു​ന​ന്മ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന തീ​രു​മാ​നം ഉ​ട​ൻ വ​രാ​നി​രി​ക്കെ​യാ​ണ് കാ​ലി​ക്ക​റ്റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഈ ​മാ​തൃ​കാ​പ​ര​മാ​യ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും അ​വ​രു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​റ​ക്കാ​ൻ ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും. ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലൂ​ടെ 2000 പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

കെ​എ​സ്ആ​ര്‍​ടി​സി നൂ​റോ​ളം അ​ധി​ക ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കും

ചാ​ത്ത​ന്നൂ​ര്‍: ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി കെഎ​സ്ആ​ര്‍ടിസി 12ന് ​പു​ല​ര്‍​ച്ചെ ര​ണ്ട് മു​ത​ല്‍ സം​സ്ഥാ​ന​ത്തെ 13 പ്ര​ധാ​ന ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​ന് പു​റ​മെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ​യും ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ച​ത്. മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ത്ത​വ​ണ സ​ര്‍​വീ​സി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ധി​ക സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി 62 ബ​സു​ക​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍, ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 100 ബ​സു​ക​ള്‍ അ​ധി​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി സി.​പി. ജോ​ണ്‍ വ്യ​ക്ത​മാ​ക്കി.

ബ​ലി​ത​ര്‍​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ യാ​ത്രാ​ത്തി​ര​ക്ക് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് യ​ഥാ​സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​ത്യേ​ക സം​ഘ​ത്തെ​യും ഓ​ഫി​സ​ര്‍​മാ​രെ​യും കെ​എ​സ്ആ​ര്‍​ടി​സി മു​ന്‍​കൂ​ട്ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ലം, വ​ര്‍​ക്ക​ല, ശം​ഖു​മു​ഖം, വേ​ളി, അ​രു​വി​ക്ക​ര, അ​രു​വി​പ്പു​റം, ക​ഠി​നം​കു​ളം, ചേ​റ്റ​മം​ഗ​ലം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, കൊ​ല്ല​ത്തെ തി​രു​മു​ല്ല​വാ​രം, ആ​ലു​വ, തി​രു​നാ​വാ​യ, തി​രു​നെ​ല്ലി ക്ഷേ​ത്രം തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക.
തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ച്ച് അ​യ​ക്കാ​നു​മു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

കർണാടകയിലെ കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് ഗതാഗത മന്ത്രി

കോ​ഴി​ക്കോ​ട്: ക​ർ​ണാ​ട​ക​യി​ലെ ബി​ഡ​ദി​ക്ക​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ബ​സി​ന് പ​ഴ​ക്ക​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ മി​ഥി​ലേ​ഷ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ സ്ഥി​ര​പ​രി​ച​യ​മു​ള്ള ആ​ളാ​ണ്. പ​തി​നാ​റു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ൾ വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നും അ​തി​നാ​ൽ​ത്ത​ന്നെ ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ യാ​തൊ​രു​വി​ധ അ​പാ​ക​ത​ക​ളും ഇ​തി​ലി​ല്ലെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മൈ​സൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ അ​ന്നു രാ​ത്രി ത​ന്നെ ബം​ഗ​ളൂ​രു സ​ർ​വീ​സി​നാ​യി വീ​ണ്ടും നി​യോ​ഗി​ച്ചു​വെ​ന്നും, അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ശ്ര​മം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക്ഷേ​പം. കൂ​ടാ​തെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​രം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് വ​ണ്ടി ഓ​ടി​ച്ച​തെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

District News

ജീ​വ​ന​ക്കാ​രി​ല്ല; താ​ളം​തെ​റ്റി ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി

എ​ട്ടു ക​ണ്ട​ക്ട​ര്‍​മാ​രു​ടെ കു​റ​വ് നി​ക​ത്തി​യി​ല്ല, പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​ന്നു,  ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​വ​താ​ള​ത്തി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​ന്നു. എ​ട്ടു ക​ണ്ട​ക്ട​ര്‍​മാ​രു​ടെ കു​റ​വ് നി​ക​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും മൂ​ലം സ​ര്‍​വീ​സു​ക​ളെ​യും ദൈ​നം​ദി​ന ഭ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നേ ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്റ്റേ​ ഷ​ന്‍ മാ​സ്റ്റ​ര്‍​മാ​രി​ല്‍ ഒ​രാ​ളെ​യും ര​ണ്ടു താ​ത്കാ​ലി​ക ക്ലാ​ര്‍​ക്കു​മാ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ട് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി.

എം​പ്ലോ​യ്‌​മെ​ന്‍റ്് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി നി​യ​മി​ച്ച താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രെ വീ​ണ്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ എ​ട്ടു ക​ണ്ട​ക്ട​ര്‍​മാ​രു​ടെ കു​റ​വ് ഇ​തു​വ​രെ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. പ​ക​ല്‍ സ​മ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​പോ​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

നി​ല​വി​ലു​ള്ള ക​ണ്ട​ക്ട​ര്‍​മാ​രി​ല്‍ മൂ​ന്നു​പേ​രെ ഓ​ഫീ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ ക​ണ്ണി​ക്ക​ര വ​ഴി ആ​ലു​വ, എ​റ​ണാ​കു​ളം ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ സ്ഥി​ര​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. നൈ​റ്റ് ടി​ക്ക​റ്റ് ആ​ന്‍​ഡ് കാ​ഷ് വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ല്‍ ഒ​രാ​ളും ഒ​രു അ​സി​സ്റ്റ​ന്‍റും മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​ര്‍ മാ​റി​മാ​റി തു​ട​ര്‍​ച്ച​യാ​യി ഏ​ഴു ദി​വ​സ​വും ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കേ​ണ്ട സ്ഥി​തി​യി​ലാ​ണ്.

ഓ​പ്പ​റേ​റ്റിം​ഗ്, ഓ​ഫീ​സ്, ടി​ക്ക​റ്റ് കാ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ വീ​തം ആ​വ​ശ്യ​മാ​യി​രി​ക്കെ, പ​രി​മി​ത​മാ​യ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണു പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മാ​സ​ങ്ങ​ളാ​യി ആ​ളി​ല്ല.

ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ അ​റ്റ​ന്‍​ഡ​ന്‍​സ്, അ​ക്കൗ​ണ്ട്‌​സ്, മ​റ്റ് ഓ​ഫീ​സ് ജോ​ലി​ക​ള്‍ എ​ന്നി​വ​യ്‌​ക്കൊ​പ്പം വ​ര്‍​ക്ക്‌​ഷോ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കെ ​സി​ഫ്റ്റ് ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും ബ​ദ​ല്‍ ക​ണ്ട​ക്ട​ര്‍, ഡ്രൈ​വ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ​യും ഹാ​ജ​ര്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി ന​ല്‍​കേ​ണ്ട​ത് ശ​മ്പ​ളം യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്ന​തി​ന് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ഇ​തി​ന്വ​ശ്യ​മാ​യ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ല​വി​ല്‍ നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​ന് 24 മ​ണി​ക്കൂ​ര്‍​വ​രെ തു​ട​ര്‍​ച്ച​യാ​യി ജോ​ലി​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ഫീ​സു​ത​ല​ത്തി​ല്‍ നി​ര​ന്ത​രം അ​റി​യി​ച്ചി​ട്ടും ഇ​തു​വ​രെ കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങാ​തെ​യും ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യും ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യം അ​ടി​യ​ന്തി​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Leader Page

പ​​​​​​​​ണം ചോ​​​​​​​​രു​​​​​​​​ന്ന വ​​​​​​​​ഴി​​​​​​​​ക​​​​​​​​ൾ

തി​രി​മ​റി​യും വെ​ട്ടി​പ്പും പ​ഴ​യ​തു​പോ​ലെ ന​ട​ക്കി​ല്ലെ​ങ്കി​ലും പ​ണം ചോ​രു​ന്ന വ​ഴി​ക​ൾ ഇ​നി​യു​മു​ണ്ട് കെ​എ​സ്ആ​ർ​ടി​സി​യി​ൽ. ഈ ​ചോ​ർ​ച്ച ക​ണ്ടു​പി​ടി​ച്ച് അ​ട​ച്ചാ​ൽ​മാ​ത്രം ന​ഷ്‌​ട​മി​ല്ലാ​തെ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യും.

പ​രി​ശോ​ധ​ന മെ​ഷീ​ൻ മാ​ത്രം

ടി​ക്ക​റ്റ് മെ​ഷീ​നാ​യാ​ലും ക​ള്ള​ക്ക​ളി ന​ട​ത്താ​മെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ പ​റ​യു​ന്ന​ത്. നി​ല​വി​ൽ, ചെ​ക്കിം​ഗ് ഇ​ൻ​സ്പെ​ക്‌​ട​മാ​ർ മെ​ഷീ​ൻ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ക്കു​ന്ന​ത്. മെ​ഷീ​നൊ​പ്പം ക​ണ്ട​ക്‌​ട​ർ​മാ​രു​ടെ കൈ​വ​ശം ടി​ക്ക​റ്റ് റാ​ക്കും ഉ​ണ്ട്. മെ​ഷീ​ൻ കേ​ടാ​യാ​ൽ റാ​ക്ക് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് മു​റി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. ചി​ല​ർ ഈ ​റാ​ക്ക് ഉ​പ​യോ​ഗി​ച്ച് പോ​ക്ക​റ്റ് മ​ണി സ​ന്പാ​ദി​ക്കു​ന്നു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​രു ക​ന്പ​നി, പ​ല ക്വ​ട്ടേ​ഷ​ൻ

സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങാ​ൻ ക്വ​ട്ടേ​ഷ​നു​ക​ൾ സ്വീ​ക​രി​ക്കാ​റു​ണ്ട്. കാ​ല​ങ്ങ​ളാ​യി കൂ​ടു​ത​ൽ ക​മ്മീ​ഷ​ൻ കി​ട്ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ വാ​ങ്ങു​ന്ന​ത്. ക്വ​ട്ടേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്പോ​ൾ പ​ല ക​ന്പ​നി​ക​ളു​ടെ പേ​രി​ൽ ക്വ​ട്ടേ​ഷ​ൻ വ​രാ​റു​ണ്ട്. എ​ന്നാ​ൽ, ഒ​രു ക​ന്പ​നി​ത​ന്നെ​യാ​ണ് പ​ല പേ​രി​ൽ ക്വ​ട്ടേ​ഷ​നു​ക​ൾ ന​ല്കു​ന്ന​തെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്. നി​ല​വാ​രം കു​റ​ഞ്ഞ സ്പെ​യ​ർ പാ​ർ​ട്സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ചു​രു​ങ്ങി​യ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഗു​ണ​നി​ല​വാ​രം ന​ഷ്‌​ട​മാ​വു​ക​യും ചെ​യ്യും. അ​തി​നാ​ൽ അ​ടു​ത്ത ക്വ​ട്ടേ​ഷ​ൻ പെ​ട്ടെ​ന്നു ല​ഭി​ക്കു​ന്നു.

