അസോസിയേഷന് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: അര്‍ബന്‍ സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ.പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് ഹാളില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന് 42-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ വര്‍ധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് സഹകരണ വകുപ്പിന്റെ ഇടപെടല്‍ അനിവാര്യമാണ്.
സഹകരണ മേഖലയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി കൂടുതല്‍ സംഘങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു. അസോസിയേഷന് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി.ജി. ദീപ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എച്ച്.ബി. പ്രദീപ്, അസോസിയേഷന് ജില്ലാ സെക്രട്ടറി പി.ജെ. പ്രോമിസണ്‍, ട്രഷറര്‍ കെ.കെ. സദാനന്ദന്, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. ശ്രീവിദ്യ, കെ. കൃഷ്ണകുമാര്‍, പി.കെ. ജയകൃഷ്ണന്, സി. ജിലേഷ്, ടി.എം. ഷൈലജ, എസ്. ഷാജി, നംഷീദ്, വിനോദ്കുമാര്‍, കെ. അജിത്, കിഷോര്‍കുമാര്‍, പി.എം. സുവര്‍ണിനി, കെ. രഞ്ജിത്ത്, ജോര്‍ജ് ജോസഫ്, കെ.യു. രാജു, എന്‍.എം. ആന്റണി, സന്തോഷ് കുമാര്‍, ജോണ്‍സ് ജോസഫ്, ശ്രീനു ടി. ലക്ഷ്മി, പി.കെ. ധനേഷ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഭാരവാഹികളായി പി.ജി. ദീപ-പ്രസിഡന്റ്, പി.ജെ. പ്രോമിസണ്‍-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Tags : Administrative implemented NattuVishesham DistrictNews