ശിശുദിനത്തിൽ തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കൊപ്പം ആഘോഷവുമായി തൃശൂർ ക്രൈസ്റ്റ് കോളജ് ഓട്ടോണോമസ് വിദ്യാർഥികൾ.
തോണിച്ചാൽ: ശിശുദിനത്തോടനുബന്ധിച്ച് തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ തൃശൂർ ക്രൈസ്റ്റ് കോളജ് ഓട്ടോണോമസ് സിഎസ്എ ടീമിന്റെ ആഭിമുഖ്യത്തിൽ "ചിറക് 26’ ക്യാന്പ് സംഘടിപ്പിച്ചു.രാവിലെ ആരംഭിച്ച ക്യാന്പ് ആശ്രമം സുപ്പീരിയർ ബ്രദർ ജോർജ് എംഎംബി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി വിവിധ സെഷനുകളായി ക്ലാസുകളും ഗെയിമുകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.സന്നദ്ധപ്രവർത്തകർ കാണിച്ച ആത്മാർഥതയും അർപ്പണബോധവും പ്രശംസനീയമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസി ഫ്രാൻസിസ് പറഞ്ഞു. കോളജ് അസിസ്റ്റന്റ് പ്രഫ. സിബിക്സ് ജോയിയുടെ നേതൃത്വത്തിൽ ഏഴ് അംഗ സംഘമാണ് ക്യാന്പിന് നേതൃത്വം നൽകിയത്.
Tags : sishudinam childrensday NattuVishesham DistrictNews