ഡി​പ്പോ ത​ല​വ​നാ​കേ​ണ്ട​ത് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ

നി​ല​വി​ൽ ക​ണ്ട​ക്‌​ട​ർ​മാ​ർ​ക്കു പ്രൊ​മോ​ഷ​ൻ ല​ഭി​ച്ചാ​ണ് ഡി​പ്പോ മേ​ധാ​വി​മാ​രാ​യി മാ​റു​ന്ന​ത്. ഡി​പ്പോ മേ​ധാ​വി​മാ​രു​ടെ അ​ധീ​ന​ത​യി​ലു​ള്ള ബ​സു​ക​ളു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധി​ക്കേ​ണ്ട​ത് ഈ ​ക​ണ്ട​ക്‌​ട​ർ​മാ​രാ​ണ്. ബ​സു​ക​ൾ​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ക​ണ്ട​ക്‌​ട​ർ എ​ന്ന നി​ല​യി​ലു​ള്ള മേ​ധാ​വി​ക്കു പെ​ട്ടെ​ന്ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കി​ല്ല. അ​തേ​സ​മ​യം മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് മേ​ധാ​വി​മാ​രാ​യാ​ൽ ബ​സു​ക​ളു​ടെ ത​ക​രാ​ർ പെ​ട്ടെ​ന്നു മ​ന​സി​ലാ​ക്കാ​നും ട്രി​പ്പ് മു​ട​ങ്ങാ​തെ വ​ള​രെ വേ​ഗ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കാ​നും സാ​ധി​ക്കും.

ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളും മ​റി​ച്ചു​കൊ​ടു​ത്തു‌

കേ​ര​ള​ത്തി​ൽ 33 ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 1976ലാ​ണ് റൂ​ട്ടു​ക​ൾ ദേ​ശ​സാ​ത്ക​രി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി​ക്കു മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടു​ക​ളി​ൽ ഓ​ടാ​നു​ള്ള അ​ധി​കാ​രം. എ​ന്നാ​ൽ, സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് ഈ ​റൂ​ട്ടി​ൽ താ​ത്കാ​ലി​ക പെ​ർ​മി​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. നാ​ലു​മാ​സം മാ​ത്രം അ​നു​വ​ദി​ച്ച താ​ത്കാ​ലി​ക പെ​ർ​മി​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​ൽ നീ​ട്ടി​ക്കൊ​ടു​ത്തു. 2006 മു​ത​ലാ​ണ് താ​ത്കാ​ലി​ക പെ​ർ​മി​റ്റ് ന​ല്കി​ത്തു​ട​ങ്ങി​യ​ത്. ലാ​ഭ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ റൂ​ട്ടി​ൽ​നി​ന്ന് സ്വ​കാ​ര്യ ബ​സു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ലൈ​സ​ൻ​സു​ണ്ട്, ബോ​ഡി നി​ർ​മി​ക്കി​ല്ല

കെ​എ​സ്ആ​ർ​ടി​സി​ക്ക് സ്വ​ന്ത​മാ​യി ബോ​ഡി നി​ർ​മി​ക്കാ​നു​ള്ള ലൈ​സ​ൻ​സു​ണ്ട്. എ​ന്നാ​ൽ നി​ർ​മി​ക്കു​ന്നി​ല്ല. കൊ​ണ്ടോ​ട്ടി, എ​ട​പ്പാ​ൾ, ന​ട​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബോ​ഡി നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ. ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ഴും ബോ​ഡി നി​ർ​മി​ക്കു​ന്ന​ത്.

പ്രീ ​പെ​യ്ഡ് കാ​ർ​ഡ് സം​വി​ധാ​നം

2018ൽ ​ന​ട​പ്പാ​ക്കി​യ​താ​ണ് കെ​എ​സ്ആ​ർ​ടി​സി പ്രീ ​പെ​യ്ഡ് കാ​ർ​ഡ് സം​വി​ധാ​നം. ഫെ​ഡ​റ​ൽ ബാ​ങ്കി​നെ​യാ​ണ് ഏ​ൽ​പ്പി​ച്ച​ത്. ഒ​രു പ്രാ​വ​ശ്യം സ്വൈ​പ്പ് ചെ​യ്താ​ൽ 15 പൈ​സ വീ​ത​മാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്കി​നു ല​ഭി​ക്കു​ന്ന​ത്. കാ​ർ​ഡ് വ​ഴി ല​ഭി​ക്കു​ന്ന പ​ണം ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ലേ കെ​എ​സ്ആ​ർ​ടി​സി​ക്കു ല​ഭി​ക്കൂ. കെ​എ​സ്ആ​ർ​ടി​സി സ്വ​ന്ത​മാ​യി കാ​ർ​ഡ് ഇ​റ​ക്കി​യി​രു​ന്നെ​ങ്കി​ൽ ബാ​ങ്ക് കൊ​ണ്ടു​പോ​കു​ന്ന വ​രു​മാ​നം​കൂ​ടി ല​ഭി​ക്കു​മാ​യി​രു​ന്നു.

ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന പ്ര​തീ​ക്ഷ

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ത്ത് വി​ജ​യ​പാ​ത​യി​ലേ​ക്കു കു​തി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്കു ക​ഴി​യു​മെ​ന്നാ​ണ് ടി​ക്ക​റ്റ്, ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2019ല്‍ ​ഏ​ണിം​ഗ് പെ​ര്‍ കി​ലോ​മീ​റ്റ​ര്‍ (ഒ​രു കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കു​മ്പോ​ഴു​ള്ള വ​രു​മാ​നം-​ഇ​പി​കെ​എം) 38.56 രൂ​പ​യാ​യി​രു​ന്നു. 2025 പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും അ​ത് 49.58 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. 2024 ജൂ​ലൈ​യി​ല്‍ 52 യൂ​ണി​റ്റു​ക​ള്‍ മാ​ത്രം ഓ​പ​റേ​ഷ​ണ​ല്‍ ടാ​ര്‍​ജ​റ്റ് നേ​ടി​യ സ്ഥാ​ന​ത്ത് യൂ​ണി​റ്റ്ത​ല ഏ​കോ​പ​ന​ത്തി​ലൂ​ടെ 2025 ഓ​ഗ​സ്റ്റി​ല്‍ ആ​കെ​യു​ള്ള 93 യൂ​ണി​റ്റു​ക​ളും ഓ​പ​റേ​ഷ​ണ​ല്‍ ടാ​ര്‍​ജ​റ്റ് നേ​ടി. 70 ഡി​പ്പോ​ക​ളെ​യും 23 ഓ​പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ളെ​യും ഏ​കോ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലൂ​ടെ​യു​ണ്ടാ​യ നേ​ട്ടം കെ​എ​സ്ആ​ര്‍​ടി​സി ര​ക്ഷ​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ന​ല്‍​കു​ന്ന​ത്.

നി​ല​വി​ലു​ള്ള 5765 ബ​സു​ക​ളു​പ​യോ​ഗി​ച്ച് 4663 സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി മു​ന്‍​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 35,682 കി​ലോ​മീ​റ്റ​ര്‍ സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കു​ക​യോ പു​തി​യ റൂ​ട്ടി​ല്‍ ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. വ​രു​മാ​നം ഇ​നി​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് 2025 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ബ​സ് സ​ര്‍​വീ​സി​ലൂ​ടെ ല​ഭി​ച്ച വ​രു​മാ​നം. അ​ന്ന് ല​ഭി​ച്ച 10.19 കോ​ടി രൂ​പ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന വ​രു​മാ​ന​മാ​ണ്.

വി​ജ​യ​ത്തി​ന് ന​വീ​ന​പ​ദ്ധ​തി​ക​ൾ

വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​ട്ടേ​റെ ന​വീ​ന പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം വി​ജ​യം ക​ണ്ടുതു​ട​ങ്ങി. വ​രു​മാ​ന ചോ​ര്‍​ച്ച കു​റ​ഞ്ഞു. ചെ​ല​വ് കു​റ​ഞ്ഞുതു​ട​ങ്ങി, ടി​ക്ക​റ്റി​ത​ര വ​രു​മാ​നം കൂ​ടി. സു​താ​ര്യ​മാ​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ പ​ര്‍​ച്ചേ​സ് ആ​രം​ഭി​ച്ച​പ്പോ​ള്‍ ക​മ്മീ​ഷ​ൻ ഇ​ട​പാ​ട് കു​റ​ഞ്ഞു. മു​മ്പ് പു​തി​യ ബ​സ് വാ​ങ്ങു​ന്ന​തി​ല​ട​ക്കം ല​ക്ഷ​ങ്ങ​ളാ​യി​രു​ന്നു ക​മ്മീ​ഷ​ൻ.

