x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ​ര്‍​വീ​സ് ഒ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി

വെബ് ഡെസ്ക്
Published: July 18, 2026 03:23 AM IST | Updated: July 18, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ര്‍​ക്ക​ട​ക മാ​സ​ത്തി​ല്‍ നാ​ല​മ്പ​ലം തൊ​ഴു​ന്ന​തി​ന് ഭ​ക്ത​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, പി.​വി. ശി​വ​കു​മാ​ര്‍, ദേ​വ​സ്വം മെ​മ്പ​ര്‍ ഡോ. ​മു​ര​ളി ഹ​രി​തം, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജി.​എം. രാ​ധേ​ഷ്, കെ​എ​സ്ആ​ര്‍​ടി​സി ബി​ടി​സി കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഐ​സി കെ.​എ​ല്‍. യേ​ശു​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​രു​മാ​സ​ക്കാ​ല​മാ​ണ് നാ​ല​മ്പ​ല ദ​ര്‍​ശ​ന​ത്തി​ന് ബ​സ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ദി​വ​സ​വും രാ​വി​ലെ ആ​റി​നും 6.30നും ​കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്നും സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.

തൃ​പ്ര​യാ​ര്‍ ശ്രീ​രാ​മ​ക്ഷേ​ത്രം, കൂ​ട​ല്‍​മാ​ണി​ക്യം ശ്രീ​ഭ​ര​ത​ക്ഷേ​ത്രം, മൂ​ഴി​ക്കു​ളം ശ്രീ​ല​ക്ഷ്മ​ണ ക്ഷേ​ത്രം, പാ​യ​മ്മ​ല്‍ ശ്രീ​ശ​ത്രു​ഘ്‌​ന ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി ഉ​ച്ച​യോ​ടെ കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര പ​രി​സ​ര​ത്ത് തി​രി​ച്ചെ​ത്തും. ഒ​രാ​ള്‍​ക്ക് 320 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മു​ന്‍​കൂ​ട്ടി സീ​റ്റു​ക​ള്‍ റി​സ​ര്‍​വ് ചെ​യ്യാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 9188933793, 8111973652.

Tags : Local News Nattuvishesham KSRTC

Recent News

Corehub Up