ഐശ്വര്യ വേണുഗോപാലിനെ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളം അനുമോദിച്ചപ്പോൾ.
കൂരോപ്പട: വഴിയിൽ നിന്നു കളഞ്ഞ് കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ യുവ അഭിഭാഷക ഐശ്വര്യ വേണുഗോപാലിനെ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളം അനുമോദിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള താലൂക്ക് പ്രസിഡന്റ് അനിൽ കൂരോപ്പട അധ്യക്ഷനായി. സന്ധ്യാ സുരേഷ്, നിതീഷ് മോൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, ഫെഡറേഷൻ ഭാരവാഹികളായ ടി.എം ജോർജ്, പി. ഗോപകുമാർ വെള്ളമറ്റം, എം.സി ജോണിക്കുട്ടി, അഭിലാഷ് മാത്യൂ, രാജേന്ദ്രൻ തേരേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews felicitated