പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 18ന് സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുമ്പില്‍ ധര്‍ണ നടത്തും.പാല് സംഭരണ വില ലിറ്ററിന് 15 രൂപ വര്‍ധിപ്പിക്കുക, കാലിത്തീറ്റ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, ക്ഷീര കര്‍ഷക സബ്സിഡികള്‍ ഏകോപിപ്പിച്ച് പണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മത്തായി പുള്ളോര്‍കുടി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്. അഭിലാഷ്, ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് പുത്തന്മഠത്തില്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പ്രസാദ് കാര്യമ്പാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മുനിസിപ്പല്‍ ഓഫിസ് പരിസരത്തുനിന്ന് ക്ഷീര കര്‍ഷകര്‍ പ്രകടമായി എത്തിയാണ് ധര്‍ണ നടത്തുക. ചലച്ചിത്രതാരം അനൂപ് ചന്ദ്രന് ഉദ്ഘാടനം ചെയ്യും.
ക്ഷീര കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ഉത്പാദനച്ചെലവിന് ആനുപാതികമല്ല പാല് സംഭരണവില. കാലിത്തീറ്റ വില, തൊഴിലാളികളുടെ കൂലി, പരിപാലന-ചകിത്സ ചെലവ് എന്നിവയിലെ വര്‍ധന കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ചെറുകിട കര്‍ഷകര്‍ ക്ഷീരവൃത്തിയില്‍നിന്നു പിന്‍വാങ്ങുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ വീടുകളോടുചേര്‍ന്നുള്ള തൊഴുത്തുകള്‍ വിറകുപുരയും പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഇടവും മറ്റുമായി മാറുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ 30 ശതമാനത്തോളം ക്ഷീരവൃത്തി ഉപേക്ഷിച്ചു. ഫാമുകളില്‍ അത്യുത്പാദനശേഷിയുള്ള പശുക്കള്‍ ഉള്ളതിനാലാണ് ഇത് ദൈനംദിന പാല് ഉത്പാദനത്തില്‍ പ്രതിഫലിക്കാത്തത്. കര്‍ഷകരുടെ അധ്വാനത്തെ അവഗണിച്ച് ക്ഷീര മേഖലയെ നിലനിര്‍ത്താനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Tags : airy Development milk diaryfarm NattuVishesham DistrictNews