ഇ​ട​പാ​ടു​കാ​ര്‍​ക്കു​ള്ള ക​മ്മീ​ഷ​ന്‍ വി​ഹി​തം കോ​ര്‍​പ​റേ​ഷ​നു​ത​ന്നെ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന ക​മ്പ​നി​ക​ള്‍​ക്കു ക​രാ​റു​ക​ള്‍ ന​ല്‍​കി​ത്തു​ട​ങ്ങി​യ​തോ​ടെ ആ ​നി​ല​യ്ക്കു​ള്ള വ​രു​മാ​ന​ചോ​ര്‍​ച്ച​യും നി​യ​ന്ത്രി​ക്കാ​നാ​യി.

കോ​ര്‍​പ​റേ​ഷ​ന്‍റെ ടി​ക്ക​റ്റി​ത​ര വ​രു​മാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന എ​സ്റ്റേ​റ്റ് വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ​വി​ധ പ​ണ​മി​ട​പാ​ടു​ക​ളും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്കാ​ന്‍ റെ​ന്‍റ​ല്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം എ​ന്ന സോ​ഫ്റ്റ്‌​വേ​ര്‍ ന​ട​പ്പാ​ക്കി. ഇ​തു​വ​ഴി കേ​ര​ള​ത്തി​ലു​ട​നീ​മു​ള്ള റെ​ന്‍റ് സം​ബ​ന്ധ​മാ​യ പ​ണ​മി​ട​പാ​ടു​ക​ള്‍ കൃ​ത്യ​മാ​യി അ​റി​യാ​ന്‍ സാ​ധി​ക്കും. തി​രി​മ​റി​യും വെ​ട്ടി​പ്പും പ​ഴ​യ​തു​പോ​ലെ ന​ട​ക്കി​ല്ലെ​ന്നു സാ​രം.

(തു​ട​രും)

Leader Page

പൊതിയാത്തേങ്ങയായി കമ്മീഷൻ റിപ്പോർട്ടുകൾ

കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി ജീ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​രെ മ​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ളെ​​​​​​​​​​​​​​​പ്പോലെ ക​​​​​​​​​​​​​​​ണ്ട​ എം​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു ടോ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ൻ ജെ. ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​ങ്ക​​​​​​​​​​​​​​​രി. താ​​​​​​​​​​​​​​​ൻ തൊ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ടെ പി​​​​​​​​​​​​​​​താ​​​​​​​​​​​​​​​വും കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി മാ​​​​​​​​​​​​​​​താ​​​​​​​​​​​​​​​വു​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു ത​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​ങ്ക​​​​​​​​​​​​​​​രി പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​​​​​​​​​​ത്. അ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ ആ​​​​​​​​​​​​​​​നു​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​ല്യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ പ​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​ന്ന ജീ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ മാ​​​​​​​​​​​​​​​താ​​​​​​​​​​​​​​​വി​​​​​​​​​​​​​​​നെ രോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം വി​​​​​​ശ്വ​​​​​​സി​​​​​​ച്ചു. രാ​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​ത്തുത​​​​​​​​​​​​​​​ന്നെ ഏ​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​വു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ധി​​​​​​​​​​​​​​​കം കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി ബ​​​​​​​​​​​​​​​സു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ള്‍ ക​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​റ​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​ത് കേ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ള​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ണെ​​​​​​​​​​​​​​​ന്നു പ​​​​​​​​​​​​​​​റ​​​​​​​​​​​​​​​ഞ്ഞ​​​​​​​​​​​​​​​ത് മു​​​​​​​​​​​​​​​ൻ സി​​​​​​​​​​​​​​​എം​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്ന ബി​​​​​​​​​​​​​​​ജു പ്ര​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​ക​​​​​​റാണ്. ഇ​​​​​​വ​​​​​​ർ ര​​​​​​ണ്ടു​​​​​​പേ​​​​​​രും കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യെ ന​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ ശ്ര​​​​​​​​​​​​​​​മി​​​​​​ച്ചു മ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ത്ത് ഇ​​​​​​​​​​​​​​​റ​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​യ​​​​​​​​​​​​​​​വ​​​​​​​​​​​​​​​രാ​​​​​​​​​​​​​​​ണ്.

വ​​​​​​ഴി​​​​​​തേ​​​​​​ടി ക​​​​​​​​​​​​​​​മ്മീ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ

കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യെ ലാ​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ മാ​​​​​​​​​​​​​​​റിമാ​​​​​​​​​​​​​​​റി വ​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്ന സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​രു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ നി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ച്ച ക​​​​​​​​​​​​​​​മ്മീ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്ക് കൊ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ത്ത പ​​​​​​​​​​​​​​​ണമുണ്ടാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നെ​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​ൽ പാ​​​​​​​​​​​​​​​തി ക​​​​​​​​​​​​​​​ടം വീ​​​​​​​​​​​​​​​ട്ടാ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു. ക​​​​​​​​​​​​​​​മ്മീ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ പ​​​​​​​​​​​​​​​ഠി​​​​​​​​​​​​​​​ച്ച് റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട് സ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ക്കും. റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ പൂ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യും ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​രോ യൂ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​യ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളോ സ​​​​​മ്മ​​​​​തി​​​​​ക്കാ​​​​​റി​​​​​​​​​​​​​​​ല്ല.

സു​​​​​​​​​​​​​​​ശീ​​​​​​​​​​​​​​​ൽ ഖ​​​​​​​​​​​​​​​ന്ന റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട് പാ​​​​​​​​​​​​​​​തി​​​​​​​​​​​​​​​വ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ

കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യെ ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​ക​​​​​​​​​​​​​​​യ​​​​​​​​​​​​​​​റ്റാ​​​​​​​​​​​​​​​നാ​​​​​യി 2016 ഒ​​​​​​​​​​​​​​​ക്‌​​​​​ടോ​​​​​ബ​​​​​​​​​​​​​​​റി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ണ് കോല്‍ക്ക​​​​​​​​​​​​​​​ത്ത ഇ​​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​​ൻ ഇ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ്റ്റി​​​​​​​​​​​​​​​റ്റ്യൂ​​​​​​​​​​​​​​​ട്ട് ഓ​​​​​​​​​​​​​​​ഫ് മാ​​​​​​​​​​​​​​​നേ​​​​​​​​​​​​​​​ജ്‌​​​​​​​​​​​​​​​മെ​​​​​​​​​​​​​​​ന്‍റി​​​​​​​​​​​​​​​ലെ പ്ര​​​​​​​​​​​​​​​ഫ​​​​​​​​​​​​​​​സ​​​​​​​​​​​​​​​റാ​​​​​​​​​​​​​​​യ സു​​​​​​​​​​​​​​​ശീ​​​​​​​​​​​​​​​ൽ ഖ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ നേ​​​​​​​​​​​​​​​തൃ​​​​​​​​​​​​​​​ത്വ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ള്ള വി​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ഗ്ധ ​​​​​സ​​​​​​​​​​​​​​​മി​​​​​​​​​​​​​​​തി​​​​​​​​​​​​​​​യെ സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ ചു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ല​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​യ​​​​​​​​​​​​​​​ത്. സ​​​​​​​​​​​​​​​മി​​​​​​​​​​​​​​​തി 2017ൽ ​​​​​​​​​​​​​​​സ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ച്ച ​​​​​​​​​​സു​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ലെ പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന ക​​​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളും ശി​​​​​​​​​​​​​​​പാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളും ഇ​​​​​​​​​​​​​​​വ​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ്:

