കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിനെ ബിഷപ് ഹൗസിലെത്തി മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിനു വേണ്ടി അനുമോദനങ്ങളർപ്പിച്ചപ്
കോട്ടയം: കോട്ടയം അതിരൂപതനിയുക്ത സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിനെ ബിഷപ് ഹൗസിലെത്തി മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിനുവേണ്ടി അനുമോദിച്ചു. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് , സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി, സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊക്യുറേറ്റർ ഫാ. എബ്രഹാം പറമ്പേട്ട്, കത്തീഡ്രൽ വികാരി ഫാ.തോമസ് ആതോപ്പളളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോട്ടയം അതിരൂപത സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സമൂഹ ബലിയിലും തുടർന്ന് നടന്ന പതാക ഉയർത്തൽ ചടങ്ങിലും മന്ത്രി പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews congratulations