ഡോക്ടറേറ്റ് നേടിയ എം.കെ. സുന്ദര്‍ലാലിന് മെമന്റോ നല്കുന്നു.
കല്‍പ്പറ്റ: ഇന്‍ഡോറിലെ എ.പി.ജെ. അബ്ദുള്‍ കലാം യൂണിവേഴ്സിറ്റിയില്‍നിന്ന് "എഡ്യുക്കേഷന്‍' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ എം.കെ. സുന്ദര്‍ലാലിനെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അനുമോദിച്ചു.സംഘം ജില്ലാ കമ്മിറ്റിയംഗമാണ് സുന്ദര്‍ലാല്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ദേവകുമാര്‍, ജോയിന്റ് സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ, എന്‍.കെ. ജോര്‍ജ്, ഇ.കെ. ബിജുജന്‍, ഒ.കെ. രാജു, കെ.ആര്. അനൂപ്കുമാര്‍, എ. ജനാര്ദനന്, കെ.കെ. ഉണ്ണിക്കുട്ടന്, കെ. കുഞ്ഞമ്മദുകുട്ടി, സിന്ധു ചെന്നലോട്, കെ. വിശാലാക്ഷി, സി.എം. സുമേഷ്, പി.ബി. ഭാനുമോന്‍, സി.ജി. രാധാകൃഷ്ണന്, അജികുമാര്‍ പനമരം, പ്രമോദ് ബാലകൃഷ്ണന്, എം. സദാനന്ദന്, സി.കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സുന്ദര്‍ലാല്‍ മറുപടി പ്രസംഗം നടത്തി.
Tags : Congratulations felicitated NattuVishesham DistrictNews