ജീ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​രു​​​​​​​​​​​​​​​ടെ ഉ​​​​​​​​​​​​​​​ത്പാ​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ത വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ധി​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി നി​​​​​​​​​​​​​​​ല​​​​​​​​​​​​​​​വി​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ള്ള ഡ്യൂ​​​​​​​​​​​​​​​ട്ടി പാ​​​​​​​​​​​​​​​റ്റേ​​​​​​​​​​​​​​​ണു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ പ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ഷ്ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ച്ച് സിം​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ൾ ഡ്യൂ​​​​​​​​​​​​​​​ട്ടി സം​​​​​​​​​​​​​​​വി​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​നം ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക, കോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​പ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ന്‍റെ ഭ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണം എ​​​​​​​​​​​​​​​ളു​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യെ സൗ​​​​​​​​​​​​​​​ത്ത്, സെ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ട്ര​​​​​​​​​​​​​​​ൽ, നോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്ത് എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​നെ മൂ​​​​​​​​​​​​​​​ന്ന് പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന മേ​​​​​ഖ​​​​​ല​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​യി തി​​​​​​​​​​​​​​​രി​​​​​​​​​​​​​​​ച്ച് സ്വ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ന്ത്ര ലാ​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​കേ​​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക, ഡി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ടെ ഭ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ല​​​​​​​​​​​​​​​യു​​​​​​​​​​​​​​​ള്ള മി​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​ൽ മാ​​​​​​​​​​​​​​​നേ​​​​​​​​​​​​​​​ജ്‌​​​​​​​​​​​​​​​മെ​​​​​​​​​​​​​​​ന്‍റി​​​​​​​​​​​​​​​ലെ അ​​​​​​​​​​​​​​​ശാ​​​​​​​​​​​​​​​സ്ത്രീ​​​​​​​​​​​​​​​യ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ പ്രൊ​​​​​​​​​​​​​​​മോ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ ഒ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​വാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക​​​​​​​​​​​​​​​യും അ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ശ്യ ത​​​​​​​​​​​​​​​സ്തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ വെ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​റ​​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​​ക​​​​​​​​​​​​​​​യും ചെ​​​​​​​​​​​​​​​യ്യു​​​​​​​​​​​​​​​ക, വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക്‌​​​​​​​​​​​​​​​ഷോ​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ ന​​​​​​​​​​​​​​​വീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക, സി​​​​​​​​​​​​​​​എ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ജി, ഇ​​​​​​​​​​​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക് ബ​​​​​​​​​​​​​​​സു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​ക്ക് ഘ​​​​​​​​​​​​​​​ട്ടം​​​​​​​​​​​​​​​ഘ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി മാ​​​​​​​​​​​​​​​റു​​​​​​​​​​​​​​​ക വ​​​​​​​​​​​​​​​ഴി ഇ​​​​​​​​​​​​​​​ന്ധ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ച്ചെ​​​​​​​​​​​​​​​ല​​​​​​​​​​​​​​​വ് കു​​​​​​​​​​​​​​​റ​​​​​​​​​​​​​​​യ്ക്കു​​​​​​​​​​​​​​​ക, ദീ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഘ​​​​​​​​​​​​​​​ദൂ​​​​​​​​​​​​​​​ര സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ ലാ​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ കെ-​​​​​സ്വി​​​​​​​​​​​​​​​ഫ്റ്റ് പോ​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ള്ള സ്വ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ന്ത്ര ഉ​​​​​​​​​​​​​​​പ​​​​​​​​​​​​​​​ക​​​​​​​​​​​​​​​മ്പ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ രൂ​​​​​​​​​​​​​​​പീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക, ക​​​​​​​​​​​​​​​ട​​​​​​​​​​​​​​​ബാ​​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​​ത കു​​​​​​​​​​​​​​​റ​​​​​​​​​​​​​​​യ്ക്കാ​​​​​​​​​​​​​​​ൻ ഉ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ന്ന പ​​​​​​​​​​​​​​​ലി​​​​​​​​​​​​​​​ശ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ള്ള ഹ്ര​​​​​​​​​​​​​​​സ്വ​​​​​​​​​​​​​​​കാ​​​​​​​​​​​​​​​ല വാ​​​​​​​​​​​​​​​യ്പ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ പു​​​​​​​​​​​​​​​നഃ​​​​​​​​​​​​​​​ക്ര​​​​​​​​​​​​​​​മീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക, അ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ശ്യ ആ​​​​​​​​​​​​​​​സ്തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ വി​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​ച്ച് ബാ​​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ തീ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക, ഒ​​​​​​​​​​​​​​​രു ബ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ന് 7.2 ജീ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ എ​​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​​നു​​​​​​​​​​​​​​​പാ​​​​​​​​​​​​​​​തം ദേ​​​​​​​​​​​​​​​ശീ​​​​​​​​​​​​​​​യ ശ​​​​​​​​​​​​​​​രാ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​രി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​യ 5.2 ആ​​​​​​​​​​​​​​​യി കു​​​​​​​​​​​​​​​റ​​​​​​​​​​​​​​​യ്ക്കു​​​​​ക. എം​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​മാ​​​​​​​​​​​​​​​രെ അ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ടി മാ​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ത് സ്ഥാപ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​ന​​​​​​​​​​​​​​​സ്ഥി​​​​​​​​​​​​​​​ര​​​​​​​​​​​​​​​ത​​​​​​​​​​​​​​​യെ പ്ര​​​​​​​​​​​​​​​തി​​​​​​​​​​​​​​​കൂ​​​​​​​​​​​​​​​ല​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി ബാ​​​​​​​​​​​​​​​ധി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​മെ​​​​​​​​​​​​​​​ന്നും റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ണ്ട്. എ​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​ൽ സു​​​​​​​​​​​​​​​ശീ​​​​​​​​​​​​​​​ൽ ഖ​​​​​​​​​​​​​​​ന്ന റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട് പൂ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യും ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ സാ​​​​​​​​​​​​​​​ധി​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ല്ല.

ഹ​​​​​​​​​​​​​​​നു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ന്ത് റാ​​​​​​​​​​​​​​​വു റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടും വ​​​​​​​​​​​​​​ഴി​​​​​​​​​​​​​​പാ​​​​​​​​​​​​​​ടാ​​​​​​​​​​​​​​യി

മ​​​​​റ്റൊ​​​​​രു പ്ര​​​​​ധാ​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടാ​​​​​യി​​​​​രു​​​​​ന്നു ഹ​​​​​​​​​​​​​​​നു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ന്ത് റാ​​​​​​​​​​​​​​​വു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. ആ​​​​​​​​​​​​​​​ന്ധ്ര​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​ശ് സ്റ്റേ​​​​​​​​​​​​​​​റ്റ് റോ​​​​​​​​​​​​​​​ഡ് ട്രാ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ്‌​​​​​​​​​​​​​​​പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട് കോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​പ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ലെ മു​​​​​​​​​​​​​​​ൻ സീ​​​​​​​​​​​​​​​നി​​​​​​​​​​​​​​​യ​​​​​​​​​​​​​​​ർ മാ​​​​​​​​​​​​​​​നേ​​​​​​​​​​​​​​​ജ​​​​​​​​​​​​​​​രും പ്ര​​​​​​​​​​​​​​​മു​​​​​​​​​​​​​​​ഖ റോ​​​​​​​​​​​​​​​ഡ് ഗ​​​​​​​​​​​​​​​താ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ത വി​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ഗ്ധ​​​​​​​​​​​​​​​നു​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ണ് സി.​​​​​​​​​​​​​​​എ​​​​​​​​​​​​​​​ച്ച്. ഹ​​​​​​​​​​​​​​​നു​​​​​​​​​​​​​​​മ​​​​​​​​​​​​​​​ന്ത് റാ​​​​​​​​​​​​​​​വു​​​​​​​​​​.

കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​ന​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ ലാ​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി പ്ര​​​​​​​​​​​​​​​ഫ​​​​​​​​​​​​​​​സ​​​​​​​​​​​​​​​ർ സു​​​​​​​​​​​​​​​ശീ​​​​​​​​​​​​​​​ൽ ഖ​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ നേ​​​​​​​​​​​​​​​തൃ​​​​​​​​​​​​​​​ത്വ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​ന്ന സ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ഗ്ര പ​​​​​​​​​​​​​​​ഠ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്ക് സാ​​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ക സ​​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​യം ന​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​കി​​​​​​​​​​​​​​​യ​​​​​​​​​​​​​​​ത് ഇ​​​​​​​​​​​​​​​ദ്ദേ​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു. കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ മെ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ-​​​​​​​​​​​​​​​അ​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​കു​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​ണി രം​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ത്ത് വ​​​​​​​​​​​​​​​ലി​​​​​​​​​​​​​​​യ മാ​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്ക് വ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​തു​​​​​​​​​​​​​​​റ​​​​​​​​​​​​​​​ന്ന ഒ​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു ഈ ​​​​​​​​​​​​​​​റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട്.

വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക്‌​​​​​​​​​​​​​​​ഷോ​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ടെ ആ​​​​​​​​​​​​​​​ധു​​​​​​​​​​​​​​​നി​​​​​​​​​​​​​​​കീക​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യും പ​​​​​​​​​​​​​​​രാ​​​​​മ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ശി​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​ത്. റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ലെ പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ട്ട കാ​​​​​​​​​​​​​​​ര്യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ താ​​​​​​​​​​​​​​​ഴെ പ​​​​​​​​​​​​​​​റ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​വ​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ്:

കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക്‌​​​​​​​​​​​​​​​ഷോ​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ കാ​​​​​​​​​​​​​​​ല​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ട്ട രീ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽനി​​​​​​​​​​​​​​​ന്നു​​​​​മാ​​​​​​​​​​​​​​​റ്റി ആ​​​​​​​​​​​​​​​ധു​​​​​​​​​​​​​​​നി​​​​​​​​​​​​​​​ക ഉ​​​​​​​​​​​​​​​പ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ ന​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​കി ന​​​​​​​​​​​​​​​വീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ണം. ​​​​​​​​​​ബ​​​​​​​​​​​​​​​സു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളു​​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​കു​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ വേ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​നും സു​​​​​​​​​​​​​​​ര​​​​​​​​​​​​​​​ക്ഷ ഉ​​​​​​​​​​​​​​​റ​​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​നും വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക്‌​​​​​​​​​​​​​​​ഷോ​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽ ആ​​​​​​​​​​​​​​​ധു​​​​​​​​​​​​​​​നി​​​​​​​​​​​​​​​ക മെ​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​ന​​​​​​​​​​​​​​​റി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ സ്ഥാ​​​​​​​​​​​​​​​പി​​​​​​​​​​​​​​​ക്ക​​​​​ണം. ഈ ​​​​​​​​​​​​​​​റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ 2016-17 സാ​​​​​​​​​​​​​​​മ്പ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​കവ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക്‌​​​​​​​​​​​​​​​ഷോ​​​​​​​​​​​​​​​പ്പു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളെ​​​​​​​​​​​​​​​ല്ലാം പു​​​​​​​​​​​​​​​തി​​​​​​​​​​​​​​​യ സാ​​​​​​​​​​​​​​​ങ്കേ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​വി​​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളും യ​​​​​​​​​​​​​​​ന്ത്ര​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളും ഉ​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​ത്തി ന​​​​​​​​​​​​​​​വീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക​​​​​​​​​​​​​​​യും ചെ​​​​​യ്തു.

