Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congratulations

Kottayam

നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ന് അ​നു​മോ​ദ​ന​ങ്ങ​ൾ അർ​പ്പി​ച്ച് മ​ന്ത്രി മോ​ൻ​സ് ജോസഫ്

കോ​ട്ട​യം:​ കോ​ട്ട​യം അ​തി​രൂ​പ​ത​നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മോ​ൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ ബി​ഷ​പ് ഹൗ​സി​ലെ​ത്തി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നുവേ​ണ്ടി അ​നു​മോ​ദിച്ചു. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് , സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി, സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, വി​കാ​രി ​ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​എ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​തോ​മ​സ് ആ​തോ​പ്പ​ള​ളി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കോ​ട്ട​യം അ​തി​രൂ​പ​ത സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ ബ​ലി​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ലും മ​ന്ത്രി പ​ങ്കെ​ടു​ത്തു.

Kerala

സതീശന് ആശംസകൾ; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല

ഗുരുവായൂർ: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സതീശന് ആശംസകൾ നേരുന്നുവെന്നും ചെന്നിത്തല ഗുരുവായൂരിൽ പറഞ്ഞു.

ഗുരുവായൂരിലെത്തി നിർമാല്യം തൊഴുതശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്.

പാർലമെന്‍ററി പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഗുരുവായൂരിൽ വ്യാഴാഴ്ച രാത്രി എത്തിയ ശേഷവും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല.

പത്ത് വർഷത്തെ ഇടതുപക്ഷത്ത ഭരണത്തിൽനിന്നും കേരളത്തെ മോചിപ്പിക്കുക എന്ന് ഉത്തരവാധിത്വമാണ് വി.ഡി. സതീശൻ സർക്കാരിനുള്ളത്. അതിനുള്ള പിന്തുണ സർക്കാരിനുണ്ടാകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ആരോക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

District News

എം​എ​ല്‍​എ ആ​യി​ട്ട് 25 വ​ര്‍​ഷം; ഉ​ണ്ണി​യാ​ട​ന് അ​ഭി​ന​ന്ദ​നം

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ആ​ദ്യ​മാ​യി എം​എ​ല്‍​എ ആ​യ​തി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാം വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് യു​ഡി​എ​ഫ്. രാ​ജീ​വ്ഗാ​ന്ധി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ണ്‍​വീ​ന​റും ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നു​മാ​യ എം.​പി. ജാ​ക്‌​സ​ണ്‍ ഉ​ണ്ണി​യാ​ട​നെ ആ​ദ​രി​ച്ചു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി​യ ഗി​രി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​മ്പു​ള്ളി, ടി.​വി. ചാ​ര്‍​ലി, സ​തീ​ഷ് വി​മ​ല​ന്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ ചി​റ്റേ​ത്ത്, ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ന്‍​ദാ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ന്‍ പ​റ​യം​വ​ള​പ്പി​ല്‍, പി.​ടി. ജോ​ര്‍​ജ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ബ്ദു​ല്‍ ഹ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

2001 മേ​യ് 13 നാ​ണ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​ദ്യ​മാ​യി എം​എ​ല്‍​എ ആ​കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ടി. ​ശ​ശി​ധ​ര​നെ 406 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​തു​വ​രെ എ​ല്‍​ഡി​എ​ഫ് കു​ത്ത​ക​യാ​യി വ​ച്ചി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തെ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ യു​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

തു​ട​ര്‍​ന്ന് 2006 ല്‍ 7995 ​വോ​ട്ടി​ന്‍റെ​യും 2011 ല്‍ 12404 ​വോ​ട്ടി​ന്‍റെ​യും ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഉ​ണ്ണി​യാ​ട​ന്‍ സീ​റ്റ് യു​ഡി​എ​ഫി​നാ​യി നി​ല​നി​ര്‍​ത്തി. 2026 ല്‍ ​വീ​ണ്ടും 10212 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വീ​ണ്ടും ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ വ​ലി​യ ഭൂ​രി​പ​ക്ഷ​ങ്ങ​ള്‍ ഇ​പ്പോ​ഴും തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ പേ​രി​ല്‍​ത​ന്നെ​യാ​ണ്.

District News

സ​മ്പാ​ദ്യം ചി​കി​ത്സാസ​ഹാ​യ​ത്തി​ന് ന​ൽ​കി​യ അ​ഡോ​ണി​ന് അ​ഭി​ന​ന്ദ​നപ്ര​വാ​ഹം

കു​മ​ര​കം: പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ കു​ന്ന​ത്തു​ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​രു​ൺ ഷാ​ജി​ക്ക് (36) ചി​കി​ത്സാ സ​ഹാ​യ​നി​ധി സ​മാ​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഴാം​കാ​ട് അ​ഡോ​ൺ പി. ​അ​നീ​ഷി​ന്‍റെ (ഏ​ഴ്) ഭ​വ​ന​ത്തി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നം നി​റ​ഞ്ഞു.

കു​മ​ര​കം സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​യ അ​ഡോ​ൺ ത​ന്‍റെ സ​മ്പാ​ദ്യ​മാ​യ കു​ടു​ക്ക​യി​ലെ പ​ണം എ​ണ്ണി​നോ​ക്കു​ക​പോ​ലും ചെ​യ്യാ​തെ സം​ഭാ​വ​ന ചെ​യ്തു. അ​ത് എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ൾ 1,260 രൂ​പ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്.

കു​ഞ്ഞി​ന്‍റെ സ​ന്മ​ന​സ് അ​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഗോ​പി അ​ഡോ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ അ​നു​മോ​ദി​ക്കു​ക​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ നാ​ട്ടു​കാ​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വും അ​ഡോ​ണി​നു ല​ഭി​ച്ചു.

Latest News

Corehub Up