Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk

Kozhikode

പാ​ലി​ന് 65 രൂ​പ​​യാ​ക്ക​ണ​മെ​ന്ന്

കൂ​രാ​ച്ചു​ണ്ട് : ലി​റ്റ​ർ പാ​ലി​ന് 65 രൂ​പ​യാ​യാ​ക്ക​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ച​ട​ങ്ങി​ൽ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക കീ​ർ​ത്തി റാ​ണി​യെ ആ​ദ​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു​മോ​ൾ ക​ള​പ്പു​ര​ക്ക​ൽ, ബി​ന്ദു ആ​നി​ക്കാ​ട്ട്, സം​ഘം ഡ​യ​റ​ക്ട​ർ ദീ​പു കി​ഴ​ക്കേ​ന​ക​ത്ത്, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ അ​ക്ബ​ർ ഷെ​രീ​ഫ്, സൂ​പ്പ​ർ​വൈ​സ​ർ കെ. ​ഹ​രി​ദ​ർ​ശ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​സി അ​ര​വി​ന്ദ്,അ​ബ്ദു​ള്ള കു​നി​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

സം​ഘം സെ​ക്ര​ട്ട​റി ബ​സ്‌​ലി​ൻ മ​ഠ​ത്തി​നാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മെ​മ്പ​ർ​മാ​ർ​ക്ക് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Kerala

മി​ൽ​മ പാ​ലി​ന് വി​ല കൂ​ടും; ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടാ​ൻ ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ പാ​ലി​ന് വി​ല കൂ​ട്ടാ​ൻ തീ​രു​മാ​നം. ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശി​പാ​ർ​ശ.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ച്ച ശേ​ഷം പു​തു​ക്കി​യ വി​ല നി​ല​വി​ൽ വ​രു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും. മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധ​ന​വ്.

ഇ​തോ​ടെ ലി​റ്റ​റി​ന് 56 രൂ​പ വി​ല​യു​ള്ള പാ​ലി​ന് 60 രൂ​പ​യാ​കും. സം​സ്ഥാ​ന​ത്തെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് നി​ല​വി​ൽ 45 മു​ത​ൽ 52 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​നു​ക​ൾ ഫെ​ഡ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

District News

ജി​ല്ല​യി​ല്‍ മാ​യം ചേ​ര്‍​ത്തു​ള്ള പാ​ലി​ന്‍റെ വി​ല്‍​പ്പ​ന വ​ര്‍​ധി​ക്കുന്നതായി റിപ്പോർട്ട്

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മാ​​യം ചേ​​ര്‍​ത്തു​​ള്ള പാ​​ലി​​ന്‍റെ വി​​ല്‍​പ്പ​​ന വ​​ര്‍​ധി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ട്.
ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്ന് കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് പാ​​ല്‍ വാ​​ങ്ങി രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ക​​ല​​ര്‍​ത്തി വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​വ​​ര്‍ വേ​​റെ​​യു​​മു​​ണ്ട്. ക​​ന​​ത്ത ചൂ​​ടു​​കാ​​ല​​ത്ത് ജ്യൂ​​സ് ക​​ട​​ക​​ളി​​ല്‍ ഷേ​​ക്കും സം​​ഭാ​​ര​​വും ത​​കൃ​​തി​​യാ​​യി ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ മാ​​യം ചേ​​ര്‍​ന്ന പാ​​ലി​​ന്‍റെ വ​​ര​​വ് ആ​​ശ​​ങ്ക​​യു​​ണ​​ര്‍​ത്തു​​ന്നു.

ഈ ​​പാ​​ല്‍ തി​​ള​​പ്പി​​ക്കാ​​തെ നേ​​രി​​ട്ടു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ള്‍​ക്കി​​ട​​യാ​​ക്കു​​മെ​​ന്നാ​​ണ് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​യു​​ന്ന​​ത്. പാ​​ല്‍ ക​​ട്ട​​യാ​​ക്കി​​യാ​​ണ് ഷേ​​ക്കു​​ണ്ടാ​​ക്കു​​ന്ന​​ത്.

