x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്ര; വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ഡി​പ്പോ​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് വി.​ടി.​ബ​ൽ​റാം


Published: June 4, 2026 12:11 PM IST | Updated: June 4, 2026 12:11 PM IST

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം സം​സ്ഥാ​ന​ത്തെ എ​ല്ലാ​വ​രി​ലും ഒ​രു​പോ​ലെ എ​ത്തി​ക്കു​ന്ന​തി​നാ​യി വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​ല​വി​ൽ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ പ​രി​മി​ത​മാ​ണ്. ഇ​ത് യാ​ത്രാ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ അ​സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും പ്രാ​ദേ​ശി​ക​മാ​യു​ള്ള അ​സ​ന്തു​ലി​താ​വ​സ്ഥ മാ​റ്റാ​നും സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും കൂ​ടു​ത​ൽ ഡി​പ്പോ​ക​ൾ അ​നു​വ​ദി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ബ​ൽ​റാം ആ​വ​ശ്യ​പ്പെ​ട്ടു.

വി.​ടി.​ബ​ൽ​റാം ഉ​ന്ന​യി​ച്ച ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ പ്ര​മേ​യം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ മ​റു​പ​ടി ന​ൽ​കി. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ താ​ര​ത​മ്യേ​ന വ​ള​രെ കു​റ​വാ​ണെ​ന്ന വ​സ്തു​ത​യും മ​ന്ത്രി സ​ഭ​യി​ൽ സ​മ്മ​തി​ച്ചു.

Tags : vt balram ksrtc

Recent News

Corehub Up