കെ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്ആ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ സാ​​​​​​​​​​​​​​​ന്പ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ക പ്ര​​​​​​​​​​​​​​​തി​​​​​​​​​​​​​​​സ​​​​​​​​​​​​​​​ന്ധി മ​​​​​​​​​​​​​​​റി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ട​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ ചി​​​​​​​​​​​​​​​ല നി​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ വ​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നെ​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​ലും അ​​​​​​​​​​​​​​​വ ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​യി​​​​​​​​​​​​​​​ല്ല. പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യും മാ​​​​​​​​​​​​​​​നേ​​​​​​​​​​​​​​​ജ്മെ​​​​​​​​​​​​​​​ന്‍റ് ഘ​​​​​​​​​​​​​​​ട​​​​​​​​​​​​​​​ന​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലെ മാ​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു നി​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​ശി​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ത്. ഇ​​​​​​​​​​​​​​​തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി മാ​​​​​​​​​​​​​​​നേ​​​​​​​​​​​​​​​ജ്മെ​​​​​​​​​​​​​​​ന്‍റ് ത​​​​​​​​​​​​​​​ല​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ ഫി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ്, ഐ​​​​​​​​​​​​​​​ടി, ഹ്യൂ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ൻ റി​​​​​​​​​​​​​​​സോ​​​​​​​​​​​​​​​ഴ്‌​​​​​​​​​​​​​​​സ്, ഓപ്പ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ് തു​​​​​​​​​​​​​​​ട​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​യ മേ​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​ല​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽ പ്രൊ​​​​​​​​​​​​​​​ഫ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ലു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​യ വി​​​​​​​​​​​​​​​ദ​​​​​​​​​​​​​​​ഗ്ധ​​​​​​​​​​​​​​​രെ നി​​​​​​​​​​​​​​​യ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ണ​​​​​​​​​​​​​​​മെ​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു ശി​​​​​​​​​​​​​​​പാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ശ. പെ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ ബാ​​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ, ഉ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​ന​​​​​​​​​​​​​​​ച്ചെ​​​​​​​​​​​​​​​ല​​​​​​​​​​​​​​​വ്, ലാ​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ര​​​​​​​​​​​​​​​മ​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​ത്ത റൂ​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ലെ സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ് പ്ര​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യും സാ​​​​​​​​​​​​​​​മ്പ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​കന​​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​​ട​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​​​​​​​​​​​തെ​​​​​​​​​​​​​​​ന്നും റി​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ലു​​​​​ണ്ടാ​​​​​യി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ന്നു. 

Kerala

ബസ് അ​പ​ക​ടം: പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ബി​​​​ട​​​​തി​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട് പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി സ​​​​തീ​​​​ശ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ർ​​​​ണാ​​​​ട​​​​ക ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി യു.​​​​ടി ഖാ​​​​ദ​​​​റി​​​​നെ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും ആ​​​​രാ​​​​ഞ്ഞു.

Leader Page

ലാ​​​​​​​ഭ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ ന​​​​​​​ഷ്‌​​​​​​​ടക്കു​​​​​​​രു​​​​​​​ക്കി​​​​​​​ലാ​​​​​​​ക്കി

കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​യെ ലാ​​​​​​​​​​​​ഭ​​​​​​​​​​​​ക​​​​​​​​​​​​ര​​​​​​​​​​​​മാ​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ വാ​​​​​​​​​​​​ണി​​​​​​​​​​​​ജ്യ സ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളോ​​​​​​​​​​​​ടു കൂ​​​​​​​​​​​​ടി​​​​​​​​​​​​യ ആ​​​​​​​​​​​​ധു​​​​​​​​​​​​നി​​​​​​​​​​​​ക ബ​​​​​​​​​​​​സ്‌​​​​​​​​​​​​സ്റ്റാ​​​​​​​​​​​​ൻ​​​​​​​​​​​​ഡു​​​​​​​​​​​​ക​​​​​​​​​​​​ൾ നി​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ തീ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​മെ​​​​​​​​​​​​ടു​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത് 2005 ജ​​​​​​​​​​​​നു​​​​​​​​​​​​വ​​​​​​​​​​​​രി​​​​​​​​​​​​യി​​​​​​​​​​​​ലാ​​​​​​​​​​​​ണ്.

2006ൽ ​​​​​​​​ ​​​​വി.​​​​​​​​​​​​എ​​​​​​​​​​​​സ്. അ​​​​​​​​​​​​ച്യു​​​​​​​​​​​​താ​​​​​​​​​​​​ന​​​​​​​​​​​​ന്ദ​​​​​​​​​​​​ന്‍റെ നേ​​​​​​​​​​​​തൃ​​​​​​​​​​​​ത്വ​​​​​​​​​​​​ത്തി​​​​​​​​​​​​ലു​​​​​​​​​​​​ള്ള എ​​​​​​​​​​​​ൽ​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ് സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ വ​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നു​​​​ശേ​​​​​​​​​​​​ഷം 2007 മേ​​​​​​​​​​​​യി​​​​​​​​​​​​ൽ ബി​​​​​​​​​​​​ഒ​​​​​​​​​​​​ടി അ​​​​​​​​​​​​ടി​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ൽ കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി ഓ​​​​​​​​​​​​പ്പ​​​​​​​​​​​​റേ​​​​​​​​​​​​റ്റ​​​​​​​​​​​​റാ​​​​​​​​​​​​യി അ​​​​​​​​​​​​ങ്ക​​​​​​​​​​​​മാ​​​​​​​​​​​​ലി ബ​​​​​​​​​​​​സ്‌​​​​​​​​​​​​ സ്റ്റേ​​​​​​​​​​​​ഷ​​​​​​​​​​​​നി​​​​​​​​​​​​ൽ വാ​​​​​​​​​​​​ണി​​​​​​​​​​​​ജ്യസ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യം നി​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ അ​​​​​​​​​​​​നു​​​​​​​​​​​​മ​​​​​​​​​​​​തി ന​​​​​​​​​​​​ല്കി.

കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി എം​​​​​​​​​​​​ഡി ത​​​​​​​​​​​​ല​​​​​​​​​​​​വ​​​​​​​​​​​​നാ​​​​​​​​​​​​യും കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി ജീ​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ക്കാ​​​​​​​​​​​​ർ തൊ​​​​​​​​​​​​ഴി​​​​​​​​​​​​ലാ​​​​​​​​​​​​ളി​​​​​​​​​​​​ക​​​​​​​​​​​​ളാ​​​​​​​​​​​​യും കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​യു​​​​​​​​​​​​ടെ കെ​​​​​​​​​​​​ട്ടി​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​ൽ കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​ക്ക് പു​​​​​​​​​​​​ന​​​​​​​​​​​​ർ​​​വാ​​​​​​​​​​​​യ്പാ സൗ​​​​​​​​​​​​ക​​​​​​​​​​​​ര്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ ല​​​​​​​​​​​​ഭ്യ​​​​​​​​​​​​മാ​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​ന് രൂ​​​​​​​​​​​​പീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ച്ച ഒ​​​​​​​​​​​​രു നോ​​​​​​​​​​​​ൺ ഫി​​​​​​​​​​​​നാ​​​​​​​​​​​​ൻ​​​​​​​​​​​​ഷ്യ​​​​​​​​​​​​ൽ സ്ഥാ​​​​​​​​​​​​പ​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​ണ് കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി (കേ​​​​​​​​​​​​ര​​​​​​​​​​​​ള ട്രാ​​​​​​​​​​​​ൻ​​​​​​​​​​​​സ്പോ​​​​​​​​​​​​ർ​​​​​​​​​​​​ട്ട് ഫി​​​​​​​​​​​​നാ​​​​​​​​​​​​ൻ​​​​​​​​​​​​സ് ഡെ​​​​​​​​​​​​വ​​​​​​​​​​​​ല്പ്മെ​​​​​​​​​​​​ന്‍റ് കോ​​​​​​​​​​​​ർ​​​​​​​​​​​​പ​​​​​​​​​​​​റേ​​​​​​​​​​​​ഷ​​​​​​​​​​​​ൻ).

അ​​​​​​​​​​​​ങ്ക​​​​​​​​​​​​മാ​​​​​​​​​​​​ലി പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക്ക് പി​​​​​​​​​​​​ന്നാ​​​​​​​​​​​​ലെ കോ​​​​​​​​​​​​ഴി​​​​​​​​​​​​ക്കോ​​​​​​​​​​​​ട്, മ​​​​​​​​​​​​ല​​​​​​​​​​​​പ്പു​​​​​​​​​​​​റം, തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​രം ത​​​​​​​​​​​​ന്പാ​​​​​​​​​​​​നൂ​​​​​​​​​​​​ർ, തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​രം ഫോ​​​​​​​​​​​​ർ​​​​​​​​​​​​ട്ട്, തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​രം പേ​​​​​​​​​​​​രൂ​​​​​​​​​​​​ർ​​​​​​​​​​​​ക്ക​​​​​​​​​​​​ട എ​​​​​​​​​​​​ന്നി​​​​​​​​​​​​വി​​​​​​​​​​​​ട​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ലും ബ​​​​​​​​​​​​സ് ടെ​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ന​​​​​​​​​​​​ൽ ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ 2007 ന​​​​​​​​​​​​വം​​​​​​​​​​​​ബ​​​​​​​​​​​​റി​​​​​​​​​​​​ൽ അ​​​​​​​​​​​​നു​​​​​​​​​​​​മ​​​​​​​​​​​​തി ന​​​​​​​​​​​​ല്കി​​​​​​​​​​​​യെ​​​​​​​​​​​​ങ്കി​​​​​​​​​​​​ലും സാ​​​​​​​​​​​​ങ്കേ​​​​​​​​​​​​തി​​​​​​​​​​​​ക കാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളാ​​​​​​​​​​​​ൽ തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​രം ഫോ​​​​​​​​​​​​ർ​​​​​​​​​​​​ട്ട്, പേ​​​​​​​​​​​​രൂ​​​​​​​​​​​​ർ​​​​​​​​​​​​ക്ക​​​​​​​​​​​​ട പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​ൾ തു​​​ട​​​ങ്ങി​​​യി​​​​​​​​​​​​ല്ല. പ​​​​​​​​​​​​ക​​​​​​​​​​​​രം തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ല്ല​​​​​​​​​​​​യി​​​​​​​​​​​​ലാ​​​ണ് ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ച​​​ത്.