ഇ​​താ​​ണ് ആ​​ശ​​ങ്ക വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത്. രാ​​സ​​വ​​സ്തു​​ക്ക​​ളും രോ​​ഗാ​​ണു​​ക്ക​​ളും ശ​​രീ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത് ഗു​​രു​​ത​​ര​​മാ​​യ ആ​​രോ​​ഗ്യ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് കാ​​ര​​ണ​​മാ​​കും.

അ​​ര​​ലി​​റ്റ​​ര്‍ പാ​​ലി​​ന് മി​​ല്‍​മ ഈ​​ടാ​​ക്കു​​ന്ന 28 രൂ​​പ​​യി​​ലും കു​​റ​​ച്ചാ​​ണ് ഇ​​ത്ത​​ര​​ക്കാ​​രു​​ടെ ക​​ച്ച​​വ​​ടം.

രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ചേ​​ര്‍​ത്ത പാ​​ല്‍ ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​ട്ടും യാ​​തൊ​​രു ഗു​​ണ​​വു​​മി​​ല്ലെ​​ന്നാ​​ണ് സ​​മീ​​പ​​കാ​​ല സം​​ഭ​​വ​​ങ്ങ​​ള്‍ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

ഇ​​തേ പാ​​ല്‍ നാ​​ളെ പു​​തി​​യ പേ​​രി​​ല്‍ വി​​പ​​ണി​​യി​​ലെ​​ത്തു​​മെ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ യാ​​ഥാ​​ര്‍​ഥ്യം. ദാ​​ഹ​​വും അ​​തി​​ക​​ഠി​​ന​​മാ​​യ ചൂ​​ടു​​മാ​​യ​​തി​​നാ​​ല്‍ ഇ​​ന്നേ​​റെ​​യും ഷേ​​ക്കാ​​ണ് ആ​​ളു​​ക​​ള്‍ കു​​ടി​​ക്കു​​ന്ന​​ത്.

ഏ​​തു പാ​​ലാ​​ണ് ഇ​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് അ​​റി​​യാ​​നാ​​കി​​ല്ല. കി​​ട്ടു​​ന്ന​​ത് ദാ​​ഹ​​മ​​ക​​റ്റാ​​ന്‍ കു​​ടി​​ച്ച് പ​​ണ​​വും കൊ​​ടു​​ത്തു മ​​ട​​ങ്ങു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന് ബാ​​ക്കി​​യാ​​കു​​ന്ന​​ത് നി​​ര​​വ​​ധി ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളാ​ണ്.​ ഫോ​​ര്‍​മാ​​ലി​​നും ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളു​​മാ​​ണ് കൂ​​ടു​​ത​​ലാ​​യും ഇ​​ത്ത​​രം പാ​​ലു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

മാ​​യം ചേ​​ര്‍​ന്ന പാ​​ലി​​ന്‍റെ വ​​ര​​വ് നി​​യ​​ന്ത്രി​​ക്കാ​​ന്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ വേ​​ണ​​മെ​​ന്നാ​​ണ് ഉ​​യ​​രു​​ന്ന പ്ര​​ധാ​​ന ആ​​വ​​ശ്യം.

District News

ാ​ട് വെട്ടിത്തെളിച്ചില്ല; ക​ർ​ഷ​ക​ർ ദുരിതത്തിൽ

പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്ന് ആ​വ​ശ്യം.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത് മൂ​ലം കാ​ട്ടു​പ​ന്നി​ക​ളു​ടേ​യും മ​റ്റും ശ​ല്യം വ​ർ​ധി​ച്ചു. ഇ​താ​ണ് ഈ ​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച​തോ​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ജ​ന​വാ​സ മേ​ഖ​ല​യാ​യ​തി​നാ​ൽ കാ​ടു​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ന്നു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​ക​ളാ​ണ് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്.

ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​ർ വാ​ങ്ങി​ക്കൂ​ട്ടി​യ ഭൂ​മി​ക​ളാ​ണ് ഏ​റെ​യും കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ കൈ​വ​ശ​ക്കാ​ർ​ക്ക് പ​ഞ്ചാ​യ​ത്തോ റ​വ​ന്യു വ​കു​പ്പോ നോ​ട്ടീ​സ് ന​ൽ​കി പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം; വെ​ള്ളം ചേ​ർ​ത്ത പാ​ൽ കു​ടി​ച്ച പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

ഭോ​പാ​ൽ: ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ അ​ഞ്ച​ര മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​വാ​സി​ക​ളാ​യ സു​നി​ൽ സാ​ഹു - കി​ഞ്ച​ൽ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് അ​വ്യാ​നാ​ണ് മ​രി​ച്ച​ത്.
വെ​ള്ളം ചേ​ർ​ത്ത പാ​ക്ക​റ്റ് പാ​ൽ കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​വ്യാ​ൻ മ​രി​ച്ച​ത്.

അ​മ്മ​യ്ക്ക് മു​ല​പ്പാ​ൽ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ക്ക​റ്റ് പാ​ൽ അ​ൽ​പം വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കി​യ​ത്. അ​ടു​ത്ത ദി​വ​സം പ​നി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​ർ കു​ഞ്ഞി​നെ മ​രു​ന്നു ന​ൽ​കി മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി കു​ഞ്ഞി​ന്‍റെ നി​ല കൂ​ടൂ​ത​ൽ വ​ഷ​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ഞ്ഞ് മ​രി​ച്ചു. പ​ത്തു​വ​ർ​ഷം കാ​ത്തി​രു​ന്നു ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച കു​ഞ്ഞാ​യി​രു​ന്നു അ​വ്യാ​ൻ. മ​ലി​ന ജ​ലം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രാ​ണ് ഇ​ൻ‌​ഡോ​റി​ൽ മ​രി​ച്ച​ത്.

Kerala

പാ​ൽ​വി​ല കൂ​ട്ടു​ന്നു; വ​ർ​ധ​ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി. പാ​ലി​ന്‍റെ വി​ല കൂ​ട്ടു​ന്ന​തി​നോ​ട് സ​ർ​ക്കാ​രി​നു യോ​ജി​പ്പാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വി​ല​വ​ർ​ധ​ന നി​ല​വി​ൽ​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി നേ​രി​യ വി​ല വ​ർ​ധ​ന​യു​ണ്ടാ​കും. പാ​ൽ​വി​ല കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ മി​ൽ​മ നി​യോ​ഗി​ച്ച വി​ദ​ഗ്‌​ധ സ​മി​തി നി​ര​ക്ക് വ​ർ​ധ​ന​യ്ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. മി​ൽ​മ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി​യാ​ണ് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. പാ​ലി​ന് വി​ല കൂ​ട്ടി​യാ​ല്‍ മി​ല്‍​മ​യു​ടെ എ​ല്ലാ പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും ആ​നു​പാ​തി​ക​മാ​യി വി​ല വ​ര്‍​ധി​ക്കും. സ്വ​കാ​ര്യ ഉ​ത്പാ​ദ​ക​രും വി​ല കൂ​ട്ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

District News

ജി​ല്ല​യി​ലെ ആ​ദ്യ മി​ൽ​ക്ക് എ​ടി​എം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

അ​ടൂ​ർ: ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​തു​സ​മ​യ​വും പാ​ൽ ല​ഭി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ജി​ല്ല​യി​ലെ ആ​ദ്യ മി​ൽ​ക്ക് എ​ടി​എം അ​ടൂ​ർ മേ​ലൂ​ട് ക്ഷീ​ര​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. അ​ടൂ​ർ പ​തി​നാ​ലാം​മൈ​ലി​ലാ​ണ് എ​ടി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം. മ​ന്ത്രി ജെ.​ ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ ആ​ദ്യവി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു.

ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ശാ​ലി​നി ഗോ​പി​നാ​ഥ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഷീ​ബാ ഖ​മ​ർ, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​പി.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മേ​ലൂ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എ. ​പി.​ ജ​യ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​അ​നി​ത, പ​ള്ളി​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ കു​റു​പ്പ്, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

200 ലി​റ്റ​ർ പാ​ൽ വ​രെ കേ​ടു​കൂ​ടാ​തെ സം​ഭ​രി​ക്കാ​വു​ന്ന ശീ​തീ​ക​ര​ണി​യ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഏ​തു സ​മ​യ​വും പാ​ൽ ല​ഭ്യ​മാ​കും. 10, 20, 50, 100, 200 എ​ന്നീ നോ​ട്ടു​ക​ൾ ഇ​ട്ടോ ഗൂ​ഗി​ൾ പേ ​വ​ഴി​യോ സം​ഘം ന​ൽ​കു​ന്ന പ്ര​ത്യേ​ക കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ ശു​ദ്ധ​മാ​യ പാ​ൽ ഈ ​വെ​ൻ​ഡിം​ഗ് മെ​ഷീ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന​താ​ണ്.

പാ​ലി​ന്‍റെ അ​ള​വ് കു​റ​യു​ന്ന മു​റ​യ്ക്ക് വീ​ണ്ടും നി​റ​യ്ക്കു​ന്ന സം​വി​ധാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ എ​ത്തി​ക്കു​ന്ന പാ​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി ദി​വ​സ​വും ര​ണ്ടു നേ​രം നി​റ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ​ഘ​ട്ട ആ​ലോ​ച​ന.

വെ​ൻ​ഡിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ർ​ത്ത​നം ഡ​ൽ​ഹി​യി​ലെ​ത്തി നേ​രി​ട്ട് മ​ന​സി​ലാ​ക്കി സം​ഘ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സം​ഘം പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യംകൂ​ടി ല​ഭ്യ​മാ​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ക​യും ചെ​യ്തു.

District News

വെ​ള​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി

വെ​ള​ളൂ​ർ: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി. ​വെ​ള്ളൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​കെ.​ ആ​ശ എം​എ​ൽ​എ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ക്ഷീ​ര​ഗ്രാ​മം. പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തു​ന്ന അ​ത്ര​യും തു​ക​ത​ന്നെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും വ​ക​യി​രു​ത്തു​ന്നു. കു​റ​ഞ്ഞ​ത് പത്തുല​ക്ഷം രൂ​പ​യെ​ങ്കി​ലും വ​ക​യി​രു​ത്തു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​ന്ന്, ര​ണ്ട്, അ​ഞ്ച് എ​ണ്ണ​ത്തി​ലു​ള്ള പ​ശു യൂ​ണി​റ്റു​ക​ൾ, പു​ൽ​കൃ​ഷി, ക​റ​വയ​ന്ത്രം, കാ​ലി​ത്തീ​റ്റ, തീ​റ്റ​പ്പു​ൽ, യ​ന്ത്ര​വ​ത്കര​ണം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​ദ്ധ​തി​യി​ലൂടെ ന​ട​പ്പാ​ക്കു​ന്നു.

വ​കു​പ്പുത​ല പ​ദ്ധ​തി​ക​ൾ​ക്കാ​യി 2025 ഒ​ക്‌ടോ​ബ​ർ 31 വ​രെ ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ മു​ഖേ​ന അ​പേ​ക്ഷി​ക്കാം. പ​ഞ്ചാ​യ​ത്തുത​ല പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് ക​ടു​ത്തു​രു​ത്തി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ എം.​ രാ​ഗേ​ഷ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. സോ​ണി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ കൊ​ട്ടു​കാ​പ്പ​ള​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.കെ. സ​ന്ധ്യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ധാ​മ​ണി മോ​ഹ​ന​ൻ, ലൂ​ക്ക് മാ​ത്യു, ലി​സി സ​ണ്ണി, വി.​കെ. മ​ഹി​ളാ​മ​ണി, ആ​ർ. നി​കി​ത​കു​മാ​ർ, ജ​യ​ അ​നി​ൽ, കെ.​എ​സ്. സ​ച്ചി​ൻ, ക്വാ​ളി​റ്റി ക​ൺ​ട്രാ​ൾ ഓ​ഫീ​സ​ർ ജാ​ക്വി​ലി​ൻ ഡൊ​മി​നി​ക്, ക​രി​പ്പാ​ടം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​പി. ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up