x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ഷ് കു​മാ​ർ ഇ​ട​പെ​ട്ട് പി​രി​ച്ചു​വി​ട്ടു; യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ ബി​നു​വി​ന്‍റെ ക​ഥ​മാ​റി


Published: May 27, 2026 12:46 AM IST | Updated: May 27, 2026 12:46 AM IST

കൊ​ല്ലം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ഡ്രൈ​വ​റെ തി​രി​ച്ചെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി. ച​ട​യ​മം​ഗ​ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ആ​ർ. ബി​നു​വി​നെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ തി​രി​ച്ചെ​ടു​ത്ത​ത്.

ച​ട​യ​മം​ഗ​ലം നെ​ട്ടേ​ത്ത​റ​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ പേ​രി​ലാ​ണ് ബി​നു​വി​നെ അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ ഇ​ട​പ്പെ​ട്ട് ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട​ത്. തു​ട​ർ​ന്ന് ന​ട​പ​ടി​ക്കെ​തി​രെ ബി​നു ഹൈ​ക്കോ​ട​തി​യി​ൽ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.‌

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ബി​നു ശേ​ഖ​രി​ച്ച രേ​ഖ​ക​ളാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് പു​റ​ത്തെ​ത്തി​ച്ച​ത്. ജീ​വ​ഹാ​നി സം​ഭ​വി​ച്ച അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രു ഡ്രൈ​വ​റെ​യും കെ​എ​സ്ആ​ർ​ടി​സി പി​രി​ച്ചു​വി​ട്ടി​രു​ന്നി​ല്ല​ന്ന് രേ​ഖ​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി.

ദീ​ർ​ഘ​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​ന് പി​ന്നാ​ലെ ബി​നു കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല വി​ധി നേ​ടി​യെ​ടു​ത്തെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി ഇ​യാ​ളെ തി​രി​ച്ചെ​ടു​ത്തി​ല്ല. മൂ​ന്ന് മാ​സ​ത്തി​ല​ധി​കം കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​ൽ ഉ​ത്ത​ര​വ് കെ​ട്ടി​ക്കി​ട​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ബി​നു​വി​നെ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

Tags : Ganesh Kumar ksrtc ldf udf

Recent News

Corehub Up