നാ​​​​​​​​​​​​ലു പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​ളു​​​​​​​​​​​​ടെ​​​​​​​​​​​​യും നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണം ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യ​​​​​​​​​​​​ത് കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​യാ​​​​​​​​​​​​ണ്. 2008 ജൂ​​​​​​​​​​​​ലൈ​​​​​​​​​​​​യി​​​ൽ അ​​​​​​​​​​​​ങ്ക​​​​​​​​​​​​മാ​​​​​​​​​​​​ലി ബ​​​​​​​​​​​​സ് ടെ​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ന​​​​​​​​​​​​ൽ കോം​​​​​​​​​​​​പ്ല​​​​​​​​​​​​ക്സി​​​​​​​​​​​​ന്‍റെ പ​​​ണി തു​​​ട​​​ങ്ങി. 24 മാ​​​​​​​​​​​​സംകൊ​​​​​​​​​​​​ണ്ട് തീ​​​ർ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഉ​​​ദ്ദേ​​​ശ്യം. പ​​​ക്ഷേ പ​​​ണി ക​​​ഴി​​​ഞ്ഞ​​​ത് 2012 ജൂ​​​​​​​​​​​​ണി​​​​​​​​​​​​ലാ​​​​​​​​​​​​ണ്. ഭ​​​​​​​​​​​​ര​​​​​​​​​​​​ണാ​​​​​​​​​​​​നു​​​​​​​​​​​​മ​​​​​​​​​​​​തി 22 കോ​​​​​​​​​​​​ടി രൂ​​​​​​​​​​​​പ​​​​​​​​​​​​യ്ക്കാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ലു​​​മെ​​​ത്ര​​​യോ അ​​​ധി​​​കം ചെ​​​ല​​​വ​​​ഴി​​​ച്ചു.

കോ​​​​​​​​​​​​ഴി​​​​​​​​​​​​ക്കോ​​​​​​​​​​​​ട് പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​യു​​​​​​​​​​​​ടെ നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണം 2009 മാ​​​​​​​​​​​​ർ​​​​​​​​​​​​ച്ചി​​​​​​​​​​​​ൽ തു​​​ട​​​ങ്ങി. 2011 മാ​​​​​​​​​​​​ർ​​​​​​​​​​​​ച്ചി​​​​​​​​​​​​ൽ തീ​​​രു​​​മെ​​​ന്നു ക​​​രു​​​തി. ഭ​​​​​​​​​​​​ര​​​​​​​​​​​​ണാ​​​​​​​​​​​​നു​​​​​​​​​​​​മ​​​​​​​​​​​​തി 53.30 കോ​​​​​​​​​​​​ടി രൂ​​​​​​​​​​​​പ. എ​​​​​​​​​​​​ന്നാ​​​​​​​​​​​​ൽ, ഇ​​​​​​​​​​​​ര​​​​​​​​​​​​ട്ടി ചെ​​​​​​​​​​​​ല​​​​​​​​​​​​വ​​​​​​​​​​​​ഴി​​​​​​​​​​​​ച്ചു. നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണ പ്ര​​​​​​​​​​​​വൃ​​​​​​​​​​​​ത്തി​​​​​​​​​​​​ക​​​​​​​​​​​​ൾ ഇ​​​​​​​​​​​​നി​​​​​​​​​​​​യും പൂ​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​യാ​​​​​​​​​​​​യി​​​ല്ല.
2012 ഫെ​​​​​​​​​​​​ബ്രു​​​​​​​​​​​​വ​​​​​​​​​​​​രി​​​​​​​​​​​​യി​​​​​​​​​​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​മെ​​​ന്നു​​​റ​​​പ്പി​​​ച്ച് 2010 മാ​​​​​​​​​​​​ർ​​​​​​​​​​​​ച്ചി​​​​​​​​​​​​ലാ​​​​​​​​​​​​ണ്

തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​ര​​​ത്ത് പ​​​ണി തു​​​ട​​​ങ്ങി​​​യ​​​ത്. 55.94 കോ​​​​​​​​​​​​ടി രൂ​​​​​​​​​​​​പ​​​​​​​​​​​​യാ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്നു ഭ​​​​​​​​​​​​ര​​​​​​​​​​​​ണാ​​​​​​​​​​​​നു​​​​​​​​​​​​മ​​​​​​​​​​​​തി. അ​​​​​​​​​​​​നു​​​​​​​​​​​​മ​​​​​​​​​​​​തി ല​​​​​​​​​​​​ഭി​​​​​​​​​​​​ച്ച​​​​​​​​​​​​തിനേ ക്കാ​​​ൾ കോ​​​​​​​​​​​​ടി​​​​​​​​​​​​ക​​​​​​​​​​​​ൾ ചെ​​​​​​​​​​​​ല​​​​​​​​​​​​വ​​​​​​​​​​​​ഴി​​​​​​​​​​​​ച്ചു. ഇ​​​പ്പോ​​​ഴും പൂ​​​​​​​​​​​​ർ​​​​​​​​​​​​ണ​​​​​​​​​​​​മാ​​​​​​​​​​​​യും പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​നസ​​​​​​​​​​​​ജ്ജ​​​​​​​​​​​​മാ​​​​​​​​​​​​യി​​​​​​​​​​​​ല്ല.

35 കോ​​​​​​​​​​​​ടി​​​​​​​​​​​​യു​​​ടെ തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ല്ല പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​യു​​​​​​​​​​​​ടെ നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണം തു​​​​​​​​​​​​ട​​​​​​​​​​​​ങ്ങി​​​​​​​​​​​​യ​​​​​​​​​​​​ത് 2010 ന​​​​​​​​​​​​വം​​​​​​​​​​​​ബ​​​​​​​​​​​​റി​​​ൽ.​​​​​​​​​​​​​​​​​​​​​ പ​​​തി​​​വു​​​പോ​​​ലെ കൂ​​​ടു​​​ത​​​ൽ തു​​​ക ചെ​​​ല​​​വാ​​​ക്കി. പൂ​​​​​​​​​​​​ർ​​​​​​​​​​​​ണ​​​​​​​​​​​​മാ​​​​​​​​​​​​യും പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​ന സ​​​​​​​​​​​​ജ്ജ​​​​​​​​​​​​മാ​​​​​​​​​​​​യ​​​തു​​​മി​​​​​​​​​​​​ല്ല. ഈ ​​​​​​​​​​​​നാ​​​​​​​​​​​​ലു ടെ​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ന​​​​​​​​​​​​ലു​​​​​​​​​​​​ക​​​​​​​​​​​​ൾ​​​ക്കു​​​മാ​​​യി 244.80 കോ​​​​​​​​​​​​ടി രൂ​​​​​​​​​​​​പ​​​​​​​​​​​​യാ​​​​ണ് നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണ ച്ചെലവെ​​​​​​​​​​​​ന്ന് വി​​​​​​​​​​​​വ​​​​​​​​​​​​രാ​​​​​​​​​​​​വ​​​​​​​​​​​​കാ​​​​​​​​​​​​ശ രേ​​​​​​​​​​​​ഖ പ​​​​​​​​​​​​റ​​​​​​​​​​​​യു​​​​​​​​​​​​ന്നു.

പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക്കാ​​​​​​​​​​​​വ​​​​​​​​​​​​ശ്യ​​​​​​​​​​​​മാ​​​​​​​​​​​​യ തു​​​​​​​​​​​​ക ക​​​​​​​​​​​​ണ്ടെ​​​​​​​​​​​​ത്തി​​​​​​​​​​​​യ​​​​​​​​​​​​ത് ബി​​​​​​​​​​​​ഒ​​​​​​​​​​​​ടി ഓ​​​​​​​​​​​​പ്പ​​​​​​​​​​​​റേ​​​​​​​​​​​​റ്റ​​​​​​​​​​​​ർ എ​​​​​​​​​​​​ന്ന നി​​​​​​​​​​​​ല​​​​​​​​​​​​യി​​​​​​​​​​​​ൽ കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​യാ​​​​​​​​​​​​ണ്. അ​​​​​​​​​​​​താ​​​​​​​​​​​​യ​​​​​​​​​​​​ത്, നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണം പൂ​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​യാ​​​​​​​​​​​​യ സ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​ന​​​സ​​​​​​​​​​​​ജ്ജ​​​​​​​​​​​​മാ​​​​​​​​​​​​കു​​​​​​​​​​​​ന്പോ​​​​​​​​​​​​ൾ മു​​​​​​​​​​​​ത​​​​​​​​​​​​ൽ കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​യു​​​​​​​​​​​​ടെ തു​​​​​​​​​​​​ക തി​​​​​​​​​​​​രി​​​​​​​​​​​​കെ ല​​​​​​​​​​​​ഭി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തു​​​​​​​​​​​വ​​​​​​​​​​​​രെ വാ​​​​​​​​​​​​ട​​​​​​​​​​​​ക​​​​​​​​​​​​യു​​​​​​​​​​​​ടെ മു​​​​​​​​​​​​ഴു​​​​​​​​​​​​വ​​​​​​​​​​​​ൻ വ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​വും കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​ക്കാ​​​​​​​​​​​​യി​​​​​​​​​​​​രി​​​​​​​​​​​​ക്കും. ഇ​​​​​​​​​​​​ത്ത​​​​​​​​​​​​രം വ്യ​​​​​​​​​​​​വ​​​​​​​​​​​​സ്ഥ​​​​​​​​​​​​ക​​​​​​​​​​​​ളോ​​​​​​​​​​​​ടെ​​​​​​​​​​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​​​​​​​​​​ഗീ​​​​​​​​​​​​കാ​​​​​​​​​​​​രം.

കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​യു​​​​​​​​​​​​ടെ​​​​​​​​​​​​യും കോ​​​​​​​​​​​​ർ​​​​​​​​​​​​പ​​​​​​​​​​​​റേ​​​​​​​​​​​​ഷ​​​​​​​​​​​​ന്‍റെ​​​​​​​​​​​​യും സം​​​​​​​​​​​​യു​​​​​​​​​​​​ക്ത സം​​​​​​​​​​​​രം​​​​​​​​​​​​ഭ​​​​​​​​​​​​മെ​​​ങ്കി​​​ലും ഇ​​​​​​​​​​​​രു​​​​സ്ഥാ​​​​​​​​​​​​പ​​​​​​​​​​​​ന​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ത​​​​​​​​​​​​മ്മി​​​​​​​​​​​​ൽ ഇ​​​​​​​​​​​​തു​​​​​​​​​​​​വ​​​​​​​​​​​​രെ ഒ​​​​​​​​​​​​രു ക​​​​​​​​​​​​രാ​​​​​​​​​​​​റി​​​​​​​​​​​​ലും ഒ​​​​​​​​​​​​പ്പി​​​​​​​​​​​​ട്ടി​​​​​​​​​​​​ല്ല. ക​​​രാ​​​റൊ​​​പ്പി​​​ടാ​​​ൻ പ​​​​​​​​​​​​ല ത​​​​​​​​​​​​വ​​​​​​​​​​​​ണ കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി മേ​​​​​​​​​​​​ധാ​​​​​​​​​​​​വി​​​​​​​​​​​​ക​​​​​​​​​​​​ൾ കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​യെ സ​​​​​​​​​​​​മീ​​​​​​​​​​​​പി​​​ച്ചെ​​​​​​​​​​​​ങ്കി​​​​​​​​​​​​ലും അ​​​വ​​​ർ അ​​​വ​​​ഗ​​​ണി​​​ച്ചു. ഫ​​​​​​​​​​​​ല​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ഈ ​​​​​​​​​​​​നാ​​​​​​​​​​​​ലു സ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​യു​​​ടേ​​​താ​​​യി. കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​യു​​​​​​​​​​​​ടെ 15 ഏ​​​​​​​​​​​ക്ക​​​​​​​​​​​റോ​​​​​​​​​​​ളം സ്ഥ​​​​​​​​​​​​ലം പോ​​​​​​​​​​​​യ​​​​​​​​​​​​ത് മി​​​​​​​​​​​​ച്ചം.

അം​​​​​​​​​​​​ഗീ​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​ത്തോ​​​​​​​​​​​​ടൊ​​​​​​​​​​​​പ്പ​​​​​​​​​​​​മു​​​​​​​​​​​​ള്ള വ്യ​​​​​​​​​​​​വ​​​​​​​​​​​​സ്ഥ പ്ര​​​​​​​​​​​​കാ​​​​​​​​​​​​രം നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ന് അ​​​​​​​​​​​​നു​​​​​​​​​​​​വ​​​​​​​​​​​​ദി​​​​​​​​​​​​ച്ച കാ​​​​​​​​​​​​ലാ​​​​​​​​​​​​വ​​​​​​​​​​​​ധി​​​​​​​​​​​​ക്കു​​​​ശേ​​​​​​​​​​​​ഷം പ്ര​​​​​​​​​​​​തി​​​​​​​​​​​​മാ​​​​​​​​​​​​സ വ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ 50 ശ​​​​​​​​​​​​ത​​​​​​​​​​​​മാ​​​​​​​​​​​​നം തു​​​​​​​​​​​​ക കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി ഓ​​​​​​​​​​​​പ്പ​​​​​​​​​​​​റേ​​​​​​​​റ്റിം​​​​​​​​​​​​ഗ് ഫീ​​​​​​​​​​​​സാ​​​​​​​​​​​​യി കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​ക്ക് ന​​​​​​​​​​​​ല്കേ​​​​​​​​​​​​ണ്ട​​​​​​​​​​​​താ​​​​​​​​​​​​ണ്. അ​​​​​​​​​​​​ങ്ക​​​​​​​​​​​​മാ​​​​​​​​​​​​ലി​​​​​​​​​​​​യി​​​​​​​​​​​​ൽ ടെ​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ന​​​​​​​​​​​​ൽ നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണം പൂ​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​യാ​​​​​​​​​​​​യി. കോ​​​​​​​​​​​​ഴി​​​​​​​​​​​​ക്കോ​​​​​​​​​​​​ട്ടും തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​ര​​​​​​​​​​​​ത്തും ബ​​​​​​​​​​​​സ്‌​​​​​​​​​​​​സ്റ്റേ​​​​​​​​​​​​ഷ​​​​​​​​​​​​നു​​​​​​​​​​​​ക​​​​​​​​​​​​ൾ ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ചു. എ​​​​​​​​​​​​ന്നി​​​​​​​​​​​​ട്ടും ഇ​​​പ്പ​​​റ​​​ഞ്ഞ തു​​​ക ​​​​​​​​​കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി ന​​​​​​​​​​​​ല്കി​​​​​​​​​​​​യി​​​​​​​​​​​​ട്ടി​​​​​​​​​​​​ല്ല. ത​​​ങ്ങ​​​ൾ​​​ക്ക​​​ർ​​​ഹ​​​മാ​​​യ വ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്തെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചോ പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക്കാ​​​​​​​​​​​​യി മു​​​​​​​​​​​​ട​​​​​​​​​​​​ക്കി​​​​​​​​​​​​യ ‌തു​​​​​​​​​​​​ക​​​​​​​​​​​​യെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചോ കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​ക്ക് അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ല്ല എ​​​​​​​​​​​​ന്ന​​​​​​​​​​​​താ​​​​​​​​​​​​ണ് വി​​​​​​​​​​​​ചി​​​​​​​​​​​​ത്രം. ബി​​​​​​​​​​​​ഒ​​​​​​​​​​​​ടി​​​​​​​​​​​​ക്ക് ഒ​​​​​​​​​​​​രു കാ​​​​​​​​​​​​ല​​​​​​​​​​​​പ​​​​​​​​​​​​രി​​​​​​​​​​​​ധി വ​​​​​​​​​​​​ച്ചി​​​​​​​​​​​​ട്ടി​​​​​​​​​​​​ല്ല എ​​​​​​​​​​​​ന്ന​​​​​​​​​​​​താ​​​​​​​​​​​​ണ് മ​​​​​​​​​​​​റ്റൊ​​​​​​​​​​​​രു കാ​​​​​​​​​​​​ര്യം. ഏ​​​​​​​​​​​​താ​​​​​​​​​​​​യാ​​​​​​​​​​​​ലും കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്സി​​​​​​​​​​​​ക്ക് മു​​​​​​​​​​​​ട​​​​​​​​​​​​ക്കു​​​​​​​​​​​​മു​​​​​​​​​​​​ത​​​​​​​​​​​​ലും പ​​​​​​​​​​​​ലി​​​​​​​​​​​​ശ​​​​​​​​​​​​യും പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​ളു​​​​​​​​​​​​ടെ വ​​​​​​​​​​​​രു​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ൽ​​​​നി​​​​​​​​​​​​ന്ന് ല​​​​​​​​​​​​ഭി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ പോ​​​​​​​​​​​​കു​​​​​​​​​​​​ന്നി​​​​​​​​​​​​ല്ല. ഈ ​​​​​​​​​​​​കെ​​​​​​​​​​​​ട്ടി​​​​​​​​​​​​ട സ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ ഒ​​​​​​​​​​​​രി​​​​​​​​​​​​ക്ക​​​​​​​​​​​​ലും കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​ക്ക് സ്വ​​​​​​​​​​​​ന്ത​​​​​​​​​​​​മാ​​​​​​​​​​​​കാ​​​​​​​​​​​​നും പോ​​​​​​​​​​​​കു​​​​​​​​​​​​ന്നി​​​​​​​​​​​​ല്ല!

കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​ക്കുവേ​​​​​​​​​​​​ണ്ടി മു​​​​​​​​​​​​ട​​​​​​​​​​​​ക്കി​​​​​​​​​​​​യ മു​​​​​​​​​​​​ത​​​​​​​​​​​​ലും പ​​​​​​​​​​​​ലി​​​​​​​​​​​​ശ​​​​​​​​​​​​യും ഈ​​​​​​​​​​​​ടാ​​​​​​​​​​​​ക്കി എ​​​​​​​​​​​​ന്ന് തി​​​​​​​​​​​​രി​​​​​​​​​​​​ച്ചു ന​​​​​​​​​​​​ല്കു​​​​​​​​​​​​മെ​​​​​​​​​​​​ന്ന് ധാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​യി​​​​​​​​​​​​ല്ല. കെ​​​​​​​​​​​​ട്ടി​​​​​​​​​​​​ടസ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളു​​​​​​​​​​​​ടെ നി​​​​​​​​​​​​ർ​​​​​​​​​​​​മാ​​​​​​​​​​​​ണം സ​​​​​​​​​​​​മ​​​​​​​​​​​​യ​​​​​​​​​​​​ത്തു പൂ​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​യാ​​​​​​​​​​​​ക്കി​​​​​​​​​​​​യി​​​​​​​​​​​​ട്ടി​​​​​​​​​​​​ല്ല. എ​​​​​​​​​​​​സ്റ്റി​​​​​​​​​​​​മേ​​​​​​​​​​​​റ്റ് റേ​​​​​​​​​​​​റ്റ് പ​​​​​​​​​​​​ല​​​​​​​​​​​​പ്പോ​​​​​​​​​​​​ഴും കൂ​​​​​​​​​​​​ട്ടി നി​​​​​​​​​​​​ശ്ച​​​​​​​​​​​​യി​​​​​​​​​​​​ച്ചി​​​​​​​​​​​​ട്ടു​​​​​​​​​​​​ണ്ട്. ക​​​​​​​​​​​​ഴി​​​​​​​​​​​​ഞ്ഞ 20 വ​​​​​​​​​​​​ർ​​​​​​​​​​​​ഷ​​​​​​​​​​​​മാ​​​​​​​​​​​​യി കെ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ടി​​​​​​​​​​​​സി​​​​​​​​​​​​യെ ന​​​​​​​​​​​​ഷ്‌​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​ലേ​​​​​​​​​​​​ക്ക് വ​​​​​​​​​​​​ലി​​​​​​​​​​​​ച്ചി​​​​​​​​​​​​ഴ​​​​​​​​​​​​യ്ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത് ബി​​​​​​​​​​​​ഒ​​​​​​​​​​​​ടി അ​​​​​​​​​​​​ടി​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ൽ നി​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ച്ച ഈ ​​​​​​​​​​​​കെ​​​​​​​​​​​​ട്ടി​​​​​​​​​​​​ട​​​​​​​​​​​​ങ്ങ​​​​​​​​​​​​ളാ​​​​​​​​​​​​ണ്.

