x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​യി​ലെ സ്വ​ർ​ണ ക​വ​ർ​ച്ച ; പി​ന്നി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണം

വെബ്ഡെസ്ക്
Published: November 14, 2026 01:40 AM IST | Updated: November 14, 2026 01:40 AM IST

ചാ​ല​യി​ലെ വൈ​ഷ്ണ​വി ജ്വ​ല്ല​റി സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ചാ​ല മ​ര​ക്ക​ട റോ​ഡി​ൽ പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു. - ദീ​പി​ക

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ലെ സ്വ​ർ​ണ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന് സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി. ​കൃ​ഷ്ണ. പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​രം ല​ഭി​ച്ച​താ​യും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ജ്വല്ല​റി ഉ​ട​മ​യു​ടെ ഓ​രോ ദി​വ​സ​ത്തെ​യും നീ​ക്ക​ങ്ങ​ൾ കൃ​ത്യ​മാ​യി ക​വ​ർ​ച്ചാ സം​ഘം മ​ന​സി​ലാ​ക്കി​യി​രു​ന്നു​വെ​ന്നും ക​വ​ർ​ച്ച​യ്ക്കു മു​ൻ​പ് പ്ര​തി​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് ത​ന്പ​ടി​ച്ചി​രു​ന്നു​വെ​ന്നും സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ മൂ​ന്നു പേ​രാ​ണ് സ്വ​ർ​ണം പി​ടി​ച്ചു പ​റി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​തെ​ന്ന് വൈ​ഷ്ണ​വി ജ്വല്ലറി ഉ​ട​മ ന​ന്ദ​കു​മാ​ർ പൊ​ലിസി​ന് മൊ​ഴി ന​ൽ​കി. വി​വി​ധ ജ്വല്ലറിക​ൾ പ്യൂ​രി​ഫി​ക്കേ​ഷ​ന് വേ​ണ്ടി ന​ൽ​കി​യ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. ജ്വല്ലറിയി​ൽ എ​ത്തി​ക്കു​ന്ന സ്വ​ർ​ണം എ​ല്ലാ ദി​വ​സ​വും വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ശു​ദ്ധീ​ക​രി​ച്ച് രാ​വി​ലെ​യോ​ടെ ജ്വല്ലറി ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി വ​രി​ക​യാ​യി​ര​ുന്നു. താ​നും മ​ക​നും ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ത​ന്‍റെ ശ​രീ​ര​ത്തോ​ട് ചേ​ർ​ത്തി​ട്ടി​രു​ന്ന ബാ​ഗ് ക​വ​ർ​ച്ചാസം​ഘം ത​ട്ടി​പ്പ​റി​ച്ച ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ​ത്. 250 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം ആ​ദ്യം ഇ​ദ്ദേ​ഹം 15 പ​വ​ൻ സ്വ​ർ​ണം മാ​ത്ര​മാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി, പൊ​ലിസി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് താ​ൻ ഇ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞ​തെ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത് 250 പ​വ​നാ​ണെ​ന്നും വ്യാ​പാ​രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പരി​ഭ്രാ​ന്തി​യി​ൽ
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ചാ​ല​യി​ലെ വൈ​ഷ്ണ​വി ജ്വല്ലറി ഉ​ട​മ ന​ന്ദ​കു​മാ​റി​ന്‍റെ പ​ക്ക​ൽ നി​ന്നും 250 പ​വ​ൻ സ്വ​ർ​ണം അ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ച്ചാ സം​ഘം ത​ട്ടി​യെ​ടു​ത്ത വി​വ​രം ചാ​ല​യി​ലെ വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. സ​മീ​പ​കാ​ല​ത്തെ​ങ്ങും ഇ​ത്ത​ര​ത്തി​ലൊ​രു കൃ​ത്യം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ചാ​ല​യി​ൽ സ്വ​ർ​ണ വ്യാ​പാ​രം ന​ട​ത്തു​ന്ന ന​ന്ദ​കു​മാ​റി​നെ കു​റി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കു​ൾ​പ്പെ​ടെ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​യു​ന്ന​ത്. ക​വ​ർ​ച്ച സം​ഘ​ത്തെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രാ​ത്രി​കാ​ല പൊലി​സ് പട്രോ​ളിം​ഗും പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ക​ളെ തേ​ടി ഫോ​ർ​ട്ട് എ​സി​യും സം​ഘ​വും
ഫോ​ർ​ട്ട് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഫോ​റ​ൻ​സി​ക് സം​ഘ​വും സൈ​ബ​ർ സെ​ല്ലും ഫോ​ർ​ട്ട് പൊ​ലിസും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​റു​ക​ളും ഉ​ട​മ​യെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധന ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Chalai robbery robbery NattuVishesham DistrictNews

Recent News

Corehub Up