ബസിന്റെ ടയറിന് തീപിടിച്ചപ്പോൾ, അപകടശേഷമുള്ള ബസിന്റെ ചിത്രം
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വച്ചാണ് സംഭവം.
കടക്കല്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുൻവശത്തെ ടയറാണ് യാത്രയ്ക്കിടെ കത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
Tags : #KSRTC #BusFire