x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 14, 2026 02:39 AM IST | Updated: November 14, 2026 02:39 AM IST

കാ​ട്ടു​പ​ന്നി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സു​ര്‍​ജി​ത്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വി​ന് കാ​ട്ടു​പ​ന്നി​യി​ടി​ച്ച് പ​രി​ക്കേ​റ്റു. അ​രി​വ​യ​ല്‍ എ​ക​ര​ത്ത് സു​ര്‍​ജി​ത് (35) നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 ഓ​ടെ മ​ന്തം​കൊ​ല്ലി അ​രി​വ​യ​ല്‍ റോ​ഡി​ലാ​ണ് ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ പ​ന്നി ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് തെ​റി​ച്ച് വീ​ണ യു​വാ​വി​നെ പി​റ​കെ വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് ബ​ത്തേ​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. വ​ല​ത് കാ​ലി​നും കൈ​യ്ക്കും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. സു​ഹൃ​ത്തി​നെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി​വി​ട്ട​ശേ​ഷം സ്വ​ന്തം വീ​ട്ടി​ലേ​യ്ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.ബീ​നാ​ച്ചി മു​ത​ല്‍ അ​രി​വ​യ​ല്‍ വ​രെ​യു​ള്ള പ്ര​ദേ​ശം മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ബീ​നാ​ച്ചി എ​സ്‌​റ്റേ​റ്റി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്.വ​ന​സ​മാ​ന​മാ​യി കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. ആ​ന ഒ​ഴി​യെ​യു​ള്ള എ​ല്ലാ​വി​ധ വ​ന്യ​മൃ​ഗ​ങ്ങ​ളും അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. നേ​ര​ത്തെ ഇ​വി​ടെ നി​ന്ന് ക​രി​മ്പു​ലി​യേ​യും ക​ടു​വ​യേ​യും പി​ടി​കൂ​ടി​യി​രു​ന്നു.

Tags : accident wild boar NattuVishesham DistrictNews

Recent News

Corehub Up