x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ൽ​മ പാ​ൽ​വി​ല നാ​ലു​രൂ​പ കൂ​ട്ടും; 20ന് ​നി​ർ​ണാ​യ​ക യോ​ഗം


Published: May 13, 2026 11:25 PM IST | Updated: May 13, 2026 11:25 PM IST

തൃ​​​ശൂ​​​ർ: മി​​​ൽ​​​മ പാ​​​ലി​​​ന്‍റെ വി​​​ല നാ​​​ലു​​​രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ചേ​​​ക്കും. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണ് 21 മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന് മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ. വ​​​ത്സ​​​ല​​​ൻ​​​പി​​​ള്ള പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

20നു ​​​മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം ചേ​​​ർ​​​ന്നു വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും വി​​​ല​​​വ​​​ർ​​​ധ​​​നാ​​​പ്ര​​​മേ​​​യ​​​ത്തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം അം​​​ഗ​​​ങ്ങ​​​ളും ഒ​​​പ്പി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന തു​​​ക​​​യി​​​ൽ 3.35 രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും 25 പൈ​​​സ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും ന​​​ൽ​​​കും. ഇ​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തെ​​​തു​​​ട​​​ർ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ വൈ​​​കി​​​യ വേ​​​ന​​​ൽ​​​ക്കാ​​​ല ഇ​​​ൻ​​​സെ​​​ന്‍റീ​​​വും 11 മു​​​ത​​​ൽ ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങി. ഒ​​​രു ലി​​​റ്റ​​​ർ പാ​​​ലി​​​നു ര​​​ണ്ടു​​​രൂ​​​പ​​​യാ​​​ണ് ഇ​​​ൻ​​​സെ​​​ന്‍റീ​​​വ്. മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍റെ ലാ​​​ഭ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത്. അ​​​ടു​​​ത്ത​​​മാ​​​സ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് തു​​​ട​​​രു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കും.

കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കു​​​ള്ള അ​​​സം​​​സ്കൃ​​​ത​​​വ​​​സ്തു​​​ക്ക​​​ള​​​ട​​​ക്കം ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ​​​രു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് കൂ​​​ടു​​​ത​​​ലാ​​​ണ്. ഒ​​​രു ലി​​​റ്റ​​​ർ പാ​​​ലി​​​ന്‍റെ വി​​​ല​​​യാ​​​യ 56 രൂ​​​പ​​​യി​​​ൽ 50 രൂ​​​പ​​​യാ​​​ണു മി​​​ൽ​​​മ​​​യ്ക്കു ല​​​ഭി​​​ക്കു​​​ക.

45 രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ബാ​​​ക്കി തു​​​ക ഏ​​​ജ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ, ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടിം​​​ഗ് ചാ​​​ർ​​​ജ് എ​​​ന്നി​​​ങ്ങ​​​നെ ചെ​​​ല​​​വാ​​​കും. അ​​​ഞ്ചു​​​രൂ​​​പ മാ​​​ർ​​​ജി​​​നി​​​ൽ​​​നി​​​ന്നാ​​​ണ് ശ​​​ന്പ​​​ള​​​വും ശീ​​​തി​​​ക​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Milma price Milk

Recent News

Corehub Up