കീ​​​​​​​​​​​​ശ കാ​​​​​​​​​​​​ലി​​​​​​​​​​​​യാ​​​​​​​​​​​​ക്കി വാ​​​​​​​​​​​​ണി​​​​​​​​​​​​ജ്യസ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ള്‍

കെ​​​​​​​​​​​​ടി​​​​​​​​​​​​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫ്‌​​​​​​​​​​​​സി മു​​​​​​​​​​​​ഖേ​​​​​​​​​​​​ന നി​​​​​​​​​​​​ര്‍മി​​​​​​​​​​​​ച്ച ഇ​​​​​​​​​​​​ത്ത​​​​​​​​​​​​രം സ​​​​​​​​​​​​മു​​​​​​​​​​​​ച്ച​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ല്‍ ഭൂ​​​​​​​​​​​​രി​​​​​​​​​​​​ഭാ​​​​​​​​​​​​ഗ​​​​​​​​​​​​വും ഉ​​​​​​​​​​​​യ​​​​​​​​​​​​ര്‍​ന്ന വാ​​​​​​​​​​​​ട​​​​​​​​​​​​ക​​​​​​​​​​​​യും നി​​​​​​​​​​​​യ​​​​​​​​​​​​മ​​​​​​​​​​​​ത​​​​​​​​​​​​ട​​​​​​​​​​​​സ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ബ​​​​​​​​​​​​ല​​​​​​​​​​​​ക്ഷ​​​​​​​​​​​​യ​​​​​​​​​​​​വും കാ​​​​​​​​​​​​ര​​​​​​​​​​​​ണം വ​​​​​​​​​​​​ര്‍​ഷ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളാ​​​​​​​​​​​​യി വാ​​​​​​​​​​​​ട​​​​​​​​​​​​ക​​​​​​​​​​​​യ്ക്ക് കൊ​​​​​​​​​​​​ടു​​​​​​​​​​​​ക്കാ​​​​​​​​​​​​ന്‍ ക​​​​​​​​​​​​ഴി​​​​​​​​​​​​യാ​​​​​​​​​​​​തെ നോ​​​​​​​​​​​​ക്കു​​​​​​​​​​​​കു​​​​​​​​​​​​ത്തി​​​​​​​​​​​​യാ​​​​​​​​​​​​യി നി​​​​​​​​​​​​ല്‍​ക്കു​​​​​​​​​​​​ന്നു.

കോ​​​​​​​​​​​​ഴി​​​​​​​​​​​​ക്കോ​​​​​​​​​​​​ട് ന​​​​​​​​​​​​ഗ​​​​​​​​​​​​ര​​​​​​​​​​​​മ​​​​​​​​​​​​ധ്യ​​​​​​​​​​​​ത്തി​​​​​​​​​​​​ല്‍ 21 നി​​​​​​​​​​​​ല​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ലു​​​​​​​​​​​​ള്ള ഇ​​​​​​​​​​​​ര​​​​​​​​​​​​ട്ടട​​​​​​​​​​​​വ​​​​​​​​​​​​റു​​​​​​​​​​​​ക​​​​​​​​​​​​ള്‍ അ​​​​​​​​​​​​ട​​​​​​​​​​​​ങ്ങി​​​​​​​​​​​​യ ബ​​​​​​​​​​​​സ് ടെ​​​​​​​​​​​​ര്‍​മി​​​​​​​​​​​​ന​​​​​​​​​​​​ല്‍ കം ​​​​​​​​​​​​ഷോ​​​​​​​​​​​​പിം​​​​​​​​​​​​ഗ് കോം​​​​​​​​​​​​പ്ല​​​​​​​​​​​​ക്സി​​​​​​​​​​​​ല്‍ യാ​​​​​​​​​​​​ത്ര​​​​​​​​​​​​ക്കാ​​​​​​​​​​​​ര്‍ ശ്വാ​​​​​​​​​​​​സം​​​​​​​​​​​​മു​​​​​​​​​​​​ട്ടി മ​​​​​​​​​​​​രി​​​​​​​​​​​​ക്കും. വെ​​​​​​​​​​​​ളി​​​​​​​​​​​​ച്ച​​​​​​​​​​​​വും വാ​​​​​​​​​​​​യു​​​​​​​​​​​​വും ക​​​​​​​​​​​​ട​​​​​​​​​​​​ക്കാ​​​​​​​​​​​​ത്ത വി​​​​​​​​​​​​ധ​​​​​​​​​​​​ത്തി​​​​​​​​​​​​ലാ​​​ണ് ബ​​​​​​​​​​​​ഹു​​​​​​​​​​​​നി​​​​​​​​​​​​ലക്കെട്ടിട​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ നി​​​ർ​​​മാ​​​ണം. കെ​​​ട്ടി​​​ട​​​ത്തി​​​ന് ബ​​​​​​​​​​​​ല​​​​​​​​​​​​ക്ഷ​​​​​​​​​​​​യ​​​​​​​​​​​​മു​​​​​​​​​​​​ണ്ടെ​​​​​​​​​​​​ന്ന് പി​​​ന്നീ​​​ട് വി​​​​​​​​​​​​ദ​​​​​​​​​​​​ഗ്ധ​​​​​​​​​​​​ർ ക​​​​​​​​​​​​ണ്ടെ​​​​​​​​​​​​ത്തി. ബ​​​​​​​​​​​​ല​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ത്താ​​​​​​​​​​​​ന്‍ ഇ​​​​​​​​​​​​നി​​​​​​​​​​​​യും കോ​​​​​​​​​​​​ടി​​​​​​​​​​​​ക​​​​​​​​​​​​ള്‍ മു​​​​​​​​​​​​ട​​​​​​​​​​​​ക്ക​​​​​​​​​​​​ണം.

മ​​​​​​​​​​​​ദ്രാ​​​​​​​​​​​​സ് ഐ​​​​​​​​​​​ഐ​​​​ടി സം​​​​​​​​​​​​ഘ​​​​​​​​​​​​മാ​​​​​​​​​​​​ണ് ബ​​​​​​​​​​​​ല​​​​​​​​​​​​ക്ഷ​​​​​​​​​​​​യം ക​​​​​​​​​​​​ണ്ടെ​​​​​​​​​​​​ത്തി​​​​​​​​​​​​യ​​​​​​​​​​​​ത്. വി​​​​​​​​​​​​ഷ​​​​​​​​​​​​യം കോ​​​​​​​​​​​​ട​​​​​​​​​​​​തി​​​​​​​​​​​​യു​​​​​​​​​​​​ടെ പ​​​​​​​​​​​​രി​​​​​​​​​​​​ഗ​​​​​​​​​​​​ണ​​​​​​​​​​​​ന​​​​​​​​​​​​യി​​​ലു​​​മാ​​​ണ്. മി​​​​​​​​​​​​ക​​​​​​​​​​​​ച്ച ഷോ​​​​​​​​​​​​പ്പിം​​​​​​​​​​​​ഗ് സൗ​​​​​​​​​​​​ക​​​​​​​​​​​​ര്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ള്‍, മ​​​​​​​​​​​​ള്‍​ട്ടി​​​​​​​​​​​​പ്ല​​​​​​​​​​​​ക്സ് തി​​​​​​​​​​​​യ​​​​​​​​​​​​റ്റ​​​​​​​​​​​​റു​​​​​​​​​​​​ക​​​​​​​​​​​​ള്‍, റ​​​​​​​​​​​​സ്റ്റ​​​​​​​​​​​​റ​​​​​​​​​​​​ന്‍റു​​​​​​​​​​​​ക​​​​​​​​​​​​ള്‍, ഓ​​​​​​​​​​​​ഫീ​​​​​​​​​​​​സു​​​​​​​​​​​​ക​​​​​​​​​​​​ള്‍ എ​​​​​​​​​​​​ന്നി​​​​​​​​​​​​വ​​​​​​​​​​​​യൊ​​​ക്കെ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ്വ​​​പ്നം. ഇ​​​പ്പോ​​​ഴ​​​ത്തെ ദു​​​ര​​​വ​​​സ്ഥ​​​യെ​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ച് കാ​​​​​​​​​​​​ര്യ​​​​​​​​​​​​മാ​​​​​​​​​​​​യ അ​​​​ന്വേ​​​​​​​​​​​​ഷ​​​​​​​​​​​​ണ​​​​​​​​​​​​മോ ന​​​​​​​​​​​​ട​​​​​​​​​​​​പ​​​​​​​​​​​​ടി​​​​​​​​​​​​യോ ഇ​​​തു​​​വ​​​രെ ഉ​​​​​​​​​​​​ണ്ടാ​​​​​​​​​​​​യി​​​​​​​​​​​​ട്ടി​​​​​​​​​​​​ല്ല.

(തു​​​ട​​​രും)

Latest News

Corehub Up